മരച്ചീനി

From Wikipedia, the free encyclopedia

മരച്ചീനി
Remove ads

ഭക്ഷ്യയോഗ്യമായ ഒരു കിഴങ്ങാണ് മരച്ചീനി അഥവാ കപ്പ. സസ്യത്തിന്റെ വേരാണ് കിഴങ്ങായി മാറുന്നത്. യൂഫോർബിയേസീ എന്ന സസ്യകുടുംബത്തിലെ അംഗമായ മരച്ചീനിയുടെ ശാസ്ത്രീയനാമം മാനിഹോട്ട് എസ്കുലാൻറാ (Manihot esculanta) എന്നാണ്. കേരളീയരുടെ ഇഷ്ട വിഭവങ്ങളിൽ ഒന്നാണ് മരച്ചീനി. ഇവയെ തെക്കൻ കേരളത്തിൽ കപ്പ എന്നും വടക്കൻ കേരളത്തിൽ പൂള എന്നും മധ്യകേരളത്തിൽ പല പ്രദേശങ്ങളിലും കൊള്ളി എന്നുമാണ് അറിയപ്പെടുന്നത്.

വസ്തുതകൾ മരച്ചീനിയുടെ ഇല, Scientific classification ...

ഇംഗ്ലീഷിൽ ഇതിനെ കസ്സാവ (Cassava) എന്നു പറയുന്നു. എങ്കിലും കപ്പയുടെ പൊടിയ്ക്കു പറയുന്ന ടപിയോക്ക (Tapioca) എന്ന പേരാണ് കേരളത്തിൽ പ്രചാരം നേടിയത്. എന്നാൽ കസ്സാവ എന്ന വാക്കാണ് ശരിയായിട്ടുള്ളത്.

മരച്ചീനിയിൽ അന്നജം, നാരുകൾ, വിറ്റാമിൻ സി, വിറ്റാമിൻ ബി ജീവകങ്ങൾ, കാൽസ്യം, പൊട്ടാസ്യം, കോപ്പർ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. അന്നജം (Carbohydrate) ഇവയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാൽ മരച്ചീനി അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്ന്‌ വിദഗ്ദർ പറയുന്നു. കപ്പ ചെറിയ അളവിൽ ഉപയോഗിക്കുന്നതാണ് ആരോഗ്യകരം. പ്രത്യേകിച്ച് പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം, അമിത കൊളസ്ട്രോൾ തുടങ്ങിയവ ജീവിതശൈലീരോഗങ്ങൾ ഉള്ളവർ കപ്പ അമിതമായി ഉപയോഗിക്കാൻ പാടില്ലാത്തതാകുന്നു.

മരച്ചീനിയിൽ ദോഷകരമായ സയനൈട് അടങ്ങിയിരിക്കുന്നതിനാൽ പാകത്തിന് വേവിച്ചു മാത്രമേ ഉപയോഗിക്കാൻ പാടുള്ളു എന്നത് പ്രധാനമാണ്. കാരണം വേവിക്കുമ്പോൾ സയനൈട് ഇല്ലാതാകുന്നു എന്നാലാണത്. സാധാരണ ഭാഷയിൽ ‘കട്ട്’ എന്ന്‌ ‌ ഉദ്ദേശിക്കുന്നത് ഇതാണ്. മരച്ചീനി കൃത്യമായി പാചകം ചെയ്യാതെ ഉപയോഗിക്കുന്നത് അപകടകരമാണ്. പാചക രീതിയിലെ പിഴവ് മൂലം കപ്പയിൽ കാണപ്പെടുന്ന സയനൈഡ് അംശം കാരണം താത്കാലികമായ സയനൈഡ് ലഹരി, ഗോയിറ്റർ, നാഡീരോഗമായ അടാക്സിയ, പാൻക്രിയാസ് വീക്കം തുടങ്ങിയ രോഗങ്ങൾ ഉണ്ടാകാം. എന്നാൽ ഇതേപറ്റി പലർക്കും അറിവില്ല.

മറ്റൊന്ന് മരച്ചീനി അല്ലെങ്കിൽ കപ്പ വിഭവങ്ങൾ മത്സ്യം, മാംസം തുടങ്ങിയവയുടെ കൂടെ ഉപയോഗിക്കുന്നതാണ് നല്ലത് എന്നതാണ്. കാരണം മത്സ്യമാംസാദികളിൽ അടങ്ങിയിരിക്കുന്ന മാംസ്യം അഥവാ പ്രോട്ടീനിൽ കാണപ്പെടുന്ന സൾഫർ അടങ്ങിയ അമിനോ ആസിഡുകൾ മരച്ചീനിയിൽ കാണപ്പെടുന്ന സയനൈടിന്റെ അംശത്തെ നിർവീര്യമാക്കുന്നു. അതിനാൽ മരച്ചീനി വിഭവങ്ങൾ നന്നായി വേവിക്കുകയും മത്സ്യമാംസ വിഭവങ്ങളുടെ കൂടെ ഉപയോഗിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

Remove ads

ചരിത്രം

മരച്ചീനിയുടെ ജന്മദേശം ബ്രസീലാണ്. അവിടെയാണ് ഏറ്റവുമധികം ഇനം കപ്പകളും കാട്ടുകപ്പയും കാണപ്പെടുന്നത്. പോ ര്ത്തുഗീസ്കാരുടെ വരവോടെയാണ് ഏഷ്യ ഭൂഖണ്ഡത്തിൽ കപ്പകൃഷി തുടങ്ങിയത്. 1740 ൽ മൌറീഷ്യസിൽ മരച്ചീനി കൃഷി ചെയ്തിരുന്നതായി കാണുന്നു. പത്തൊൻപതാം നൂറ്റാണ്ടായപ്പോഴേക്കും ഇന്ത്യ, ശ്രീലങ്ക, ജാവാ, ചൈനാ, ഫിലിപ്പീൻസ്, മലേഷ്യ, തായ്‌വാൻ, താഇലൻസ് എന്നിവിടങ്ങളിൽ ഈ കൃഷി വ്യാപകമായികഴിഞ്ഞു.

Thumb
തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ പെരിയമ്പലം എന്ന സ്ഥലത്തുള്ള മരച്ചീനി കൃഷി.

മരച്ചീനികൃഷി ഇന്ത്യയിൽ

ഇന്ത്യയിൽ മരച്ചീനി മൂന്നു നൂറ്റാണ്ടുകളായി കൃഷിചെയ്തുവരുന്നു. തങ്ങളുടെ കോളനിയായിരുന്ന ബ്രസീലിൽനിന്നും പതിനേഴാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരാണ് ഇന്ത്യയിൽ‍ മരച്ചീനി കൃഷി എത്തിച്ചത്[1]. കേരളത്തിൽ കൃഷി ചെയ്തുവരുന്ന കിഴങ്ങുവിളകളിൽ സ്ഥലവിസ്തൃതിയിലും ഉത്പാദനത്തിലും ഒന്നാം സ്ഥാനമാണ്‌ കപ്പയ്ക്കുള്ളത്. ദേശീയ ഉത്പാദനത്തിൽ 54% ആണ്‌ കേരളത്തിന്റെ സംഭാവന. മലബാറിലായിരുന്നു പോർച്ചുഗീസുകാരുടെ മേൽനോട്ടത്തിൽ മരച്ചീനികൃഷി പ്രചരിച്ചിരുന്നത്. ഭക്ഷ്യവിഭവമെന്ന നിലയിൽ മരച്ചീനിയുടെ സാധ്യത മനസ്സിലാക്കിയ വിശാഖം തിരുനാൾ മഹാരാജാവാണ് തിരുവിതാംകൂർ പ്രദേശത്ത് ഇതു ജനകീയമാക്കാൻ മുഖ്യകാരണക്കാരൻ.[2][൧] മലയ തുടങ്ങിയ ദേശങ്ങളിൽ നിന്നും പുതിയ ഇനം മരച്ചീനികൾ മഹാരാജാവ് കേരളീയർക്കു പരിചയപ്പെടുത്തി. രണ്ടാം ലോകമഹായുദ്ധനാളുകളിലെ ക്ഷാമകാലത്ത് (1939-45) ബർമ്മയിൽ നിന്നും അരി ഇറക്കുമതി നിലച്ചപ്പോൾ തിരുവിതാംകൂറിൽ പ്രധാനഭക്ഷ്യവിഭവം മരച്ചീനിയായിരുന്നു[1].

Remove ads

വിവിധ ഇനങ്ങൾ

മരച്ചീനി കയാലച്ച്ചാടി, ആമ്പക്കാടൻ, ആനകൊമ്പൻ, മലയന്ഫോർ, സുമോ, 35 കിലോവരെ തൂക്കം ലഫിക്കും തോടലിമുള്ളൻ (ആദിവാസി ഇനം ) കാരിമുള്ളൻ, ചെരുമുള്ളൻ, വേള്ളൻ കിഴങ്ങ് (നന ക്കിഴങ്ങ്‌ )രാമൻ കപ്പ സിലോൺ

കൃഷി രീതി

നീർവാർച്ചയുള്ള മണ്ണാണ്‌ കപ്പ കൃഷിക്ക്‌ അനുയോജ്യം. മണ്ണ്‌ ഇളക്കി കൂനകൾ ഉണ്ടാക്കിയാണ്‌ സാധാരണ കൃഷി ചെയ്യാറ്‌. ഇത്തരം കൂനകളെ കപ്പക്കൂടം എന്നു വിളിക്കുന്നു. ശൈത്യം കപ്പ കൃഷിക്ക് അനുയോജ്യമല്ല. വെള്ളം കെട്ടിനിൽക്കാത്ത മണൽക്കൂട്ടുന്ന നിലങ്ങളിൽ ചെടി നന്നായി വളരുന്നു. കപ്പത്തണ്ട് ഒരു ചാൺ നീളത്തിലുള്ള ചെറുതുണ്ടുകളാക്കി മുറിച്ച് മണ്ണിൽ കുഴിച്ച് വച്ചാണ് വളർത്തുന്നത്. ഓരോ തണ്ടും ഒരു മീറ്റർ അകലത്തിൽ വേണം നടാൻ. എട്ട് മുതൽ പത്ത് മാസം കൊണ്ട് കിഴങ്ങുകൾ പാകമാവുന്നു. കുറഞ്ഞ കാലദൈർഘ്യം കൊണ്ട് വിളവെടുപ്പിനു പര്യാപ്‌തമാവുന്ന കപ്പയുടെ പ്രധാന ശത്രു പെരുച്ചാഴി അല്ലെങ്കിൽ എലി വർഗ്ഗത്തിൽ പെട്ട ജീവികളാണ്. വെട്ട്കിളിശല്യമോ മറ്റ് പറയത്തക്ക കീടബാധയോ കണ്ടുവരുന്നില്ല.

കീടരോഗബാധ

മരച്ചീനിയിൽ പ്രധാനമായും ബാധിക്കുന്ന രോഗം മെസേക് രോഗമാണ്‌. ഇത് വൈറസ് ജന്യരോഗമായതിനാൽ മുൻ‌കരുതലുകളിലൂടെ മാത്രമേ നിയന്ത്രണം സാധിക്കുകയുള്ളൂ. രോഗപ്രതിരോധമുള്ള ഇനങ്ങളിൽ ഒരു വർഷം 4% മുതൽ 5% വരെ മാത്രം വൈറസ് രോഗബാധ കാണപ്പെടുന്നതെങ്കിൽ രോഗപ്രതിരോധശേഷി കുറവുള്ള ഇനങ്ങളിൽ 75% വരെയും രോഗം കാണപ്പെടുന്ന. ഒരു വർഷത്തെ വിളയിൽ നിന്നും അടുത്ത വർഷത്തേയ്ക്കും ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേയ്ക്കും രോഗം വ്യാപിക്കുന്നതിനാൽ രോഗബാധയേറ്റ കമ്പുകൾ കൃഷിയിൽ നിന്നും ഒഴിവാക്കുന്നതാണ്‌ നല്ലത്. ഈ രോഗം മൂലം ചിലയിനങ്ങളിൽ 75% വരെ വിളവ് കുറവായി കാണപ്പെടുന്നു. സങ്കരയിനങ്ങളായ എച്ച് - 165, എച്ച് - 97, ശ്രീവിശാഖം, ശ്രീസഹ്യ, മലയൻ - 4 എന്നിവയിൽ രോഗം പകരുന്നത് 5% മാത്രമാണ്‌. രോഗമില്ലാത്ത കമ്പുകൾ തിരഞ്ഞെടുത്ത് നടുന്നതിൽ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ രോഗം അകറ്റി നിർത്തുവാൻ സാധിക്കും. കൂടാതെ ഇങ്ങനെയുള്ള കമ്പുകളുടെ മുകുളങ്ങൾ മാത്രം വേർ‌തിരിച്ച് പ്രത്യേക മാധ്യമത്തിൽ വികസിപ്പിച്ച് എടുത്തു നടുന്നതുവഴിയും ഈ രോഗം കുറച്ചുകൊണ്ടുവരുവാൻ സാധിക്കും.

Remove ads

പോഷകഗുണം

മരച്ചീനിയിൽ അടങ്ങിയ പോഷകങ്ങൾ താഴെ കൊടുക്കുന്നു. അന്നജം, ഊർജം എന്നിവ ഇതിൽ ഏറെ കാണപ്പെടുന്നു. അതിനാൽ പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം, അമിത കൊളസ്ട്രോൾ തുടങ്ങിയവ ജീവിതശൈലീരോഗങ്ങൾ ഉള്ളവർ കപ്പ അമിതമായി ഉപയോഗിക്കാൻ പാടില്ലാത്തതാകുന്നു.

ജലാംശം--59.4 ഗ്രാം
മാംസ്യം—0.7 ഗ്രാം
അന്നജം—38.1 ഗ്രാം
കൊഴുപ്പ്—0.2 ഗ്രാം
ഊർജം--157 കാലോരി
നാര്—0.6 ഗ്രാം
പൊട്ടാസ്യം—10 മില്ലിഗ്രാം
സോഡിയം—2 മില്ലിഗ്രാം
കാത്സ്യം—50 മില്ലിഗ്രാം
ഫോസ്ഫറ്സ്—40 മില്ലിഗ്രാം
കരോട്ടീൻ--ഇല്ല
ജീവകം സി--25 മില്ലിഗ്രാം

Remove ads

മരച്ചീനിയുടെ പ്രാധാന്യം

കപ്പ പലരൂപങ്ങളിൽ തീന്മേശയിൽ എത്താറുണ്ട്. മരച്ചീനി പുഴുക്ക്, മരച്ചീനി പുഴുങ്ങിയത്, കപ്പയും മീനും, കപ്പയും ഇറച്ചിയും, കപ്പ ബിരിയാണി തുടങ്ങിയവ അവയിൽ ചിലതാണ്. മത്സ്യമാംസാദി വിഭവങ്ങളോട് കൂടി പാകത്തിന് വേവിച്ച കപ്പ കഴിക്കുന്നത് ഗുണകരമായ ഒരു രീതിയാണ്. കാരണം ഈ രീതിയിൽ ഉപയോഗിച്ചാൽ കപ്പയിലെ സയനൈട് ഇല്ലാതെ ആകുമെന്നതിനാൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നില്ല.

വ്യവസായിക പ്രാധാന്യമുള്ള കപ്പയുടെ നൂറാണ് റൊട്ടി നിർമ്മാണത്തിൽ ഉപയോഗിക്കുന്നത്. കേക്ക്, മിഠായി ഇവയുടെ നിർമ്മാണത്തിലും കപ്പനൂറിന്റെ ഉപയോഗം ഉണ്ട്. സ്പഗത്തി, നൂഡിത്സ് തുടങ്ങിയ ഉല്പന്നങ്ങൾ കപ്പമാവിൽനിന്നും ഉണ്ടാക്കുന്നുണ്ട്.

കഴിഞ്ഞ ഏതാനും ദശകങ്ങളിൽ കപ്പയുടെ വലിയ ഒരു വ്യവസായിക ഉപയോഗം കന്നുകാലിത്തീറ്റ നിർമ്മാണരംഗത്ത് ഉണ്ടായിട്ടുണ്ട്. കപ്പ ചേർത്ത തീറ്റ നൽകുന്ന പശുക്കൾ കൂടുതൽ പാലുല്പാദിപ്പിക്കുന്നതായി നിരീക്ഷണങ്ങൾ തെളിയിക്കുന്നു. കാൻസർ, വിളർച്ച, പ്രമേഹം എന്നിവയെ പ്രതിരോധിക്കാൻ കപ്പക്ക് കഴിവുണ്ട്.

കപ്പ ഇലയും നല്ല കാലിത്തീറ്റയാണ്. ഉണക്കിപൊടിച്ച കപ്പ ഇലയിൽ 20-30 ശതമാനം മാംസ്യമാണ് ഉള്ളത്. കാലികൾക്ക് ഇത് പ്രിയവുമാണ്.കപ്പയുടെ മുഖ്യമായ വ്യവസായിക പ്രാധാന്യം അതിൽനിന്ന് ഉല്പാദിപ്പിക്കുന്ന സ്റ്റാർച്ചിനാണ്. ഭക്ഷ്യ, പേപ്പർ, എണ്ണ, തുണി വ്യവസായങ്ങളിൽ വ്യാപകമായി ഉപയോഗിക്കാറുള്ളതാണ്. ആൽക്കഹോൾ, ഗ്ലൂ നിർമ്മാണത്തിന് ആവശ്യമായ ഡെക്സ്റ്റ്രിൻ കപ്പയുടെ മാവിൽ നിന്നാണ് ഉണ്ടാക്കുന്നത്. ഇതു കൂടാതെ മരച്ചീനിമാവ് ഉപയോഗിച്ച് ഹൈ ഫ്രക്ടോസ് സിറപ്പ് (high fructose syrup),എറിത്ത്രിറ്റോൾ മുതലായ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നു. സംസ്ഥാനത്തെ കിഴങ്ങ് ഗവേഷണ കേന്ദ്രത്തിന്റെ പഴയ പദ്ധതിയായിരുന്നു മരച്ചീനിചാരായം. പൊതുജനാഭിപ്രായം എതിരായിരുന്നത് കൊണ്ട് ഉപേക്ഷിക്കേണ്ടിവന്നു.

കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം, വെള്ളായണി കാർഷിക കോളേജ്, പ്രാദേശിക കൃഷി ഗവേഷണകേന്ദ്രം കായംകുളം, കുമരകം എന്നിവിടങ്ങളിൽ വികസിപ്പിച്ച അത്യുത്പാദനശേഷിയും രോഗപ്രതിരോധശേഷിയും കൂടിയ ഇനങ്ങൾ പട്ടികയിൽ

Remove ads

ഗുണവും ദോഷവും

മരച്ചീനിയിൽ അന്നജം, നാരുകൾ, വിറ്റാമിൻ സി, വിറ്റാമിൻ ബി ജീവകങ്ങൾ, കാൽസ്യം, പൊട്ടാസ്യം, കോപ്പർ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിരിക്കുന്നു.

അന്നജം (Carbohydrate) ഇവയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാൽ മരച്ചീനി അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. കപ്പ ചെറിയ അളവിൽ ഉപയോഗിക്കുന്നതാണ് ആരോഗ്യകരം. പ്രത്യേകിച്ച് പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം, അമിത കൊളസ്ട്രോൾ തുടങ്ങിയവ ജീവിതശൈലീരോഗങ്ങൾ ഉള്ളവർ കപ്പ അമിതമായി ഉപയോഗിക്കാൻ പാടില്ലാത്തതാകുന്നു.

മരച്ചീനിയിൽ ദോഷകരമായ സയനൈട് അടങ്ങിയിരിക്കുന്നതിനാൽ പാകത്തിന് വേവിച്ചു മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. കാരണം വേവിക്കുമ്പോൾ സയനൈട് ഇല്ലാതാകുന്നു എന്നാലാണത്.

മരച്ചീനി കൃത്യമായി പാചകം ചെയ്യാതെ ഉപയോഗിക്കുന്നത് അപകടകരമാണ്. പാചക രീതിയിലെ പിഴവ് മൂലം കപ്പയിൽ കാണപ്പെടുന്ന സയനൈഡ് അംശം കാരണം താത്കാലികമായ സയനൈഡ് ലഹരി, ഗോയിറ്റർ, നാഡീരോഗമായ അടാക്സിയ, പാൻക്രിയാസ് വീക്കം തുടങ്ങിയ രോഗങ്ങൾ ഉണ്ടാകാം.

മറ്റൊന്ന് മരച്ചീനി അല്ലെങ്കിൽ കപ്പ വിഭവങ്ങൾ മത്സ്യം, മാംസം തുടങ്ങിയവയുടെ കൂടെ ഉപയോഗിക്കുന്നതാണ് നല്ലത് എന്നതാണ്. കാരണം മത്സ്യമാംസാദികളിൽ അടങ്ങിയിരിക്കുന്ന മാംസ്യം അഥവാ പ്രോട്ടീനിൽ കാണപ്പെടുന്ന സൾഫർ അടങ്ങിയ അമിനോ ആസിഡുകൾ മരച്ചീനിയിൽ കാണപ്പെടുന്ന സയനൈടിന്റെ അംശത്തെ നിർവീര്യമാക്കുന്നു. അതിനാൽ മരച്ചീനി വിഭവങ്ങൾ നന്നായി വേവിക്കുകയും, മത്സ്യമാംസ വിഭവങ്ങളുടെ കൂടെ ഉപയോഗിക്കുകയും ചെയ്യേണ്ടത് സയനൈഡ് മൂലമുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ അത്യാവശ്യമാണ്.

കപ്പയുടെ കിഴങ്ങ്, കിഴങ്ങിന്റെ തൊലി, ഇലകൾ തുടങ്ങിയവ പച്ചയ്ക്ക് തിന്നുന്നത് വിഷകരമാണ്. കപ്പയിൽ ലിനാമാരിൻ, ലോട്ടോസ്ട്രാലിൻ എന്നീ സയാനോജീനിക് ഗ്ലൂക്കോസൈടുകൾ ഉള്ളതാണ് കാരണം. കപ്പയിൽ ഉള്ള ലിനാമരേസ് എന്ന എൻസൈം ഇവയെ വിഘടിപ്പിച്ച് ഹൈഡ്രജൻ സയനൈഡ് (HCN) ഉത്പാദിപ്പിക്കുന്നു.[3]

കയ്പ്പുള്ള (കട്ടൻ) കപ്പയിൽ ആണ് സയാനോജീനിക് ഗ്ലൂക്കോസൈടുകൾ കൂടുതലായി ഉള്ളത്. കയ്പ്പില്ലാത്ത കപ്പയിൽ കിലോയിൽ 20 മില്ലിഗ്രാം സയനൈഡ് ഉള്ളപ്പോൾ കയ്പ്പുള്ള കപ്പയിൽ കിലോയിൽ 1000 മില്ലിഗ്രാം വരെ സയനൈഡ് (CN) കാണാം. വരൾച്ചക്കാലത്ത് ഈ വിഷാംശങ്ങളുടെ അളവ് കൂടുതലാകുന്നു.[4][5]

കപ്പയിൽ നിന്നും എടുത്ത ശുദ്ധമായ 25 മില്ലിഗ്രാം സയാനോജീനിക് ഗ്ലൂക്കോസൈട് മതിയാകും ഒരു എലിയെ കൊല്ലാൻ.[6]

പാചക രീതിയിലെ പിഴവ് മൂലം മിച്ചം വരുന്ന സയനൈഡ് അംശം മൂലം താത്കാലികമായ സയനൈഡ് ലഹരി, ഗോയിറ്റർ, നാഡീരോഗമായ അടാക്സിയ, പാൻക്രിയാസ് വീക്കം എന്നിവ ഉണ്ടാകാം.[7]

ചില ഗവേഷകർ കപ്പയുടെ ഔഷധസാധ്യതകളെ കുറിച്ച് പഠനങ്ങൾ നടത്തിയിട്ടുണ്ട്. ആഫ്രിക്കൻ ജനതയുടെ ഇടയിലുള്ള സിക്കിൾസെൽ അനീമിയ (ഒരു തരം വിളർച്ചരോഗം) രോഗത്തിന് പ്രതിവിധിയായി കപ്പയുടെ ഉപയോഗം ശുപാർശ ചെയ്തിട്ടുണ്ട്. കപ്പയിലെ വിഷാംശമായ ഗ്ലൈകോസൈഡുകൾ കാൻസർ രോഗത്തെ ചെറുക്കാൻ സമർഥമാണെന്ന ഒരു വാദഗതിയും ഉയർന്നിട്ടുണ്ട്.[അവലംബം ആവശ്യമാണ്]

ഭക്ഷണത്തിൽ മാംസ്യത്തിന്റെ അംശം തീരെയില്ലാത്ത ആഫ്രിക്കൻ രാജ്യങ്ങളിൽ മരച്ചീനി മാത്രം കഴിക്കുന്നവരുടെ ഇടയിൽ ഗോയിറ്റർ രോഗം, വാമനത്തം, ബുദ്ധിമാന്ദ്യം തുടങ്ങിയ തകരാറുകൾ പ്രകടമായി കാണുന്നു.

എന്നാൽ കപ്പ വിഭവങ്ങൾ നന്നായി വേവിക്കുകയും അത് മത്സ്യം, മാംസം തുടങ്ങിയവയുടെ കൂടെ ഉപയോഗിക്കുകയും ചെയ്യുന്നത് ആരോഗ്യകരമാണ്. കാരണം മത്സ്യമാംസാദികളിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനിൽ (മാംസ്യം) കാണപ്പെടുന്ന സൾഫർ അടങ്ങിയ അമിനോ ആസിഡുകൾ മരച്ചീനിയിൽ കാണപ്പെടുന്ന ദോഷകരമായ സയനൈടിന്റെ അംശത്തെ നിർവീര്യമാക്കുന്നു.

കൂടുതൽ വിവരങ്ങൾ ഇനം, പ്രത്യേകത ...
Remove ads

കുറിപ്പുകൾ

1 ^ തിരുവിതാംകൂറിലെ ജനസാമാന്യത്തിന്റെ ദാരിദ്ര്യം കണ്ട് അതിന്റെ നിവൃത്തിക്കായി മരച്ചീനികൃഷി നാട്ടിൽ നടപ്പാക്കിയത് അവിടുന്നാണെന്ന് പറഞ്ഞാൽ, ജനങ്ങൾ എത്രത്തോളം അവിടുത്തെ നേരേ കൃതജ്ഞന്മാരായിരിക്കണം എന്നു മനസ്സിലാകുന്നതാണ്.[2]

ഇതും കാണുക

ചിത്രശാല

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads