ടാട്ടർ

From Wikipedia, the free encyclopedia

Remove ads

റഷ്യൻ ഫെഡറേഷനിലും പരിസര രാജ്യങ്ങളിലുമായി (പഴയ സോവിയറ്റ് യൂണിയൻ പ്രദേശത്ത്) വസിക്കുന്ന ഒരു ജനവിഭാഗമാണ് ടാട്ടർ (Tatar: татарлар / tatarlar, Old Turkic: ). ഇംഗ്ലീഷിൽ tartar (താർത്തർ) എന്നും പറയാറുണ്ട്.ഇവരിൽ ഭൂരിഭാഗവും സുന്നി മുസ്ലീങ്ങളാണ്. യുറാൾ അൾട്ടെയ്ക് വിഭാഗത്തിൽപ്പെട്ട തുർക്കി ഭാഷ സംസാരിക്കുന്നവരാണിവർ. ആദ്യകാലത്ത് ടാട്ടറുകൾ നാടോടികളായിരുന്നു. എ.ഡി. 5-ം ശതകത്തിൽ ഇവർ മംഗോളിയയിലുണ്ടായിരുന്നു. ടാട (ഡാഡ) എന്ന വർഗപ്പേരിൽ നിന്നുമാണ് ടാട്ടർ എന്ന പേര് ഉരുത്തിരിഞ്ഞതെന്നു കരുതപ്പെടുന്നു.

വസ്തുതകൾ Total population ...

13-ം ശതകത്തിൽ ഏഷ്യയിലും യൂറോപ്പിലും ആക്രമണം നടത്തിയ മംഗോൾ ഭരണാധികാരിയായ ജെങ്കിസ്ഖാന്റെ സേനയിൽ മംഗോളിയരോടൊപ്പം ടാട്ടറുകളും ഉണ്ടായിരുന്നു. ഈ യുദ്ധത്തിന്റെ ഫലമായി ടാട്ടറുകൾ റഷ്യ, ഉക്രെയിൻ, സൈബീരിയ തുടങ്ങിയ സ്ഥലങ്ങളിലെത്തി. ജെങ്കിസ്ഖാന്റെ സാമ്രാജ്യ വിപുലീകരണത്തെ തുടർന്ന് ചെറുമകൻ ബത്തുഖാൻ സ്ഥാപിച്ച ഗോൾഡൻ ഹോർഡ് (Golden Horde) എന്നറിയപ്പെടുന്ന സാമ്രാജ്യത്തിന്റെ ഭരണത്തിലൂടെ ടാട്ടറുകൾ റഷ്യൻ പ്രദേശങ്ങളിൽ മേല്ക്കോയ്മ പുലർത്തി. കിപ്ചാക് (Kipchak) ഖാനേറ്റ് എന്ന പേരിലും ഈ സാമ്രാജ്യം അറിയപ്പെട്ടിരുന്നു. കാലം പിന്നിട്ടതോടെ ഇവർ വോൾഗാ നദിയുടെ മധ്യ തീരഭാഗങ്ങളിലെ പ്രമുഖ ദേശീയ ജനവിഭാഗമായി മാറി. ടാട്ടറുകളുടെ സാമ്രാജ്യം 15-ം ശതകമായപ്പോഴേക്കും കസാൻ, ആസ്ത്രാഖാൻ, സിബിർ (സൈബീരിയ), ക്രിമിയ എന്നിങ്ങനെ പല ചെറുരാജ്യങ്ങളായി (ഖാനേറ്റ്) ശിഥിലമായിപ്പോയി. ടാട്ടറുകളുടെ പ്രദേശങ്ങളെ പശ്ചിമ യൂറോപ്യർ ടാട്ടാറി എന്നു വിളിച്ചിരുന്നു. സാർ (ഇവാൻ IV) ഭരണകാലത്തെ റഷ്യ 16-ം ശതകത്തിൽ പല ടാട്ടർ രാജ്യങ്ങളെയും കീഴടക്കി. അവശേഷിച്ച ടാട്ടർ രാജ്യമായ ക്രിമിയ 18-ം ശതകത്തിൽ റഷ്യയുടെ ഭാഗമായി. സോവിയറ്റ് യൂണിയൻ രൂപീകൃതമായതോടെ ടാട്ടറുകളെ അവിടത്തെ ഒരു പ്രത്യേക ജനവിഭാഗമായി അംഗീകരിച്ചു. 1991-ൽ സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തോടെ രൂപീകൃതമായ നിരവധി ചെറുരാജ്യങ്ങളിലായി ടാട്ടറുകൾ വിഭജിക്കപ്പെടുകയും തന്മൂലം ദുർബലരായിത്തീരുകയും ചെയ്തു.

Remove ads

പുറംകണ്ണികൾ

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടാട്ടർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads