താത്താർ ഭാഷ

From Wikipedia, the free encyclopedia

Remove ads

ആൾടെയ്ക് ഭാഷാഗോത്രത്തിൽ ടർകിക് ഉപസമൂഹത്തിലെ ഉത്തര പശ്ചിമ ശാഖയായ കിപ്ഛാകിൽപ്പെട്ട ഒരു വികസിത ഭാഷയാണ് താത്താർ ഭാഷ. താർതാർ (Tartar) എന്ന പേരിലും ഈ ഭാഷ അറിയപ്പെടുന്നു. റഷ്യയിലും സൈബീരിയയിലുമായി 60 ലക്ഷത്തോളം ജനങ്ങൾ ഈ ഭാഷ സംസാരിക്കുന്നവരാണ്.

വസ്തുതകൾ Tatar, Native to ...

കസാൻതാത്താറിൽ പ്രചാരത്തിലിരിക്കുന്ന മധ്യതാത്താർ, മധ്യവോൾഗയിലെ പശ്ചിമ (മിഷാരി) താത്താർ, സൈബീരിയയിൽ ഉപയോഗിക്കുന്ന പൂർവതാത്താർ എന്നിങ്ങനെ താത്താർ ഭാഷയെ മൂന്നായി വിഭജിച്ചിരിക്കുന്നു. പതിനെട്ടാം നൂറ്റാണ്ടിലാണ് താത്താർ ജനസമൂഹം റഷ്യയിൽ പ്രവേശിച്ചത്. പത്തൊൻപതാം നൂറ്റാണ്ടിൽ പ്രാചീന താത്താർ ഭാഷയിൽനിന്ന് ആധുനിക താത്താർ സാഹിത്യഭാഷ ഉരുത്തിരിഞ്ഞു.


തുർക്കി ഭാഷയിലെ [e], [o], [ö] എന്നീ സ്വരങ്ങൾക്കു സമാനമായി താത്താർ ഭാഷയിൽ [i],[u],[ü] എന്നീ സ്വരങ്ങൾ ഉപയോഗിക്കുന്നു. ഈ ഭാഷയുടെ ലിപിവ്യവസ്ഥ അപൂർണമാണ്. ഏകാക്ഷരങ്ങളും ബഹ്വക്ഷരങ്ങളും വരുന്ന പദങ്ങളുടെ ആദ്യക്ഷരത്തിൽ ഓഷ്ഠ്യസ്വരം(ഃ) വരുന്നത് ഈ ഭാഷയുടെ ഒരു പ്രത്യേകതയാണ്. വചനം, സംബന്ധവാചികൾ, വിശേഷണങ്ങൾ, വിധേയധർമം (predication), വിഭക്തി എന്നീ പ്രയോഗങ്ങൾ നാമ വിഭാഗത്തിൽ കാണുന്നു. വിശേഷണങ്ങൾക്ക് രൂപഭേദങ്ങളില്ല. ഏകരൂപം മാത്രമേ പ്രയോഗത്തിലുള്ളൂ. ആറ് വചനഭേദങ്ങൾ താത്താർ ഭാഷയിൽ കാണുന്നു. നിഷേധപ്രയോഗങ്ങൾ, കർത്തരി-കർമണി പ്രയോഗങ്ങൾ, അനുക്രമ വ്യവസ്ഥ, സർവനാമങ്ങൾ, വചനങ്ങൾ എന്നിവ മാറുമ്പോൾ ക്രിയകൾക്കു വരുന്ന രൂപഭേദങ്ങൾ എന്നിവയും വ്യാകരണപരമായ സവിശേഷതകളിൽപ്പെടുന്നു.

1927 വരെ അറബിലിപിയും 1939 വരെ റോമൻലിപിയും താത്താർ ഭാഷയിൽ ഉപയോഗിച്ചിരുന്നു. അതിനുശേഷം സിറിലിക് ലിപിവ്യവസ്ഥയാണ് തുടർന്നുവരുന്നത്.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads