ടെറെക് നദി
ജോർജിയയിലെയും റഷ്യയിലെയും നദി From Wikipedia, the free encyclopedia
Remove ads
കരിങ്കടലിനും കാസ്പിയൻ കടലിനും ഇടയിലും യൂറോപ്പ്യൻ റഷ്യയിലുമായി സ്ഥിതിചെയ്യുന്ന കൊക്കേഷ്യയുടെ വടക്കൻ ഭാഗത്തുള്ള ഒരു പ്രധാന നദിയാണ് ടെറെക് നദി- Terek River ([Те́рек] Error: {{Lang}}: invalid parameter: |p= (help);, Terk; თერგი, Tergi; Терк, Terk; Терек, Terek, Теркa, Terka) ജോർജ്ജിയ, റഷ്യ എന്നീ രാജ്യങ്ങളിലൂടെ ഒഴുകുന്ന ഈ നദി കാസ്പിയൻ കടലിൽ ലയിക്കുന്നു. ഗ്രേറ്റർ കോക്കസസ് പർവ്വത നിരയുടെയും ഖോഖ് പർവ്വത നിരയും സന്ധിക്കുന്ന ജോർജ്ജിയക്കടുത്തുളള പ്രദേശത്ത് നിന്നാണ് ഈ നദിയുടെ ഉത്ഭവം. സ്റ്റീപന്റ്‌സ്മിൻഡ, ഗെർഗേറ്റി ഗ്രാമം എന്നിവയിലൂടെ ഒഴുകുന്ന ഈ നദി റഷ്യൻ മേഖലയിലെ നോർത്ത് ഒസ്സേഷ്യ, വ്‌ലാഡികവ്കസ് നഗരത്തിലൂടെ കിഴക്ക് തിരിഞ്ഞ് ചെച്‌നിയ, ദാഗസ്താൻ എന്നീ രാജ്യങ്ങളിലൂടെ ഒഴുകുന്നു. കാസ്പിയൻ കടലിൽ ചേരുന്നതിന് മുൻപ് ഈ നദി രണ്ടു ശാഖകളായി തിരിയുന്നുണ്ട്. കിസ്ലിയാർ നഗരത്തിന് താഴെ വെച്ച് ഈ നദി ചതുപ്പായ നദീമുഖത്തെ തുരുത്തായി ഏകദേശം 100 കിലോമീറ്റർ (62 മൈൽ) വീതിയാകുന്നുണ്ട്. ടെറെക് നദി ഈ പ്രദേശത്തെ പ്രധാനമായ ഒരുപ്രകൃതി സമ്പത്താണ്. ജലസേചനം, ജലവൈദ്യുത പദ്ധതികൾ എന്നിവയുടെ പ്രധാന ഉറവിടമാണിത്. റഷ്യൻ പട്ടണങ്ങളായ വ്‌ലാഡികാവ്കാസ്, മൊസ്‌ഡോക്, ദാഗസ്താൻ പട്ടണമായ കിസ്ലിയാർ എന്നിവയാണ് ടെറെക് നദിയുടെ തീരത്തുള്ള പ്രധാന നഗരങ്ങൾ. നിരവധി ജലവൈദ്യുത പദ്ധതികൾ ടെറെക് നദിയിൽ പ്രവർത്തിക്കുന്നുണ്ട്. വ്‌ലാഡികാവ്കാസിൽ ഡിസാവു ഇലക്ട്രോ സ്‌റ്റേഷൻ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ, ബെകൻസ്‌കയ, പവലോഡോൽസ്‌കയ എന്നിവിടങ്ങളിലും ജലവൈദ്യുത നിലയങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ജോർജ്ജിയ - റഷ്യ അതിർത്തിയിലെ കസ്‌ബേഗി മുൻസിപ്പാലിറ്റിയിൽ 108 മെഗാവാട്ട് വൈദ്യുതി ഉൽപാദിക്കാനുള്ള ദരിയാലി ഹൈഡ്രോ പവർ പ്ലാന്റ് പ്രവർത്തന സജ്ജമായികൊണ്ടിരിക്കുന്നുണ്ട്.[1]


Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads