തൂലിയം

From Wikipedia, the free encyclopedia

തൂലിയം
Remove ads
Remove ads

അണുസംഖ്യ 69 ആയ മൂലകമാണ് തൂലിയം. Tm ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ലാന്തനൈഡ് കുടുംബത്തിൽ ഉൾപ്പെടുന്നു. അപൂർ‌വ എർത്ത് മൂലകങ്ങളിൽ ഏറ്റവും അപൂർ‌വമായ മൂലകമാണ് തൂലിയം. പ്രകൃത്യാ ഉണ്ടാകുന്ന തൂലിയം അതിന്റെ സ്ഥിരതയുള്ള ഐസോട്ടോപ്പായ Tm-169 കൊണ്ടാണ് പൂർണമായും നിർമ്മിക്കപ്പെട്ടിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾ വിവരണം, ഭൗതികസ്വഭാവങ്ങൾ ...
Remove ads

ശ്രദ്ധേയമായ സ്വഭാവാസവിശേഷതകൾ

എളുപ്പത്തിൽ രൂപം‌മാറ്റിയെടുക്കാവുന്ന ഒരു ലോഹമാണ് തൂലിയം. വെള്ളികലർന്ന ചാരനിറത്തിൽ തിളക്കമുണ്ടിതിന്. കത്തികൊണ്ട് മുറിക്കാവുന്നയത്ര മൃദുവാണിത്. ഈർപ്പമുള്ള വായുവിൽ ഇതിന് നാശനത്തിനെതിരെ ചെറിയ അളവിൽ പ്രതിരോധമുണ്ട്. മികച്ച ഡക്ടിലിറ്റിയുമുണ്ട്.

ഉപയോഗങ്ങൾ

  • ലേസർ ലൈറ്റുകളുടെ നിർമ്മാണത്തിൽ ഇവ ഉപയോഗിക്കാറുണ്ട്. എന്നാൽ ഉയർന്ന നിർമ്മാണച്ചെലവ്, മറ്റ് വാണിജ്യ ഉപയോഗങ്ങൾ വളർന്ന്‌വരുന്നതിന് ഒരു തടസമാണ്.
  • ഉയർന്ന താപ അതിചാലകങ്ങളിൽ യിട്രിയത്തേക്കാൾ മികച്ച കാഥോഡായി ഉപയോഗിക്കുന്നു.
  • സ്ഥിരമായ തൂലിയം (Tm-169) ആണവ റിയാക്ടറിൽ കൂട്ടിയിടിപ്പിക്കലിന് വിധേയമാക്കിയശേഷം, പിന്നീട് കൊണ്ടുനടക്കാവുന്ന എക്സ്-കിരണ ഉപകരണങ്ങളിൽ റേഡിയേഷൻ സ്രോതസ്സായി അതിനെ ഉപയോഗിക്കുകയും ചെയ്യുന്നു.
  • അസ്ഥിര ഐസോട്ടോപ്പായ Tm-171 ഊർജ്ജസ്രോതസ്സായി ഉപയോഗിക്കാമെന്ന് കരുതപ്പെടുന്നു.
  • Tm-169, ഒരുതരം സെറാമിക് കാന്തിക വസ്തുവായ ഫെറൈറ്റിൽ ഉപയോഗിക്കുന്നു. മൈക്രോവേവ് ഉപകരണങ്ങളുടെ നിർമ്മാണത്തിന് വേണ്ടിയാണിത് ഉപയോഗിക്കുന്നത്.
Remove ads

ചരിത്രം

1879ൽ സ്വീഡിഷ് രസതന്ത്രജ്ഞനായ പെർ തിയഡോർ ക്ലീവാണ് തൂലിയം കണ്ടെത്തിയത്. മറ്റ് അപൂർ‌വ എർത്ത് മൂലകങ്ങളുടെ ഓക്സൈഡുകളിലെ അപദ്രവ്യങ്ങളെ പരിശോധിക്കുമ്പോഴായിരുന്നു അത്. സ്കാൻഡിനേവിയയിലെ തൂൽ എന്ന സ്ഥലവുമായി ബന്ധപ്പെടുത്തിക്കൊണ്ട് അദ്ദേഹം പുതിയ മൂലകത്തിന് തൂലിയം എന്നും അതിന്റെ ഓക്സൈഡിന് തൂലിയ എന്നും പേരിട്ടു.

ചാൾസ് ജെയിംസ് എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞനാണ് ആദ്യമായി താരതമ്യേന ശുദ്ധമായ രൂപത്തിൽ തൂലിയം നിർമിച്ചത്. 1911ൽ ആയിരുന്നു അത്.

സാന്നിദ്ധ്യം

തൂലിയം പ്രകൃതിയിൽ സ്വതന്ത്ര രൂപത്തിൽ കാണപ്പെടുന്നില്ല. എന്നാൽ ചില അപൂർ‌വ എർത്തുകളിലും ധാതുക്കളിലും ഈ ലോഹം വളരെ ചെറിയ അളവിൽ കാണപ്പെടുന്നു. ആദ്യകാലത്ത് ഇതിനെ നദീ മണലിൽ കാണപ്പെടുന്ന മോണോസൈറ്റിൽ നിന്നാണ് വേർതിരിച്ചെടുത്തിരുന്നത്. അയോൺ കൈമാറ്റം വഴിയായിരുന്നു അത്. ആധുനിക അയോൺ കൈമാറ്റ രീതികൾ കണ്ടെത്തിയതോടെ അപൂർ‌വ എർത്തുകളുടെ എളുപ്പത്തിൽ വേർതിരിക്കാനും തൂലിയം ഉല്പാദനത്തിന്റെ ചെലവ് കുറക്കാനും സാധിച്ചു.

Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads