ഉടൽ

From Wikipedia, the free encyclopedia

ഉടൽ
Remove ads

മൃഗങ്ങളുടെ (മനുഷ്യരുൾപ്പെടെ) ശരീരത്തിന്റെ, തല, കഴുത്ത്, കൈകാലുകൾ, വാൽ, മറ്റ് അനുബന്ധങ്ങൾ എന്നിവയുമായി ബന്ധിപ്പിച്ചു നിലകൊള്ളുന്ന ശരീരത്തിൻ്റെ മധ്യഭാഗത്തിന്റെ ശരീരഘടനാപരമായ പദമാണ് ടോർസോ അല്ലെങ്കിൽ ട്രങ്ക്. മലയാളത്തിൽ ഈ ഭാഗത്തിന് ഉടൽ അല്ലെങ്കിൽ കബന്ധം എന്ന് പറയുന്നു. ഒരു മനുഷ്യന്റേതുൾപ്പെടെയുള്ള ടെട്രാപോഡുകളുടെ ഉടൽ സാധാരണയായി അപ്പർ ടോർസോ എന്നറിയപ്പെടുന്ന തൊറാസിക് സെഗ്‌മെന്റായും "മിഡ്-സെക്ഷൻ" അല്ലെങ്കിൽ "മിഡ്റിഫ്" എന്നും അറിയപ്പെടുന്ന അബ്ഡൊമിനൽ സെഗ്മന്റായും, പെൽവിക്, പെരിനിയൽ സെഗ്‌മെന്റുകൾ (രണ്ടും കൂടി ഒരുമിച്ച് ലോവർ ടോർസോ എന്നും അറിയപ്പെടുന്നു) ആയും വിഭജിക്കപ്പെടുന്നു. [1]

വസ്തുതകൾ ഉടൽ, Details ...
Remove ads

അനാട്ടമി

പ്രധാന അവയവങ്ങൾ

Thumb
പ്രധാന റഫറൻസ് സ്രോതസ്സുകളായി നട്ടെല്ല്, വാരിയെല്ല് എന്നിവ ഉപയോഗിച്ച് ശരീരത്തിന്റെ പ്രധാന അവയവങ്ങളുടെ സ്ഥാനങ്ങൾ.

മനുഷ്യരിൽ, മസ്തിഷ്കം ഒഴികെയുള്ള മിക്ക നിർണായക അവയവങ്ങളും ഉടലിൽ ആണ് സ്ഥിതി ചെയ്യുന്നത്. മുകളിലെ നെഞ്ചിൽ, ഹൃദയവും ശ്വാസകോശവും വാരിയെല്ല് കൊണ്ട് സംരക്ഷിക്കപ്പെടുന്നു. ദഹനത്തിന് ഉത്തരവാദികളായ മിക്ക അവയവങ്ങളും വയറിൽ അടങ്ങിയിരിക്കുന്നു. ഭാഗികമായി ദഹിപ്പിച്ച ഭക്ഷണത്തെ ഗ്യാസ്ട്രിക് ആസിഡ് വഴി വിഘടിപ്പിക്കുന്ന ആമാശയം, ദഹനത്തിന് ആവശ്യമായ പിത്തരസം ഉത്പാദിപ്പിക്കുന്ന കരൾ, ഭക്ഷണത്തിൽ നിന്ന് പോഷകങ്ങൾ വേർതിരിച്ചെടുക്കുന്ന വലുതും ചെറുതുമായ കുടൽ, മലദ്വാരം, മലം സംഭരിക്കുന്ന മലാശയം, പിത്തരസം സംഭരിക്കുകയും കേന്ദ്രീകരിക്കുകയും ചെയ്യുന്ന പിത്താശയം, മൂത്രം ഉത്പാദിപ്പിക്കുന്ന വൃക്കകൾ, മൂത്രനാളികൾ, കൂടാതെ മൂത്രം പുറന്തള്ളുകയും പുരുഷനിൽ ബീജത്തെ സെമിനൽ വെസിക്കിളുകളിലൂടെ കടത്തിവിടുകയും ചെയ്യുന്ന മൂത്രനാളി, അവസാനമായി, പെൽവിക് മേഖലയിൽ ആണിന്റെയും സ്ത്രീയുടെയും പ്രത്യുത്പാദന അവയവങ്ങൾ എന്നിവയെല്ലാം ഉടലിൽ ഉണ്ട്.

പ്രധാന പേശി ഗ്രൂപ്പുകൾ

താഴെപ്പറയുന്നവയുൾപ്പെടെ ടെട്രാപോഡ് ബോഡിയിലെ പേശികളുടെ പല പ്രധാന ഗ്രൂപ്പുകളും ഉടലിൽ ഉണ്ട്:

  • പെക്റ്ററൽ പേശികൾ
  • അബ്ഡൊമിനൽ പേശികൾ
  • ലാറ്ററൽ പേശി
  • എപാക്സിയൽ പേശികൾ

നാഡി വിതരണം

ഉടലിലെ അവയവങ്ങള്ക്കും പേശികള്ക്കും നാഡി വിതരണം ചെയ്യുന്നത് പ്രധാനമായും സുഷുമ്നാ നാഡിയിലെ തൊറാസിക്, ലംബർ ഭാഗങ്ങളിൽ നിന്ന് നാഡി വേരുകളായി ഉത്ഭവിക്കുന്ന ഞരമ്പുകളാണ്. ചില അവയവങ്ങൾക്ക് വാഗസ് നാഡിയിൽ നിന്ന് ഒരു നാഡി വിതരണവും ലഭിക്കുന്നു. ചർമ്മത്തിന് സംവേദനം നൽകുന്നത് താഴെപ്പറയുന്ന ശാഖകളാണ്:

  • ലാറ്ററൽ ക്യൂട്ടേനസ് ശാഖകൾ
  • ഡോർസൽ ക്യൂട്ടേനസ് ശാഖകൾ
Remove ads

ഇതും കാണുക

  • ബെല്ലി കാസ്റ്റ്
  • അരക്കെട്ട്
  • ബെൽവെഡെരെ ടോർസോ

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads