വിയറ്റ്നാമീസ് ഭാഷ

From Wikipedia, the free encyclopedia

വിയറ്റ്നാമീസ് ഭാഷ

വിയറ്റ്നാമിന്റെ വടക്ക് രൂപം കൊണ്ട ഓസ്ട്രോ-ഏഷ്യാറ്റിക് ഭാഷയാണ്‌ വിയറ്റ്നാമീസ്'/ˌviɛtnəˈmz/ (tiếng Việt) .വിയറ്റ്നാമിന്റെ ദേശീയ ഭാഷയും ഔദ്യോഗിക ഭാഷയുമാണ്‌ വിയറ്റ്നാമീസ് ഭാഷ.വിയറ്റ്നാമീസ് ജനതയുടെ (കിൻഹ്(kinh)) മാത്ര്ഭാഷയാണ്‌ വിയറ്റ്നാമീസ്.വിയറ്റ്നാമീസ് ജനതയുടെ കുടിയേറ്റങ്ങളുടെയും സംസ്ക്കാരങ്ങളുടെയും ഫലമായി ലോകത്തിന്റെ വിവിധ സ്ഥലങ്ങളിൽ വിയറ്റ്നാമീസ് ഭാഷ സംസാരിക്കുനാവർ ഇന്ന് ഉണ്ട്.വിയറ്റ്നാമീസിൽ ഏറ്റവും ക്ലൂടുതൽ ആളുകൾ സംസാരിക്കുന്ന ഒന്നാമത്തെയൊ രണ്ടാമത്തെയോ ഭാഷയാണ്‌ ഇന്ന് വിയറ്റ്നാമീസ്.കിഴക്ക്,തെക്ക്-കിഴക്ക് ഏഷ്യ,വടക്കൻ അമേരിക്ക,ഓസ്ട്രേലിയ,പടിഞ്ഞാറൻ യൂറോപ്പ് എന്നിവിടങ്ങളിൽ വിയറ്റ്നാമീസ് ഭാഷ സംസാരിക്കുന്ന ധാരാളം ആളുകൾ ഇന്ന് ഉണ്ട്.ചെക്ക് റിപ്പബ്ലിക്കിലും വിയറ്റ്നാമീസ് ന്യൂനപക്ഷ ഭാഷയാണ്‌.

വസ്തുതകൾ Vietnamese, ഉച്ചാരണം ...
Vietnamese
Tiếng Việt
ഉച്ചാരണം[tĭəŋ vìəˀt] (Northern)
[tǐəŋ jìək] (Southern)
ഉത്ഭവിച്ച ദേശംVietnam, Guangxi (China)
മാതൃഭാഷയായി സംസാരിക്കുന്നവർ
75 million (2007)[1]
Austroasiatic
  • Vietic
    • Viet–Muong
      • Vietnamese
Latin (Vietnamese alphabet)
Vietnamese Braille
Chữ nôm
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
Vietnam
Recognised minority
language in
ഭാഷാ കോഡുകൾ
ISO 639-1vi
ISO 639-2vie
ISO 639-3vie
ഗ്ലോട്ടോലോഗ്viet1252[3]
Linguasphere46-EBA
Thumb
Natively Vietnamese-speaking (non-minority) areas of Vietnam[4]
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.
അടയ്ക്കുക
പ്രമാണം:Percentage Vietnamese.png
Percentage of Vietnamese people, by province[5]
  <20%
  20%–40%
  40%–60%
  60%–80%
  80%–95%
  >95%

ഓസ്ട്രോ-ഏഷ്യാറ്റിക് ഭാഷകളിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷകളിൽ ഒന്നാണ്‌ ഇത്[6].ചൈനീസ് ഭാഷയിൽ നിന്നാണ്‌ വിയറ്റ്നാമീസ് പദങ്ങൾ കടമെടുത്തിരിക്കുന്നത്.ചൈനീസ് അക്ഷരങ്ങളുടെ പുതുക്കിയ രൂപമായ ചൂ നോമാണ്‌ നാട്ടുഭാഷയുടെ ഉച്ചാരണത്തിന്‌ ഉപയോഗിക്കുന്നത്.വിയറ്റ്നാമീസ് ഭാഷ ഇന്ന് ചില ലാറ്റിൻ അക്ഷരങ്ങളും ശബ്ദവും ഉപയോഗിക്കുന്നുണ്ട്.

വ്യാപനം

ദേശീയ ഭാഷയായി വിയറ്റ്നാം വിയറ്റ്നാ​‍ീസ് ഉപയോഗിക്കുന്നു.ചൈനയിലെ ഗുങ്ങ്സി (Guangxi) പ്രവശ്യയുടെയും ഔദ്യോഗിക ഭാഷയാണ്‌ വിയറ്റ്നാമീസ്.അയൽരാജ്യമായ കംബോഡിയയിലും ലാവോസിലും വിയറ്റ്നാമീസ് ഉപയോഗിക്കുന്നു.അമേരിക്കൻ ഐക്യനാടുകളിൽ 1.5 മില്യൻ ജനങ്ങൾ വിയറ്റ്നാമീസ് ഭാഷ സംസാരിക്കുന്നു.അവിടെ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷകളിൽ ആറിൽ ഒന്നാണ്‌ വിയറ്റ്നാമീസ്.ടെക്സെസിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന മൂന്നാമത്തെ ഭാഷയും അർകൻസസിലും ലൊയൂസിയനയിലും നാലാമത്തെതും കാലിഫോർണിയയിൽ അഞ്ചാമത്തേയും[7] ഓസ്ട്രേലിയയിൽ ഏഴാമത്തെ ഭാഷയുമാണ്‌ വിയറ്റ്നാമീസ്[8].ഫ്രാൻസിൽ ഏറ്റവും കൂടുതൽ ആളൂകൾ സംസാരിക്കുന്ന ഏഷയ്ൻ ഭാഷയും ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന എട്ടാമത്തെ വിദേശ ഭാഷയാണ്‌ വിയറ്റ്നാമീസ്[9] .

എഴുത്ത് രീതി

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം വരെ ചൈനീസ് അടിസ്ഥാനമാക്കി രണ്ട് രീതികളാണ്‌ വിയറ്റ്നാമീസിൽ ഉണ്ടായിരുന്നത്[10].സർക്കാർ ബിസ്നസ്സിലും സ്കോളർഷിപ്പിലും ഓദ്യോഗിക സാഹിത്യങ്ങളിലും എല്ലാ ഓദ്യോഗിക രചനകളിലും ചൈനീസാണ്‌ ഉപയോഗിച്ചിരുന്നത്.ചൂ നോം ഉപയോഗിച്ചാണ്‌ വിയറ്റ്നാമീസ് നാടോടി സാഹിത്യങ്ങൾ എഴുതിയിരുന്നത്[11] .പതിനേഴാം നൂറ്റാണ്ടിലെ ക്രിസ്ത്യൻ മിഷ്ണറിമാരുടെ ഫലമായി വിയറ്റ്നാമീസ് ലിപി കാലക്രമത്തിൽ ക്രിസ്ത്യൻ എഴുത്ത് രൂപത്തിൽ വിപുലമാവുകയും സാധാരണ ജനങ്ങളിൽ പ്രശസ്തമാവുകയും ചെയ്തു.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.