വിയറ്റ്നാം
From Wikipedia, the free encyclopedia
Remove ads
ഇന്തോചൈനീസ് പെനിൻസുലയുടെ കിഴക്കേ അറ്റത്തുള്ള രാജ്യമാണ് വിയറ്റ്നാം (വിയറ്റ്നാമീസ്: Việt Nam), (ഔദ്യോഗിക പേര്: സോഷ്യലിസ്റ്റ് റിപബ്ലിക്ക് ഓഫ് വിയറ്റ്നാം). ചൈന (വടക്ക്), ലാവോസ് (വടക്കുപടിഞ്ഞാറ്), കംബോഡിയ (തെക്കുപടിഞ്ഞാറ്) എന്നിവയാണ് വിയെറ്റ്നാമിന്റെ അതിർത്തികൾ. രാജ്യത്തിന്റെ കിഴക്കേ തീരം കിഴക്കൻ ചൈന കടൽ (സൌത്ത് ചൈന സീ) ആണ്. 8.5 കോടി ജനസംഖ്യ ഉള്ള വിയെറ്റ്നാം ജനസംഖ്യാക്രമത്തിൽ ലോകരാഷ്ട്രങ്ങളിൽ 13-ആം സ്ഥാനത്താണ്. “നെക്സ്റ്റ് ലെവെൻ” സമ്പദ് വ്യവസ്ഥകളിൽ വിയറ്റ്നാമിനെ ഉൾക്കൊള്ളിച്ചിരിക്കുന്നു. സർക്കാർ കണക്കുകൾ അനുസരിച്ച് 2006-ൽ വിയെറ്റ്നാമിന്റെ ജി. ഡി. പി 8.17% ഉയർന്നു. ഈ വളർച്ചാനിരക്ക് കിഴക്കേ ഏഷ്യൻ രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്തും തെക്കുകിഴക്കേ ഏഷ്യൻ രാഷ്ട്രങ്ങളിൽ ഒന്നാമതും ആയിരുന്നു. വിയറ്റ്നാമിന്റെ ചരിത്രം
Vietnam എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads