വിവേക് ഒബ്രോയ്

From Wikipedia, the free encyclopedia

വിവേക് ഒബ്രോയ്
Remove ads

ബോളിവുഡിലെ ഒരു പ്രമുഖ നടനാണ് വിവേക് ഒബ്രോയ് (ഹിന്ദി: विवेक ओबरॉय), ജനനം സെപ്റ്റംബർ 3, 1976)

വസ്തുതകൾ വിവേക് ഒബ്രോയ്, ജനനം ...

ജീവിതരേഖ

ബോളിവുഡ് നടനായ സുരേഷ് ഒബ്രോയിയുടെയും യശോദരയുടേയും മകനായി ചെന്നയിലാണ് വിവേക് ജനിച്ചത്.[1] . വിദ്യാഭ്യാസം പൂർത്തിയാക്കിയത് മും‌ബൈയിലാണ്. അഭിനയത്തിൽ ന്യൂ യോർക്ക് യൂണിവെഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

അഭിനയ ജീവിതം

രാം ഗോപാൽ വർമ്മ സംവിധാനം ചെയ്ത കമ്പനി എന്ന ചിത്രത്തിലാണ് വിവേക് ആദ്യമായി അഭിനയിച്ചത്. ഇത് സാമാന്യം വിജയം നേടിയ ഒരു ചിത്രമായിരുന്നു. മികച്ച സഹനടനുള്ള അവാർഡ് ഇതിലൂടെ വിവേകിന് ലഭിച്ചു.

2002ൽ റാണി മുഖർജിയോടൊപ്പം യാശ് രാജ് ഫിലിംസ് നിർമ്മിച്ച സാത്തിയ എന്ന ചിത്രത്തിൽ അഭിനയിച്ചു. 2006ൽ ഷേൿസ്പിയർ എഴുതിയ ഒഥല്ലോ എന്ന നോവലിലെ ആസ്പദമാക്കി നിർമ്മിച്ച ഓംകാര എന്ന സിനിമയിൽ അഭിനയിച്ചത് വിദേശത്തും ഒരു പാട് ശ്രദ്ധ പിടിച്ചു പറ്റി.

Remove ads

സ്വകാര്യ ജീവിതം

പ്രമുഖ മോഡലായിരുന്ന ഗുർപ്രീത് ഗിലുമായി വിവേകിന്റെ വിവാഹം തീരുമാനിച്ചെങ്കിലും പിന്നീട് അത് തെറ്റുകയും വിവേക് പ്രമുഖ നടിയായ ഐശ്വര്യ റായിയുമായി പ്രേമബന്ധത്തിലാവുകയും ചെയ്തിരുന്നു. പക്ഷേ ഇതു പിന്നീട് തെറ്റി പിരിയുകയായിരുന്നു. സുനാമിയുടെ രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി ഒരു ഗ്രാമം വിവേക് തന്റെ സംഭാവനയായി നൽകിയിട്ടുണ്ട്.[2]

അവാർഡുകൾ

ഫിലിംഫെയർ അവാർഡുകൾ

  • 2003 - മികച്ച പുതുമുഖം - കമ്പനി
  • 2003 - മികച്ച സഹനടൻ for - കമ്പനി

അഭിനയിച്ച സിനിമകൾ

കൂടുതൽ വിവരങ്ങൾ വർഷം, സിനിമ ...
Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads