യാർലംഗ് സാങ്‌പോ
From Wikipedia, the free encyclopedia
Remove ads
ചൈനയിലെ ടിബറ്റ് സ്വയംഭരണ മേഖലയിലെ ഏറ്റവും നീളമേറിയ നദിയാണ് യാലു സാങ്ബു (ലഘൂകരിച്ച ചൈനീസ്: 雅鲁藏布江; പരമ്പരാഗത ചൈനീസ്: 雅魯藏布江; പിൻയിൻ: Yǎlǔ Zàngbù Jiāng) എന്നുമറിയപ്പെടുന്ന യാർലംഗ് സാങ്‌പോ.(തിബറ്റൻ: ཡར་ཀླུངས་གཙང་པོ་; വൈൽ: yar kLungs gTsang po; ZWPY: യാർലംഗ് സാങ്ബോ)[1]
ബ്രഹ്മപുത്ര നദിയിൽ നിന്നുള്ള അരുവിയാണിത്. പടിഞ്ഞാറൻ ടിബറ്റിലെ ആംഗ്‌സി ഹിമാനി, കൈലാസ പർവതത്തിന്റെ തെക്കുകിഴക്ക്, മാനസരോവർ തടാകം എന്നിവയിൽ നിന്ന് ഉത്ഭവിച്ച ഇത് പിന്നീട് ഇന്ത്യയിലെ അരുണാചൽ പ്രദേശിലേക്ക് കടക്കുന്നതിന് മുമ്പ് സൗത്ത് ടിബറ്റ് താഴ്വരയും സാങ്പോ ഗിരികന്ദരവും രൂപം കൊള്ളുന്നു.
അരുണാചൽ പ്രദേശിൽ നിന്ന് താഴേക്ക് ഒഴുകുന്ന നദി വളരെ വിസ്താരമാവുകയും അതിനെ സിയാങ് എന്ന് വിളിക്കുകയും ചെയ്യുന്നു. ആസാമിലെത്തിയ ശേഷം നദി ബ്രഹ്മപുത്ര എന്നറിയപ്പെടുന്നു. ആസാമിൽ നിന്ന് രാംനബസാറിലൂടെ നദി ബംഗ്ലാദേശിലേക്ക് പ്രവേശിക്കുന്നു. അവിടെ നിന്ന് ഏകദേശം 200 വർഷം മുമ്പ് വരെ കിഴക്കോട്ട് ഒഴുകുകയും ഭൈരബ് ഉപസിലയ്ക്കടുത്തുള്ള മേഘ്‌ന നദിയിൽ ചേരുകയും ചെയ്തിരുന്നു. ഈ പഴയ ചാനൽ ക്രമേണ ഇല്ലാതായി. നിലവിൽ നദിയുടെ പ്രധാന ചാനലിനെ ജമുന നദി എന്ന് വിളിക്കുന്നു. ഇത് ഗംഗയുമായി കൂടിചേരുന്നതിനായി തെക്കോട്ട് ഒഴുകുന്നു. ബംഗ്ലാദേശിൽ ഇത് പത്മ എന്നറിയപ്പെടുന്നു.
ടിബറ്റൻ പീഠഭൂമിയിൽ നിന്ന് നദി പുറപ്പെടുമ്പോൾ, ലോകത്തിലെ ഏറ്റവും വലുതും ആഴമേറിയതുമായ മലയിടുക്കായ സാങ്പോ ഗിരികന്ദരം രൂപം കൊള്ളുന്നു.[2]
Remove ads
വിവരണം




ലോകത്തിലെ പ്രധാനപ്പെട്ട ഏറ്റവും വലിയ നദിയാണ് യാർലംഗ് സാങ്‌പോ നദി. ഇതിന്റെ ഏറ്റവും വലിയ പോഷകനദിയാണ് നയാങ് നദി. യാർലംഗ് സാങ്‌പോയുടെ പ്രധാന കൈവഴികൾ നയാങ്‌ചു നദി, ലാസ നദി, നയാങ് നദി, പാർലൂങ് സാങ്‌പോ എന്നിവയാണ്.
ഏകദേശം 1,200 കിലോമീറ്റർ (750 മൈൽ) നീളവും 300 കിലോമീറ്റർ (190 മൈൽ) വീതിയുമുള്ള നദി തെക്കൻ ടിബറ്റ് താഴ്‌വരയിലൂടെ ഒഴുകുന്നു. സമുദ്രനിരപ്പിൽ നിന്ന് 4,500 മീറ്റർ (14,800 അടി) മുതൽ 3,000 മീറ്റർ (9,800 അടി) വരെ താഴ്‌വര കാണപ്പെടുന്നു. [3][4] താഴ്‌വരയിൽ നിന്ന് താഴോട്ട് ചുറ്റുമുള്ള സസ്യജാലങ്ങൾ തണുത്ത മരുഭൂമിയിൽ നിന്ന് വരണ്ട പുൽപ്രദേശങ്ങളും ഇലപൊഴിക്കുന്ന കുറ്റിച്ചെടികളുടെ സസ്യജാലങ്ങളും ആയി മാറുന്നു. ഇത് പിന്നീട് ഒരു കോണിഫർ, റോഡോഡെൻഡ്രോൺ വനമായി മാറുന്നു. സസ്യനിരകൾ ഏകദേശം 3,200 മീറ്റർ (10,500 അടി) ആണ്. [5] ടിബറ്റൻ തലസ്ഥാനമായ ലാസയ്ക്ക് സമീപം കണ്ടെത്തിയ അവസാദ മണൽക്കല്ലുകളിൽ ഭൂമിയുടെ ഒന്നിടവിട്ട കാന്തികക്ഷേത്ര പ്രവാഹം രേഖപ്പെടുത്തുന്ന കാന്തിക ധാതുക്കൾ അടങ്ങിയിരിക്കുന്നു.[6]
തെക്ക് ഹിമാലയവും വടക്ക് കാങ് റിൻപോച്ചെ, ന്യൂൻചെൻ ടാങ്‌ലാഹ പർവതനിരകളും അതിർത്തികളുള്ള യാർലംഗ് നദിയുടെ നദീതടത്തിൽ ടിബറ്റിന്റെ കൂടുതൽ വടക്കൻ (സമുദ്രനിരപ്പിൽനിന്ന് ഉയർന്ന) ഭാഗങ്ങളെ അപേക്ഷിച്ച് കഠിനമായ കാലാവസ്ഥ കുറവാണ്. ടിബറ്റൻ സ്വയംഭരണ പ്രദേശത്തെ ഭൂരിഭാഗം ജനങ്ങളുടെയും ആവാസ കേന്ദ്രമാണിത്.
ടിബറ്റൻ പീഠഭൂമിയിൽ നിന്ന് നംച ബാർവയ്ക്ക് ചുറ്റും ഒഴുകുന്ന നദിയിൽ ഒരു ഹോഴ്സ്-ഷൂ വളവുകൊണ്ട് രൂപംകൊണ്ട യാർലംഗ് സാങ്‌പോ ഗ്രാൻഡ് കാന്യോൺ ലോകത്തിലെ ഏറ്റവും ആഴമേറിയതും നീളമേറിയതുമായ മലയിടുക്കാണ്.[7]
യർലൂങ് സാങ്‌പോ നദിയിൽ മൂന്ന് പ്രധാന വെള്ളച്ചാട്ടങ്ങളുണ്ട്.[8] നദിയുടെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ "മറഞ്ഞിരിക്കുന്ന വെള്ളച്ചാട്ടം" 1998 വരെ പടിഞ്ഞാറൻ രാജ്യങ്ങളിൽ പരസ്യപ്പെടുത്തിയിരുന്നില്ല, പാശ്ചാത്യർ ഇതിനെ "കണ്ടെത്തൽ" എന്ന് ഹ്രസ്വമായി പ്രശംസിച്ചു.[9]
Remove ads
അവലംബം
ഗ്രന്ഥസൂചിക
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads