പ്രൊഫസർ യശ്പാൽ
ഇന്ത്യൻ ശാസ്ത്രരംഗത്തിന് ചിരപരിചിതനായ, എല്ലാ അർത്ഥത്തിലും ഒരു പൂർണ്ണജീവിതം നയിച്ച പ്രതിഭ From Wikipedia, the free encyclopedia
Remove ads
പ്രമുഖ ഇന്ത്യൻ ശാസ്ത്രജ്ഞനും ശാസ്ത്ര പ്രചാരകനും അധ്യാപകനും നാഷണൽ കരിക്കുലം ഫ്രെയിംവർക്ക് കമ്മിറ്റി ചെയർമാനും ആയിരുന്നു പ്രൊഫ. യശ്പാൽ (26 നവംബർ 1926- 24 ജൂലൈ 2017). യു.ജി.സി മുൻചെയർമാൻ കൂടിയാണ്.
Remove ads
ജീവിതം
ഇന്നത്തെ പാകിസ്താനിൽ ഉൾപ്പെടുന്ന ബ്രിട്ടീഷ് ഇന്ത്യയിലെ, അവിഭക്ത പഞ്ചാബിലെ ചെനാബ് നദിയുടെ കിഴക്കേ കരയിലുള്ള ജാംഗിൽ(Jhang)1926 നവംബർ 26-നാണ് യശ്പാൽ ജനിച്ചത്.
വിദ്യാഭ്യാസകാലത്ത്, പെരും തലയൻ എന്നർത്ഥമുള്ള മോട്ടോർ സിർ എന്നായിരുന്നുവത്രെ യശ്പാലിന്റെ ഇരട്ടപ്പേര്. മധ്യപ്രദേശിലെ ജബൽപ്പൂരിലെ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം നാട്ടിലേക്ക് തിരിച്ച യശ്പാൽ ഫൈസലാബാദിൽ കോളേജ് പഠനം ആരംഭിച്ചു. കടുത്തടൈഫോയിഡ് ബാധയെത്തുടർന്ന് ഒരു വർഷക്കാലം വായനയും സ്വയം പഠനവുമായി വീട്ടിലിരുപ്പായി. അക്കാലത്താണ് അദ്ദേഹം ദേശീയ പ്രസ്ഥാനത്തെ അറിയുന്നതും പരന്ന വായനയുടെ വാതായനം തുറക്കുന്നതും. ഈസ്റ്റ് പഞ്ചാബ് സർവ്വകലാശാലയിൽ ഫിസിക്സ് ബി.എസ്സ്.സി. ഓണേഴ്സിന് പഠിക്കുന്ന സമയത്താണ് ഇന്ത്യാ വിഭജനം നടക്കുന്നത്. ആ സമയത്ത് മാസങ്ങളോളം യശ്പാൽ അഭയാർത്ഥി ക്യാമ്പിൽ വളണ്ടിയർ പ്രവർത്തനം നടത്തി. തുടർന്ന് അദ്ദേഹത്തിന്റെയും അഭയാർത്ഥികളായ മറ്റു വിദ്യാർത്ഥികളുടേയും പഠനം തുടരുവാനായി ഈസ്റ് പഞ്ചാബ് യൂണിവേഴ്സിറ്റിയുടെ ഒരു ക്യാമ്പസ് ആരംഭിച്ചു. എം.എസ്.സി പഠനവും അവിടെത്തന്നെ തുടർന്നു.
Remove ads
ഗവേഷണം
എം.എസ്.സി പൂർത്തിയാക്കുന്നതിനു മുമ്പാണ് യശ്പാൽ ബോംബെയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെൻറൽ റിസർച്ചിൽ TIFR ചേരുന്നത്. എം.എസ്.സി- യ്ക്ക് അദ്ദേഹം ചെയ്യുന്ന ഗവേഷണ പ്രവർത്തനത്തിന്റെ പ്രാധാന്യം പരിഗണിച്ചു കൊണ്ട്, എം.എസ്.സി പൂർത്തിയാക്കും മുമ്പേ തന്നെ യശ്പാലിനെ ഗവേഷണ വിദ്യാർത്ഥിയായി TIFR ൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ പ്രശസ്തനായ ബർനാഡ് പീറ്റേഴ്സിന്റെ കീഴിൽ കോസ്മിക് രശ്മികളെക്കുറിച്ച് നടത്തിയ ഗവേഷണമാണ്, അദ്ദേഹത്തിന്റെ ദീർഘകാല ഗവേഷണ പ്രവർത്തനങ്ങളുടെ തുടക്കമായത്.
കോസ്മിക് രശ്മികളെക്കുറിച്ച് പഠിക്കുന്നതിനുള്ള ഉപകരണങ്ങളടങ്ങിയ ബലൂണുകൾ ഉയരത്തിൽ പറത്തിയുള്ള ഗവേഷണത്തിലായിരുന്നു തുടക്കം.ഇന്ത്യയിൽ ഇത്തരമൊരു ഗവേഷണം ഇതാദ്യമായിരുന്നു.
1954-ൽ TIFR യശ്പാലിനെ ഗവേഷണ പഠനത്തിനായി MIT യിലേക്ക് നിയോഗിച്ചു. കയോൺ എന്ന് വിളിക്കപ്പെടുന്ന Kകണികകളുമായും, കണികാ മിശ്രണ സിദ്ധാന്തത്തിന് പ്രായോഗികമായ തെളിവുകൾ ശേഖരിക്കുന്നതുമായും ബന്ധമുള്ളതായിരുന്നു അവിടെ അദ്ദേഹത്തിന്റെ പ്രധാന പഠനങ്ങൾ.
യശ്പാൽ പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഭൗതികത്തിൽ ബിരുദവും മസാച്ചുസെറ്റ്സ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റും നേടി.[1]
ദീർഘകാലം ദൂരദർശനിൽ ടേണിംഗ് പോയിന്റ് എന്ന ശ്രദ്ധേയമായ ശാസ്ത്രപരിപാടി അവതരിപ്പിച്ചു.[2] ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയുടെ ചാൻസലറായും പ്രവർത്തിച്ചു. 2017 ജൂലൈ 24ന് നോയിഡയിലെ വസതിയിൽ നിര്യാതനായി. [3]
Remove ads
തൊഴിൽ ജീവിതം
ബോംബെയിൽ (ഇന്ന് മുംബൈ) സ്ഥിതിചെയ്യുന്ന ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ (TIFR) കോസ്മിക് റേ ഗ്രൂപ്പിലെ ഒരംഗമായാണ് യശ്പാൽ തന്റെ തൊഴിൽ ജീവിതം ആരംഭിക്കുന്നത്. അദ്ദേഹം പി.എച്ച്.ഡി എടുക്കാനായി മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്കനോളജി യിലേക്ക് പോകുകയും, ശേഷം TIFR -ലേക്ക് തന്നെ തിരിച്ചുവരുകയും ചെയ്തു, 1983വരെ യശ്പാൽ അവിടെയായിരുന്നു.
1972-ൽ ഇന്ത്യൻ സർക്കാർ ബഹിരാകാശ നിയന്ത്രണബോർഡ് (ഡിപ്പാർട്ട്മെന്റ് ഓഫ് സ്പേസ്) രൂപീകരിക്കുകയും, ഒരു സ്വതന്ത്ര ബഹിരാകാശ പദ്ധതിക്ക് തുടക്കമിടുകയും ചെയ്തു. 1973 അഹമ്മദാബാദിൽ രൂപീകരിച്ച ഈ പുതിയ സ്പേസ് അപ്പ്ലിക്കേഷൻ സെന്ററിന്റെ ഡയറക്ടറായി ചുമതലയേറ്റത് യശ്പാലായിരുന്നു. അതേസമയത്തുതന്നെ അദ്ദേഹം TIFR-ൽ തന്നെ തുടരുകയും ചെയ്തു.
സെക്കന്റ് യുണൈറ്റഡ് നാഷൻ കോൺഫറൻസ് ഓൺ പീസ്ഫുൾ യൂസെസ് ഓഫ് ഔട്ടർ സ്പേസിന്റെ ജെനറൽ സെക്ക്രട്ടറിയായി ചുമതലയേറ്റതിന് ശേഷം (1981-82 )യശ്പാലിന്റെ ഇന്ത്യയിലെ അസൈൻമെന്റുകളും, റിസർച്ചും ആരംഭിച്ചുതുടങ്ങി. യൂണിവേഴ്സിറ്റി ഓഫ് ഗ്രാന്റ്‍സ് കമ്മീഷനിൽ (യു.ജി.സി) ചെയർമാനയതിന് ശേഷം [4] അദ്ദേഹം ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആന്റ് ടെക്കനോളജിയിൽ ചീഫ് കൺസൾട്ടന്റായും, പ്ലാനിംഗ് കമ്മീഷനിൽ സെക്ക്രട്ടറിയായും പ്രവർത്തിച്ചു. യു.ജി.സിയുടെ ചെയർമാനായിരിക്കുന്ന കാലത്ത് അദ്ദേഹം യു.ജി.സി തന്നെ നിർമ്മിച്ച നൂക്ലിയസ് സയൻസ് സെന്റർ , ന്യൂഡെൽഹിയുടെ മാതൃകയിലുള്ള ഇൻസ്റ്റിറ്റ്യൂഷന്റെ നിർമ്മാണത്തിൽ പ്രധാന പങ്ക് വഹിച്ചു. ഇതിന്റെ കാഴ്ചപ്പാടനുസരിച്ചാണ് പിന്നീട് ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഓഫ് ആസ്റ്റ്രോണമി ആന്റ് ആസ്റ്റ്രോ ഫിസിക്ക്സ് (IUCAA) പോലുള്ളവ ഉയർന്നുവന്നത്.
യു.എൻ അഡ്വൈസറി കമ്മിറ്റി ഓൺ സയൻസ് ആന്റ് ടെക്കനോളജി ഫോർ ഡെവലപ്പ്മെന്റ്, സൈന്റിഫിക് കൗൺസിൽ , ഇന്റർനാഷ്ണൽ സെന്റർ ഫോർ തിയററ്റിക്കൽ ഫിസിക്ക്സ്, ട്രസ്റ്റി ആന്റ് എക്സിക്ക്യൂട്ടീവ് കമ്മിറ്റി ആന്റ് യുണൈറ്റഡ് നാഷൻസ് യൂണിവേഴ്സിറ്റി എന്നിവയിലൊക്കെ യശ്പാൽ അംഗമായിരുന്നു.[5]
കൂടാതെ അദ്ദേഹം 1980 -81 കാലഘട്ടത്തിൽ ഇന്റർനാഷ്ണൽ യൂണിയൻ ഓഫ് പ്യുവർ ആന്റ് അപ്പ്ലൈഡ് ഫിസിക്ക്സ് ഇന്ത്യൻ നാഷ്ണൽ സയൻസ് അക്കാദമി -യുടെ വൈസ് പ്രസിഡന്റായിരുന്നു..[5][6]
ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി ചാൻസലർ (2007-2012) കൂടി ആയിരുന്നു അദ്ദേഹം.[7]
വിദ്യാഭ്യാസം
സ്ക്കൂൾ വിദ്യാഭ്യാസം
സ്ക്കൂൾ വിദ്യഭ്യാസത്തിൽ യശ്പാലിന്റെ ഇടപെടലുകൾ 1970 -കൾക്കുമുമ്പായിരുന്നു. അപ്പോഴാണ് പുതിയ ഹോഷങ്കബാദ് സയൻസ് ടീച്ചിംഗ് പ്രോഗ്രാം നടത്തിയത്.[8]
1993-ൽ ഇന്ത്യൻ സർക്കാരുടെ മിനിസ്റ്ററി ഓഫ് ഹ്യൂമൻ റിസോർസ് ഡെവലപ്പ്മെന്റ് യശ്പാലിനൊടൊപ്പം ഒരു അഡ്വൈസറി കമ്മിറ്റി രൂപീകരിച്ചു. സ്ക്കൂൾ കൂട്ടിളുടെ സാമ്പത്തിക മാനസിക പ്രശ്നങ്ങളെക്കുറിച്ചായിരുന്നു അത്.[9] അന്ന് കമ്മിറ്റി രൂപികരിച്ച "ലേർണിംഗ് വിത്തൗട്ട് ബേർഡൻ" എന്ന് പേര് നൽകിയ റിപ്പോർട്ടാണ് ഇന്നത്തെ ഇന്ത്യൻ വിദ്യഭ്യാസത്തിന്റെ അടിത്തറ.
നാഷ്ണൽ കൗൺസിൽ ഓഫ് എഡ്യുക്കേഷ്ണൽ റിസർച്ച് ആന്റ് ട്രെയിനിംഗ് നാഷ്ണൽ കരികുലം ഫ്രെയിംവർക്കിന്റെ രൂപീകരണത്തിന് കമ്മിറ്റിയെ നിയന്ത്രിക്കാൻ നിയമിച്ചത് യശ്പാലിനെയായിരുന്നു. "ലേർണിംഗ് വിത്തൗട്ട് ബേർഡൻ" എന്ന് റിപ്പോർട്ടിന്റ് അടിസ്ഥാനത്തിലായിരുന്നു കരികുലം നിർമ്മിച്ചത്..[9]
ഉയർന്ന വിദ്യാഭ്യാസം
2009-ൽ യശ്പാലിനെ ചെയർമാനാക്കി MHRD ഉയർന്ന വിദ്യാഭ്യാസ വകുപ്പിൽ ഒരു കമ്മിറ്റി ഉണ്ടാക്കി. ഇന്ത്യയിലെ ഉയർന്ന വിദ്യാഭ്യാസ മേഖല എങ്ങനെപോകുന്നു എന്ന് നിരീക്ഷിക്കാനായിരുന്നു അത്.[10] അതിന്റെ റിപ്പോർട്ടിൽ ഘടനാപരമായി ഇതിൽ കുറച്ച് മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെട്ടു. പക്ഷെ ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ നടപടികൾ എടുക്കുമോയെന്ന് സംശയമുണ്ടായിരുന്നു.[11]
2009 , ജൂൺ 24-ന് അദ്ദേഹം റിന്നോവേഷൻ ആന്റ് റീജുവനേഷൻ ഓഫ് ഹൈയ്യർ എഡ്യുക്കേഷൻ ഇൻ ഇന്ത്യ എന്ന റിപ്പോർട്ട് മിനിസ്റ്ററി ഓഫ് ഹ്യൂമൻ റിസോർസ് ഡെവലപ്പ്മെന്റിന് കൈമാറി.[12]
സയൻസ് കമ്മ്യൂണിക്കേഷൻ
അദ്ദേഹം ദീർഘകാലം ദൂരദർശനിൽ ടേണിംഗ് പോയിന്റ് എന്ന ശ്രദ്ധേയമായ ശാസ്ത്രപരിപാടി അവതരിപ്പിച്ചിരുന്നു.[13]
Remove ads
മരണം
പ്രയാധിക്യം മൂലം അദ്ദേഹം ഉത്തർപ്രദേശിലെ നോയിഡയിൽ വച്ച് , 2017 ജൂലൈ 24-ന് യശ്പാൽ നിര്യാതനായി.
കാഴ്ചപ്പാടുകൾ
അന്തവിശ്വാസങ്ങളെ ശക്തമായി എതിർക്കുകയും, ശാസ്ത്രത്തെ കൂടുതൽ സ്നേഹച്ചിരുന്നു ഒരു നിരീശ്വരവാദിയായിരുന്നു അദ്ദേഹം.[14]
പുരസ്കാരങ്ങൾ
- പത്മവിഭൂഷൺ (2013)[15]
- പത്മഭൂഷൺ (1976)
- മാർക്കോണി പ്രൈസ്
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads