അക്യാബ്
From Wikipedia, the free encyclopedia
Remove ads
ബർമ്മയിലെ (മ്യാൻമർ) ഒരു കാർഷിക-കടലോര ഗ്രാമമാണ് അക്യാബ്. റാഖൈനിൽ എന്ന സംസ്ഥാനത്തിന്റെ തലസ്ഥാനം കൂടിയാണ് സിത്വേ എന്നും പേരുള്ള അക്യാബ്. കലദൻ, മയു, ലെ മ്രൊ എന്നീ നദികൾ ബംഗാൾ ഉൾക്കടലിലേയ്ക്ക് ലയിക്കുന്ന നദീസംഗമസ്ഥാനത്ത് രൂപം കൊണ്ട അഴിമുഖ ദ്വീപുപ്രദേശമാണ് അഖ്യാബ്. നെൽകൃഷിക്ക് പേരുകേട്ടയിടമാണിവിടം.
Remove ads
ചരിത്രം
ഒരു കൊച്ചു തുറമുഖ പട്ടണം കൂടിയാണ് അക്യാബ്. ബ്രിട്ടീഷുകാരുടെ കാലത്ത് ലോകത്തെ മികച്ചരീതിയിൽ അരി ഉത്പാദിപ്പിച്ച് കയറ്റി അയക്കപ്പെട്ടിരുന്നത് ഇവിടെനിന്നാണ്.[2] ഒന്നാം ആംഗ്ലോ-ബർമീസ് യുദ്ധത്തിന് (1824-1826) ശേഷമാണ് ബ്രിട്ടീഷുകാരുടെ അധിനിവേശകാലം ഇവിടെ ആരംഭിക്കുന്നത്. ബർമ്മീസ് രാജവായ ബോധവ്പയ, അരകൻ കീഴടക്കുന്ന സമയത്ത് (1784) അക്യാബ് പ്രദേശമായിരുന്നു പ്രധാന യുദ്ധഭൂമി.
കാർഷികം
സൂയസ് കനാൽ പ്രവർത്തനക്ഷമമായ ഇക്കാലത്ത് മ്യാന്മറിൽ നിന്നുള്ള അരിവ്യാപാരം ബ്രിട്ടീഷ് ഈസ്റ്റിന്ത്യാക്കമ്പനി വർദ്ധിപ്പിച്ചു. മൂന്ന് നദികൾ സംഗമിച്ച് ബംഗാൾ ഉൾക്കടലിലേയ്ക്ക് ലയിക്കുന്ന പ്രദേശമായ അക്യാബ് പോലുള്ള അഴിമുഖപ്രദേശങ്ങളടക്കം അക്കാലത്ത് കൂടുതൽ പാടങ്ങൾ ഉണ്ടാക്കിയതോടെ കൂടുതൽ വിളവിറക്കാൻ തുടങ്ങിയതോടെ ഇന്ത്യയിൽനിന്നുള്ള പലിശക്കാരിൽ നിന്ന് വൻ തോതിൽ പണം വാങ്ങാൻ മ്യാന്മർ കർഷകർ നിർബന്ധിതരായി. ഇന്ത്യയിൽ നിന്ന് വൻതോതിലുള്ള തൊഴിലാളിയൊഴുക്കും ആ സമയത്തുണ്ടായി. അരി കയറ്റുമതിയിലൂടെ ബർമ്മയുടെ സമ്പദ്ഘടന അഭിവൃദ്ധിപ്പെട്ടെങ്കിലും പണം മുഴുവൻ എത്തിപ്പെട്ടത് ബ്രിട്ടീഷ് കമ്പനികളിലും ഇന്ത്യക്കാരുടേലുമായിരുന്നു. ബർമ്മീസ് കർഷകർ കൂടുതൽ ദരിദ്രരാക്കപ്പെടുകയായിരുന്നു ഇതിന്റെ ഫലം.
Remove ads
കേരളം
കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഏഴോം എന്ന ഗ്രാമത്തെ നെൽകൃഷിപ്പെരുമ കാരണം, ബ്രിട്ടിഷുകാർ വിശേഷിപ്പിച്ചിരുന്നത് 'കോലത്തുനാടിന്റെ അക്യാബെ'ന്നാണ്.[3]ബ്രിട്ടീഷ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ നെല്ല് വിളയുന്ന ഗ്രാമമായിരുന്നു ബർമ്മയിലെ അക്യാബ്. നെല്ലിന് പരമപ്രാധാന്യം കല്പിച്ചിരുന്ന ആ കാലത്ത് അക്യാബ് എന്നത് വിദൂരതയും ഉദാത്തതയും ദ്യോതിപ്പിക്കുന്നതിനുള്ള ഒരു നാടൻ പ്രയോഗമാണ്. അതിനങ്ങ് അക്യാബിൽ പോകണം എന്നത്;കോലത്തുനാട്ടിലെ പഴയ ചൊല്ലുകളിലൊന്നാണ്.[4]
ചിത്രശാല
- Shwe Zedi സന്ന്യാസിമഠം
- പ്രധാന തെരുവ്
- കടപ്പുറം
- പുതിയ ക്ലോക്ക് ടവർ
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads