അഡെനിയ

From Wikipedia, the free encyclopedia

അഡെനിയ
Remove ads

സപുഷ്പികളിൽപെടുന്ന പാസ്സിഫ്ലോറേസി സസ്യകുടുംബത്തിലെ ഒരു ജീനസ് ആണ് അഡെനിയ (Adenia). ഉഷ്ണമേഖലകളിലും മിതോഷ്ണമേഖലകളിലും ഈ ജീനസ്സിലെ സസ്യങ്ങൾ വ്യാപിച്ചുകിടക്കുന്നു.[1] മഡഗാസ്കർ, കിഴക്കുപടിഞ്ഞാറെ ആഫ്രിക്ക, വടക്കുകിഴക്കെ ഏഷ്യ എന്നീ പ്രദേശങ്ങളിൽ ഈ ജീനസ്സിൽ ഉൾപ്പെടുന്ന വൈവിധ്യപൂർണ്ണമായ സസ്യങ്ങൾ കാണപ്പെടാറുണ്ട്.[2] "ഗ്രന്ഥി" എന്നർത്ഥം വരുന്ന അഡെൻ (aden) എന്ന ഗ്രീക്ക് പദത്തിൽ നിന്നുമാണ് അഡെനിയ എന്ന പേര് രൂപംകൊണ്ടത്.[2][3]

വസ്തുതകൾ അഡെനിയ, Scientific classification ...
Remove ads

വിവരണം

അഡെനിയ ജീനസിലെ എല്ലാ സസ്യങ്ങളും ബഹുവർഷികളാണ്. ചെടികളും കുറ്റിച്ചെടികളും മരങ്ങളും വൃക്ഷങ്ങളും ആരോഹികളും ഉൾപ്പെടുന്ന ഈ ജീനസ്സിലെ മിക്ക സസ്യങ്ങളിലും ജലാംശം കൂടുതലാണ്.[4]വരണ്ട പ്രദേശമായ ആഫ്രിക്കൻ മരുഭൂമികൾ ഈർപ്പമുള്ള പ്രദേശങ്ങളായ വടക്കുകിഴക്കെ ഏഷ്യ തുടങ്ങിയ പലതരത്തിലുമുള്ള ആവാസവ്യവസ്ഥിതികളിലും ഇത്തരം സസ്യങ്ങൾ വളരാറുണ്ട്.[4]ജീനസിൽ ഏകദേശം നൂറോളം സ്പീഷിസുകൾ ഉൾപ്പെടുന്നു.[5]

ഇവയുടെ ഇലകൾ ലഘുപത്രത്തോടുകൂടിയവയോ ഹസ്തകബഹുപത്രങ്ങങ്ങളോടു കൂടിയവയോ ആണ്. ഏകാന്തരന്യാസത്തിൽ (alternate) ക്രമീകരിക്കപ്പെട്ടതും, സിരാവിന്യാസം ഹസ്തക സിരാവിന്യാസത്തോടു കൂടിയവയോ ആണ്. ഇവയുടെ പത്രവൃന്തത്തിന്റെ അടിയിലായി വേഗം കൊഴിഞ്ഞുപോകുന്ന തരത്തിലുള്ള ഉപപർണ്ണങ്ങൾ കാണപ്പെടുന്നു. ഇലകളുടെ അടിഭാഗത്തായി വ്യക്തമായി കാണുന്ന തരത്തിലുള്ള ഗ്രന്ഥികളുണ്ട്. പത്രകക്ഷങ്ങളിലാണിവയുടെ പൂക്കൾ വിന്യസിച്ചിരിക്കുന്നത്. രൂപഘടനയിൽ സങ്കീർണ്ണമായ ഇവയുടെ പൂക്കൾ ദ്വിലിംഗ സ്വഭാവത്തോടു കൂടിയവയും പ്രസമത (കൃത്യം മൂന്നായി വിഭജിക്കാവുന്ന-actinomorphy)പാലിക്കുന്നവയാണ്. ഇവയുടെ പൂക്കളിൽ രണ്ട് വർത്തുളമായ പുഷ്‌പദളമണ്‌ഡലങ്ങളിലായാണ് ദളങ്ങൾ വിന്യസിച്ചിരിക്കുന്നത്. ദളങ്ങൾക്കും വിദളങ്ങൾക്കും അല്ലാതെ മൂന്നാമതായൊരു വർത്തുള മണ്‌ഡലമായ പുഷ്പപ്രഭാമണ്ഡലം (corona) കാണപ്പെടുന്നു. ആകർഷണീയമായ തന്തുക്കളാൽ സമ്പന്നമാണ് പുഷ്പപ്രഭാമണ്ഡലം. ഇത്തരം സസ്യങ്ങളിൽ പുഷ്പപ്രഭാമണ്ഡല(corona) ത്തിനു മുകളിലായി പുംബീജപ്രധാനമായ കേസരങ്ങളും(stamen) സ്ത്രീബീജപ്രധാനമായ ജനിപുടവും (Gynoecium) കൂടിച്ചേർന്ന (androgynophore) രീതിയിലാണ്. ഇതിൽ അഞ്ച് കേസരങ്ങളും (stamen) ഓരോന്നിന്റേയും അഗ്രഭാഗങ്ങളിൽ പരാഗരേണുക്കളാൽ സമൃദ്ധമായ പരാഗി(Anther)കളും, അണ്ഡാശയവും ജനിദണ്ഡും(style) അതിന്റെ അഗ്രഭാഗത്തായി പരാഗണസ്ഥലവും (stigma) ഉൾപ്പെടുന്നു.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads