അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിങ്

കേരളത്തിൽ സ്ഥിതിചെയ്യുന്ന എൻജിനീയറിംഗ് കോളേജ് From Wikipedia, the free encyclopedia

അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിങ്map
Remove ads

കേരളത്തിലെ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിക്കടുത്ത് കൂവപ്പള്ളിയിൽ സ്ഥിതിചെയ്യുന്ന എഞ്ചിനീയറിംഗ് കോളേജാണ് അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിങ് (AJCE). ഈ കോളേജ് കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റിയിലേയ്ക്ക് അഫിലിയേറ്റ് ചെയ്തിരിക്കുന്നു. കോട്ടയം - ശബരിമല സംസ്ഥാന ഹൈവേയുടെയുടെ ഓരത്താണ് ഈ കോളേജ് സ്ഥിതി ചെയ്യുന്നത്. അന്താരാഷ്ട്രതലത്തിൽ പ്രശസ്തനായ പരിസ്ഥിതി പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ ബിഷപ് മാർ മാത്യു അറയ്ക്കലിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി സീറോ മലബാർ കത്തോലിക്കാ രൂപതയുടെ ഉടമസ്ഥതയിലാണ് ഈ എഞ്ചിനീയറിംഗ് കോളജ് പ്രവർത്തിച്ചുവരുന്നത്.[3]

വസ്തുതകൾ തരം, സ്ഥാപിതം ...
Remove ads

കാമ്പസ്

ഈ എഞ്ചിനീയറിംഗ് കോളജ് 65 ഏക്കർ വിസ്തീർണ്ണമുള്ള വലിയ കാമ്പസിൽ വ്യാപിച്ചു കിടക്കുന്നു. 1.7 ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിട സൗകര്യം ഇവിടെയുണ്ട്. Archived 2017-05-01 at the Wayback Machine

കോഴ്സുകൾ

ഈ കോളേജിനു കീഴിൽ താഴെപ്പറയുന്ന ബിരുദ, ബിരുദ കോഴ്സുകൾ നടത്തുന്നു.[4]

B.E. ഡിഗ്രി കോഴ്സുകൾ:

  • ഓട്ടോമോബൈൽ എഞ്ചനീയറിംഗ് (60 സീറ്റുകൾ)
  • സിവിൽ എഞ്ചിനീയറിംഗ് (120 സീറ്റുകൾ)
  • കെമിക്കൽ എഞ്ചിനീയറിംഗ് (60+60* സീറ്റുകൾ)
  • കമ്പൂട്ടർ സയൻസ് ആൻറ് എഞ്ചിനീയറിംഗ് (120 സീറ്റുകൾ)
  • ഇലക്ട്രോണിക് ആൻറ് കമ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് (120 സീറ്റുകൾ)
  • ഇലക്ട്രിക്കൽ ആൻറ് എലക്ട്രോണിക് എഞ്ചിനീയറിംഗ് (60 സീറ്റുകൾ)
  • ഇൻഫർമേഷൻ ടെക്നോളജി (60 സീറ്റുകൾ)
  • മെക്കാനിക്കൽ എഞ്ചിനീയറിംഗ് (120 സീറ്റുകൾ)
  • മെറ്റലർജി (60 സീറ്റുകൾ)

പോസ്റ്റ് ഗ്രാജ്വേറ്റ ലെവൽ :

എം. ടെക്

  • കമ്പ്യൂട്ടർ സയൻസ് ആൻറ് എഞ്ചിനീയറിംഗ് (24 സീറ്റുകൾ)
  • കമ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് (24 സീറ്റുകൾ)
  • എനർജി സിസ്റ്റംസ് (24 സീറ്റുകൾ)
  • പവർ ഇലക്ട്രോണിക്സ് & പവർ സിസ്റ്റംസ് (18 സീറ്റുകൾ)
  • സ്ട്രക്ച്ചറൽ എഞ്ചിനീയറിംഗ് & കൺസ്ട്രക്ഷൻ മാനേജ്‍മെൻറ് (24 സീറ്റുകൾ)
  • മെഷീൻ ഡിസൈൻ (18 seats)
  • നാനോ ടെക്നോളജി (24 seats)
  • കമ്പ്യൂട്ടർ എയ്ഡഡ് സ്ട്രക്ചറൽ എൻജിനീയറിംഗ് (24 seats)

എം.സി.എ.

  • മാസ്റ്റർ ഓഫ് കമ്പൂട്ടർ ആപ്ലിക്കേഷൻസ് – 3 വർഷം (60 സീറ്റുകൾ)
  • മാസ്റ്റർ ഓഫ് കമ്പൂട്ടർ ആപ്ലിക്കേഷൻസ് ലാറ്ററൽ എൻട്രി – 2 years (60 സീറ്റുകൾ)
  • ഡ്യൂവൽ ഡിഗ്രി എം.സി.എ. – 10+2 നു ശേഷം 5 വർഷം (60 സീറ്റുകൾ)
Remove ads

ചിത്രശാല

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads