അറക്കപ്പടി

ഇന്ത്യയിലെ വില്ലേജുകൾ From Wikipedia, the free encyclopedia

Remove ads

കേരളത്തിലെ എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിലെ വെങ്ങോല ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് അറക്കപ്പടി.[1] [2] പെരുമ്പാവൂരാണ് ഏറ്റവും അടുത്തുള്ള പട്ടണം. പെരുമ്പാവൂർ നിന്ന് വെങ്ങോല വഴി പട്ടിമറ്റത്തേക്കുളള വഴിയിലാണ് അറക്കപ്പടി സ്ഥിതിചെയ്യുന്നത്. വെങ്ങോല, ഊരക്കാട്, ചേലംകുളം, ചൂരക്കോട്, തൈക്കാവ്, പെരുമാനി എന്നിവയാണ് ചുറ്റുപാടുമുള്ള മറ്റ് ഗ്രാമങ്ങൾ. പെരുമ്പാവൂർ - പുത്തൻകുരിശ് റോഡ് ഇതുവഴി കടന്നുപോകുന്നു. അറക്കപ്പടി - വലിയംകുളം റോഡ്, അറക്കപ്പടി-പെരുമാനി റോഡ് എന്നിവയാണ് ഇതുവഴി കടന്നുപോകുന്ന മറ്റ് പ്രധാന റോഡുകൾ.

വസ്തുതകൾ Arackappady, Country ...

ഇവിടെ സ്ഥിതിചെയ്യുന്ന പ്രധാന ഹോസ്പിറ്റലാണ് കെപിഎസ് ഹോസ്പിറ്റൽ.

Remove ads

വ്യവസായങ്ങൾ

പ്രധാനമായും പ്ലൈവുഡ് ഉത്പാദന കമ്പനികളും പാറമടകളുമാണ് ഇവിടത്തെ വ്യവസായ സ്ഥാപനങ്ങൾ.[3]

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജയ് ഭാരത് കോളേജ് ഓഫ് മാനേജ്മെൻ്റ് ആൻഡ് എഞ്ചിനീയറിംഗ് ടെക്നോളജി
  • ജയ് ഭാരത് ആർട്ട്സ് & സയൻസ് കോളേജ് പെരുമ്പാവൂർ

ആരാധനാലയങ്ങൾ

  • ഐ.പി.സി ഫിലാഡെൽഫിയ ചർച്ച്
  • ദാറുന്നജത്ത് മസ്ജിദ്
  • പിറക്കാട് ശ്രീ മഹാദേവ ക്ഷേത്രം

ജനസംഖ്യ

2011ലെ സെൻസസ് പ്രകാരം അറക്കപ്പാടിയിൽ 4213 വീടുകളുണ്ട്. ഇവിടത്തെ സാക്ഷരതാ നിരക്ക് 84.1% ആണ്.[4]

അവലംബങ്ങൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads