Map Graph

അറക്കപ്പടി

ഇന്ത്യയിലെ വില്ലേജുകൾ

കേരളത്തിലെ എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിലെ വെങ്ങോല ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് അറക്കപ്പടി. പെരുമ്പാവൂരാണ് ഏറ്റവും അടുത്തുള്ള പട്ടണം. പെരുമ്പാവൂർ നിന്ന് വെങ്ങോല വഴി പട്ടിമറ്റത്തേക്കുളള വഴിയിലാണ് അറക്കപ്പടി സ്ഥിതിചെയ്യുന്നത്. വെങ്ങോല, ഊരക്കാട്, ചേലംകുളം, ചൂരക്കോട്, തൈക്കാവ്, പെരുമാനി എന്നിവയാണ് ചുറ്റുപാടുമുള്ള മറ്റ് ഗ്രാമങ്ങൾ. പെരുമ്പാവൂർ - പുത്തൻകുരിശ് റോഡ് ഇതുവഴി കടന്നുപോകുന്നു. അറക്കപ്പടി - വലിയംകുളം റോഡ്, അറക്കപ്പടി-പെരുമാനി റോഡ് എന്നിവയാണ് ഇതുവഴി കടന്നുപോകുന്ന മറ്റ് പ്രധാന റോഡുകൾ.

Read article