അശ്വമുഖം

From Wikipedia, the free encyclopedia

അശ്വമുഖം
Remove ads

ഉത്തരാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്‌ അശ്വമുഖം (Equuleus). ഏറ്റവും ചെറിയ നക്ഷത്രരാശികളിൽ രണ്ടാം സ്ഥാനമാണ്‌ ഇതിന്‌. ഇതിലെ നക്ഷത്രങ്ങൾ വളരെ പ്രകാശം കുറഞ്ഞവയായതിനാൽ ഈ നക്ഷത്രരാശിയെ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്‌. വടക്കൻ ഖഗോളത്തിലാണ് ഇതിനെ കാണാൻ കഴിയുക. രണ്ടാം നൂറ്റാണ്ടിലെ ജ്യോതിശാസ്ത്രജ്ഞനായ ടോളമി പട്ടികപ്പെടുത്തിയ 48 രാശികളിൽ ഒന്നായിരുന്നു ഇത്. 88 ആധുനിക നക്ഷത്രരാശികളിലും ഇത് ഉൾപ്പെടുന്നു. ആധുനിക നക്ഷത്രരാശികളിൽ ഏറ്റവും ചെറിയ രണ്ടാമത്തെ രാശിയാണിത്. (ഏറ്റവും ചെറുത് തൃശങ്കു) 72 ചതുരശ്ര ഡിഗ്രി വിസ്തൃതിയുള്ള ആകാശഭാഗം മാത്രമാണ് ഇതിനുള്ളത്. വളരെ മങ്ങിയ നക്ഷത്രങ്ങൾ ഉൾപ്പെട്ട ഈ രാശിയിലെ ഏറ്റവും തിളക്കം കൂടിയ നക്ഷത്രത്തിന്റെ കാന്തിമാനം 4 ആണ്.

വസ്തുതകൾ
Remove ads

നക്ഷത്രങ്ങൾ

Thumb
അശ്വമുഖം

അശ്വമുഖത്തിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രം ആൽഫ ഇകുലിയാണ്. കിറ്റെൽഫ എന്നു വിളിക്കുന്ന ഈ നക്ഷത്രത്തിന്റെ കാന്തിമാനം 3.9 ആണ്. ഭൂമിയിൽ നിന്നും 186 പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം. കിറ്റെൽഫ എന്ന പേരിന്റെ അർത്ഥം കുതിരയുടെ ഒരു ഭാഗം എന്നാണ്.[1]

ഈ രാശിയിൽ വേരിയബിൾ ചരനക്ഷത്രങ്ങൾ കുറവാണ്. 25 നക്ഷത്രങ്ങളെ മാത്രമേ പട്ടികപ്പെടുത്തിയിട്ടുള്ള. അതിൽ തന്നെ പലതും വളരെ മങ്ങിയവയും ആണ്. ഗാമ ഇകുലി ഒരു [[ആൽഫ2 കാനം വെനാറ്റിക്കോറം|ആൽഫ കാനം വെനാറ്റിക്കോറം]] ചരനക്ഷത്രമാണ്. ഇതിന്റെ കാന്തിമാനം ഓരോ 12½ മിനിറ്റിലും 4.58നും 4.77നും ഇടയിൽ മാറിക്കൊണ്ടിരിക്കും. ഭൂമിയിൽ നിന്നും 115 പ്രകാശവർഷം അകലെയുള്ള ഈ നക്ഷത്രത്തിന് 6ഇകുലി എന്ന ഒരു ദൃശ്യഇരട്ട കൂടിയുണ്ട്. ഇവയെ ഒരു ബൈനോക്കുലർ കൊണ്ട് വേർതിരിച്ചറിയാൻ കഴിയും.[1] 6ഇകുലിയാകട്ടെ ഒരു അസ്‌ട്രോമെട്രിക് ബൈനറി സിസ്റ്റമാണ്.[2] ഇതിന്റെ കാന്തിമാനം 6.07 ആണ്. ആർ ഇകുലി ഒരു മിറ ചരനക്ഷത്രമാണ്. ഏകദേശം 261 ദിവസങ്ങൾ കൊണ്ട് ഇതിന്റെ കാന്തിമാനം 8.0നും 15.7നും ഇടയിൽ മാറിക്കൊണ്ടിരിക്കും.

അശ്വമുഖത്തിൽ ഏതാനും ഇരട്ട നക്ഷത്രങ്ങളുണ്ട്. വൈ ഇകുലിയിൽ 4.7 കാന്തിമാനമുള്ള ഒരു പ്രാഥമിക നക്ഷത്രവും 11.6 കാന്തിമാനമുള്ള ദ്വിതീയ നക്ഷത്രവും അടങ്ങിയിരിക്കുന്നു. 2 കോണീയ സെക്കന്റ് ആണ് ഇവ തമ്മിലുള്ള അകലം. എപ്സിലോൺ ഇകുലി ഒരു ത്രിനക്ഷത്രസംവിധാനമാണ്. 197 പ്രകാശവർഷം അകലെയുള്ള ഇതിന്റെ പ്രാഥമികനക്ഷത്രത്തിന്റെ കാന്തിമാനം 5.4 ആണ്. ഇതുതന്നെ ഒരു ദ്വന്ദ്വനക്ഷത്രമാണ്. ഇവയിലോരോന്നിന്റെയും കാന്തിമാനം 6.0ഉം 6.3ഉം ആണ്. 101 വർഷം കൊണ്ടാണ് ഇവ ഒരു പരിക്രമണം പൂർത്തിയാക്കുന്നത്. മൂന്നാമത്തെ നക്ഷത്രത്തിന്റെ കാന്തിമാനം 7.4 ആണ്. ചെറിയ ദൂരദർശിനികൾ ഉപയോഗിച്ച് കാണാൻ കഴിയും. 5.7 വർഷത്തെ പരിക്രമണ കാലയളവുള്ള ഒരു ബൈനറി നക്ഷത്രമാണ് ഡെൽറ്റ ഇകുലി. ഇതിലെ രണ്ടു നക്ഷത്രങ്ങളും തമ്മിലുള്ള അകലം 0.35 കോണീയ സെക്കന്റിലും കുറവാണ്.

Remove ads

വിദൂരാകാശവസ്തുക്കൾ

അശ്വമുഖത്തിൽ ശ്രദ്ധേയമായ വിദൂരാകാശവസ്തുക്കളൊന്നും തന്നെയല്ല. കാന്തിമാനം 13നും 15നും ഇടയിലുള്ള വളരെ മങ്ങിയ NGC 7015, NGC 7040, NGC 7045, NGC 7046 എന്നീ താരാപഥങ്ങളാണ് ഇതിലുള്ളത്.

ഐതിഹ്യം

Thumb
യുറാനിയയുടെ കണ്ണാടിയിലെ ചിത്രീകരണം (1825)

ഗ്രീക്ക് പുരാണത്തിൽ പെഗാസസിന്റെ സന്തതിയോ സഹോദരനോ ആയിരുന്ന സെലറിസ് എന്ന കുതിരയുമായി അശ്വമുഖത്തെ ബന്ധപ്പെടുത്തിയിട്ടുണ്ട്. ഈ രാശി പെഗാസസിന് മുമ്പ് ഉദിക്കുന്നതിനാൽ ഇതിനെ ഇക്വസ് പ്രൈമസ് (ആദ്യത്തെ കുതിര) എന്ന് വിളിക്കുന്നു. പൊസൈഡൺ, അഥീന എന്നിവരുടെ കിടമത്സരവുമായും ഫിലൈറ, സാറ്റേൺ എന്നിവരുമായും ഈ രാശിയെ ബന്ധപ്പെടുത്തിയ കഥകളുണ്ട്.[3] ഹിപ്പാർക്കസ്, ടോളമി എന്നിവർ പെഗാസസുമായാണ് ഇതിനെ ബന്ധപ്പെടുത്തിയിരിക്കുന്നത്. ഇത് ഒരു കുതിരയുടെ തല മാത്രമായാണ് ചിത്രീകരിച്ചിരിക്കുന്നത്.[1] [4]

അവലംബം

ബാഹ്യ ലിങ്കുകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads