അൽബാനി, കാലിഫോർണിയ
From Wikipedia, the free encyclopedia
Remove ads
അൽബാനി, കാലിഫോർണിയയിലെ അൽമെഡ കൗണ്ടിയിലുള്ള ഒരു നഗരമാണ്. 2010 ലെ സെൻസസിൽ ജനസംഖ്യ 18,539 ആയിരുന്നു.
Remove ads
ചരിത്രം
1908-ൽ പ്രാദേശിക സമൂഹത്തിലെ ഒരു കൂട്ടം വനിതകൾ, ബെർക്കിലി നഗരത്തിൽനിന്നുള്ള ചപ്പുചവറുകൾ ഈ പ്രദേശത്തു കടത്തിക്കൊണ്ടുവന്നു തള്ളുന്നതിൽ പ്രകടിപ്പിച്ചിരുന്നു. രണ്ട് ഷോട്ട്ഗൺസ്, ഇരുപത് രണ്ടു കാലിബർ റൈഫിൾ എന്നിവയുമായി ആയുധധാരികളായ അവർ സാൻ പബ്ളോ അവന്യൂവിന്റെയും ബുക്കാനൻ സ്ട്രീറ്റിന്റെയും ഭാഗത്തുവച്ച് വാഗണുകളുടെ ഡ്രൈവർമാരെ നേരിട്ടു. കുതിരകൾ വലിക്കുന്ന വണ്ടികളുമായി എത്തിയ ഡ്രൈവർമാരോട് അവർ തിരിച്ചു പോകാൻ ആവശ്യപ്പെടുകയും വൈമനസ്യം കൂടാതെ അവർ തിരച്ചു പോകുകയും ചെയ്തു.[7] അധികം താമസിയാതെ, നഗരത്തിലെ താമസക്കാർ ഓഷ്യൻ വ്യൂ നഗരം എന്ന പേരിൽ ഈ പ്രദേശം സംയോജിപ്പിക്കുവാൻ വോട്ടുചെയ്തു. 1909 ൽ, വോട്ടർമാർ നഗരത്തിന്റെ പേരു വീണ്ടും മാറ്റി, പ്രാഥമികമായി ഓഷ്യൻ വ്യൂ എന്ന പേരിൽ നേരത്തേയുണ്ടായിരുന്ന ബെർക്ലിയുടെ തൊട്ടടുത്തുള്ള മറ്റൊരു പട്ടണവുമായി തിരിച്ചറിയാനായിരുന്നു ഇത്.[8] വോട്ടെടുപ്പ് നടന്നപ്പോൾ 6 ന് എതിരെ 38 വോട്ടുകൾക്ക് [9] നഗരത്തിന്റെ ആദ്യത്തെ മേയർ ഫ്രാങ്ക് റോബർട്ട്സിന്റെ ജന്മസ്ഥലമായിരുന്ന ന്യൂയോർക്കിലെ അൽബാനിയുടെ ബഹുമാനാർത്ഥം നഗരത്തിന് ആ പേരു ചാർത്തപ്പെട്ടു.[10]
Remove ads
ഭൂമിശാസ്ത്രം
ഐക്യനാടുകളുടെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച്, നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 5.5 ചതുരശ്ര മൈൽ (4.7 km2) ആണ്. ഇതിൽ 1.8 ചതുരശ്ര മൈൽ (4.7 km2) ആണ് കരഭൂമി ബാക്രി 3.7 ചതുരശ്ര മൈൽ (9.6 km2) (67.28 ശതമാനം ഭാഗം) വെള്ളം ഉൾപ്പെട്ടതുമാണ്.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads