അൽഹംബ്ര, കാലിഫോർണിയ
From Wikipedia, the free encyclopedia
Remove ads
അൽഹംബ്ര (/ælˈhæmbrə/ or /ɑːlˈhɑːmbrə/), ലോസ് ഏഞ്ചൽസ് നഗര കേന്ദ്രത്തിൽ നിന്ന് എട്ടുമൈൽ അകലെയുള്ള ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ പടിഞ്ഞാറൻ സാൻ ഗബ്രിയേൽ താഴ്വരയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് .1903 ജൂലായ് 11 നാണ് ഇത് സംയോജിപ്പിക്കപ്പെട്ടത്. 2010 ലെ സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 83,089 ആയിരുന്നു.
Remove ads
ഭൂമിശാസ്ത്രം
നഗരത്തിൻറെ വടക്കുപടിഞ്ഞാറു ഭാഗത്തായി തെക്കൻ പസദീന നഗരവും, വടക്ക് സാൻ മറൈനോ, കിഴക്ക് സാൻ ഗബ്രിയേൽ, തെക്ക് മോണ്ടിറെയ് പാർക്ക്, പടിഞ്ഞാറ് ലോസ് ഏഞ്ചൽസ് ജില്ലകളായ മോണ്ടെറി ഹിൽസ്, എൽ സെരിനോ തുടങ്ങിയവയാണ് അതിർത്തികൾ.[7] അമേരിക്കൻ ഐക്യനാടുകളുടെ സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് ഈ നഗരത്തിൻറെ ആകെ വിസ്തൃതി, 7.6 ചതുരശ്ര മൈൽ (20 കി.m2) ആണ്. ഇതിൽ 99 ശതമാനവും കരഭൂമിയാണ്.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads