ആര്യനാട്
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
Remove ads
ആര്യനാട് ഇന്ത്യയിലെ ഒരു ഗ്രാമമാണ്. സഹ്യപർവ്വതത്തിലെ അഗസ്ത്യകൂടത്തിലെ കുന്നടിവാരത്ത് കിടക്കുന്ന കേരളത്തിലെ ഒരു പ്രദേശമാണിത്. സഹ്യപർവ്വതത്തിലെ അഗസ്ത്യ മലനിരകളുടെ പടിഞ്ഞാറൻ മലനിരകളിലുള്ള കരമന നദിയുടെ വശത്തായാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ആര്യനാട് പഞ്ചായത്ത് ഉഴമലൈക്കൽ, വെള്ളനാട്, പൂവച്ചൽ, കുറ്റിച്ചൽ, വിതുര, തോളിക്കോട് പഞ്ചായത്തുകൾ,തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ല എന്നിവയുമായി അതിർത്തി പങ്കിടുന്നു. നെടുമങ്ങാട് താലൂക്കിലും അരുവിക്കര ലെജിസ്ലേറ്റീവ് അസംബ്ലിയിലും ആര്യനാടിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരത്തുനിന്നും ഏകദേശം 25 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. ആര്യനാടിലെ ഇപ്പോഴത്തെ സിറ്റിങ് എം.എൽ.എ. അരുവിക്കര നിയോജക മണ്ഡലത്തിലെ ജി. സ്റ്റീഫൻ ആണ്.ടൂറിസം ഡിപാർട്ട്മമെൻറിൻറ സയമണ്ട് കാറ്റഗറിയിൽ ഉൾക്കൊള്ളുന്ന അമൃതം ഹോളി ഡയ്സ് ഹോം സ്റേേ ഈ പഞ്ചായത്തിലാണ് ഉള്ളത്.
Remove ads
ചരിത്രം
പഴയ കാലഘട്ടത്തിലെ ഉദ്ധരണികളിൽ ആര്യന്മാരുടെ (ആര്യന്മാർ) നാട് എന്ന ചുരുക്കപ്പേരാണ് ആര്യനാട്.
ഭൂമിശാസ്ത്രം
ഒരു ഗ്രാമപ്പഞ്ചായത്തിൽ 17 വാർഡുകളാണുള്ളത്. തിരുവനന്തപുരത്തു നിന്ന് 25 കിലോമീറ്ററും, വിതുരയിൽ നിന്നും 13 കിലോമിറ്ററും, നെടുമങ്ങാട് നിന്നും 10 കിലോമീറ്ററും, കാട്ടാക്കടയിൽ നിന്ന് പത്ത് കിലോമീറ്റർ വടക്കോട്ടും സ്ഥിതി ചെയ്യുന്നു. തെക്ക് സഹ്യപർവ്വതത്തിലെ കരമനയാറിൽ നിന്ന് ഒരു നദി ഉത്ഭവിച്ച് ആര്യനാട് വഴി ഒഴുകുന്നു. തിരുവനന്തപുരം നഗരത്തിലെ പ്രധാന കുടിവെള്ള ശ്രോതസ്സാണിത്. നെടുമങ്ങാട്-ഷൊർലോക്കോട് (തമിഴ് നാട്) സംസ്ഥാനഹൈവേ റോഡ് ഈ പ്രദേശത്തുകൂടെയാണ് കടന്നുപോകുന്നത്.
Remove ads
ജനസംഖ്യ
2001 ലെ സെൻസസ് പ്രകാരം ആര്യനാട് 27398 ജനസംഖ്യ ആണ് ഉണ്ടായിരുന്നത്. ഇതിൽ 13037 പുരുഷന്മാരും 14361 സ്ത്രീകളുമാണ്.
സാമ്പത്തികം
കേരളത്തിലെ ഒരു മാതൃകാ ഗ്രാമമാണ് ആര്യനാട്. ഇത് ഒരു കാർഷിക പഞ്ചായത്താണ്. തേങ്ങ, റബ്ബർ, വാഴ, പച്ചക്കറി എന്നിവ പ്രധാന കൃഷി ഇനങ്ങളാണ്.
രാഷ്ട്രീയം
ആറ്റിങ്ങലിന്റെ (ലോക്സഭാ മണ്ഡലം) ഭാഗമാണ് ആര്യനാട് നിയമസഭാ മണ്ഡലം.[1]
അരുവിക്കര നിയോജക മണ്ഡലം.
പ്രധാന രാഷ്ട്രീയ പാർട്ടികൾ
1, സി. പി. എം
2, കോൺഗ്രസ്(ഐ)
3, സി. പി. ഐ.
4, ബി ജെ പി
5, RSP
6, സി എം പി
7, ഓൾ ഇന്ത്യ ഫോർവേഡ് ബ്ളോക്.
8, മുസ്ലിം ലീഗ്.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads