Map Graph

ആര്യനാട്

തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം

ആര്യനാട് ഇന്ത്യയിലെ ഒരു ഗ്രാമമാണ്. സഹ്യപർവ്വതത്തിലെ അഗസ്ത്യകൂടത്തിലെ കുന്നടിവാരത്ത് കിടക്കുന്ന കേരളത്തിലെ ഒരു പ്രദേശമാണിത്. സഹ്യപർവ്വതത്തിലെ അഗസ്ത്യ മലനിരകളുടെ പടിഞ്ഞാറൻ മലനിരകളിലുള്ള കരമന നദിയുടെ വശത്തായാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ആര്യനാട് പഞ്ചായത്ത് ഉഴമലൈക്കൽ, വെള്ളനാട്, പൂവച്ചൽ, കുറ്റിച്ചൽ, വിതുര, തോളിക്കോട് പഞ്ചായത്തുകൾ,തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ല എന്നിവയുമായി അതിർത്തി പങ്കിടുന്നു. നെടുമങ്ങാട് താലൂക്കിലും അരുവിക്കര ലെജിസ്ലേറ്റീവ് അസംബ്ലിയിലും ആര്യനാടിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരത്തുനിന്നും ഏകദേശം 25 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. ആര്യനാടിലെ ഇപ്പോഴത്തെ സിറ്റിങ് എം.എൽ.എ. അരുവിക്കര നിയോജക മണ്ഡലത്തിലെ ജി. സ്റ്റീഫൻ ആണ്.ടൂറിസം ഡിപാർട്ട്മമെൻറിൻറ സയമണ്ട് കാറ്റഗറിയിൽ ഉൾക്കൊള്ളുന്ന അമൃതം ഹോളി ഡയ്സ് ഹോം സ്റേേ ഈ പഞ്ചായത്തിലാണ് ഉള്ളത്.

Read article