ആസിഫ് ഖാന്റെ ശവകുടീരം
From Wikipedia, the free encyclopedia
Remove ads
ആസിഫ് ഖാന്റെ ശവകുടീരം പഞ്ചാബിലെ ലാഹോർ നഗരത്തിലെ ഷഹ്‍ദാര ബാഗിൽ സ്ഥിതിചെയ്യുന്ന പതിനേഴാം നൂറ്റാണ്ടിൽ നിർമിച്ചതെന്ന് കരുതപ്പെടുന്ന ഒരു ശവകുടീരമാണ്. ആസിഫ് ഖാൻ എന്നു പേരുള്ള മുഗൾ രാജ്യതന്ത്രജ്ഞൻ മിർസ അബുൽ ഹസൻ ജായ്ക്കുവേണ്ടിയാണ് ഇത് നിർമ്മിക്കപ്പെട്ടത്. ആസിഫ് ഖാൻ നൂർജഹാന്റെ സഹോദരനും മുഗൾ ചക്രവർത്തിയായിരുന്ന ജഹാംഗീറിന്റെ ഭാര്യാ സഹോദനുമായിരുന്നു.[3] ജഹാംഗീറിന്റെ ശവകുടീരത്തിനു പാർശ്വസ്ഥമായ സ്ഥിതി ചെയ്യുന്ന ആസിഫ് ഖാന്റെ ശവകുടീരം നൂർജഹാന്റെ ശവകുടീരത്തിന് അടുത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്. ആസിഫ് ഖാന്റെ ശവകുടീരം മദ്ധ്യേഷ്യൻ വാസ്തുശില്പ ശൈലിയിലാണ്[4] നിർമ്മിച്ചിരിക്കുന്നത്. പേർഷ്യൻ രീതിയിലുള്ള ചാർബാഗ് ഉദ്യാനത്തിന്റെ മധ്യത്തിലായി ഈ ശവകുടീരം സ്ഥിതി ചെയ്യുന്നു.[5]
Remove ads
പശ്ചാത്തലം
ആസിഫ് ഖാൻ മുഗൾ രാജ്ഞി നൂർജഹാന്റെ സഹോദരനും പിന്നീട് മുംതാസ് മഹൽ എന്ന പേരിൽ പ്രശസ്തയായ ഷാജഹാന്റെ പട്ടമഹിഷി അർജുമാൻറ് ബാനോ ബീഗത്തിന്റെ പിതാവുമായിരുന്നു. 1636 ൽ ഖാൻ-ഇ-ഖാനാ ആയും കമാൻഡർ ഇൻ ചീഫുമായും ഉയർത്തപ്പെടുകയും ഒരു വർഷത്തിനു ശേഷം ലാഹോർ ഗവർണറായി അവരോധിക്കപ്പെടുകയും ചെയ്തു.1641 ജൂൺ 12 ന്, ഒരു വിമതനായിരുന്ന രാജാ ജഗത്സിങിനെതിരായ പോരാട്ടത്തിൽ ആസിഫ് ഖാൻ മരണമടഞ്ഞു. ലാഹോറിലെ ഷാഹ്‍ദാരബാഗ് ശവകുടീര സമുച്ചയത്തിൽ അദ്ദേഹത്തിന്റെ ശവകുടീരം ഷാജഹാൻ നിർമ്മിച്ചു.
Remove ads
ചരിത്രം
ആസിഫ് ഖാന്റെ മരണത്തിനുശേഷം 1641 ൽ ഷാജഹാൻ ചക്രവർത്തി ഈ സ്മാരകമന്ദിരത്തിൻറെ സ്ഥാപനത്തിന് തുടക്കം കുറിച്ചു. പാദ്‍ഷാനാമയുടെ രചയിതാവായ അബ്ദുൽ ഹമീദ് ലാഹോരിയുടെ വാക്കുകൾ പ്രകാരം 1645 വരെ ഈ സ്മാരക മന്ദിരത്തിന്റെ നിർമ്മാണത്തിന് നാലു വർഷങ്ങളും 300,000 രൂപയും ചെലവാക്കിയെന്നാണ്.[1] ജഹാംഗീർ ചക്രവർത്തിയുടെ ശവകുടീരത്തിനു നേരേ പടിഞ്ഞാറായി നിർമ്മിച്ചിരിക്കുന്ന ഈ സ്മാരകം ജഹാംഗീർ ശവകുടീരത്തിന് ഋജുവായി അക്ബറി സാരായിയെ തടസ്സപ്പെടുത്തുന്ന രീതിയിൽ നിലനിൽക്കുന്നു.[2] സിഖ് സാമ്രാജ്യത്തിന്റെ ഭരണകാലത്ത് ഈ ശവകുടീരം വലിയ തോതിൽ നാശനഷ്ടങ്ങൾക്കു വിധേയമായി.
ലാഹോറിലെ ആദ്യത്തെ സിഖ് ഭരണാധികാരികളായിരുന്ന, ഗുജ്ജാർ സിംഗ്, ലാഹ്ന സിംഗ്, സുബ സിംഗ് എന്നിവരാണ് ശവകുടീരം തകരാൻ കാരണക്കാരായിത്തീർന്നത്. അതിൻെറ കാഴ്ച്ചയെ തടസ്സപ്പെടുത്തുന്ന രീതിയിൽ അവർ വലിയ ബോധിമരങ്ങൾ ഇതിനു തൊട്ടു സമീപത്തായി നട്ടുപിടിപ്പിച്ചു.[6] ബ്രിട്ടീഷ് കാലഘട്ടത്തിൽ മാത്രമാണ് ഈ മരങ്ങൾ നീക്കം ചെയ്യപ്പെട്ടത്. പത്തൊമ്പതാം നൂറ്റാണ്ടിൽ സിഖുകാർ അതിലെ മാർബിൾ കല്ലുകൾക്കും, മണൽക്കല്ലുകൾക്കുമായി കുടീരം കൊള്ളയടിച്ചിരുന്നു.[7] ശവകുടീരത്തിന്റെ ഉൾഭാഗം, പുറംഭാഗം എന്നിവിടങ്ങളിലെ മാർബിളുകൾ, കല്ലറ അലങ്കരിക്കാനുള്ള വിവിധതരം കല്ലുകൾ എന്നിവ രഞ്ജിത് സിംഗ് നീക്കം ചെയ്തതായി ബ്രിട്ടീഷ് പര്യവേക്ഷകനായ വില്യം മൂർക്രോഫ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നു.[8] അമൃത്സറിലെ സുവർണ്ണക്ഷേത്രം അലങ്കരിക്കാനും പിന്നീട് ലാഹോർ കോട്ടയ്ക്കടുത്തുള്ള ഹസൂരി ബാഗ് ബറദാരി നിർമ്മിക്കുവാനും ഇവിടെനിന്നു നീക്കം ചെയ്ത വസ്തുക്കൾ ഉപയോഗിച്ചിരുന്നു.[9][10]
Remove ads
രൂപരേഖ
പൂർണ്ണമായും ഇഷ്ടികകൊണ്ട് ഒരു അഷ്ടകോൺ മാതൃകയിൽ നിർമ്മിച്ചിരിക്കുന്ന ഈ കല്ലറ ഇരുവശങ്ങളിലായി 300 യാർഡുകളുടെ മധ്യത്തിലുള്ള ഒരു വലിയ ചതുഷ്‌കോണത്തിലാണ് സ്ഥിതിചെയ്യുന്നത്.[11]
ഒരു പൂന്തോട്ടത്തിന്റെ ഉയരത്തേക്കാൾ 3 അടി 9 ഇഞ്ച് ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന ചബൂത്ര അഥവാ പീഠത്തിലാണ് ശവകുടീരം സ്ഥാപിച്ചിരിക്കുന്നത്.[12] അഷ്ടഭുജത്തിൻറ ഓരോ വശവും 38 അടി 8 ഇഞ്ച് ആണ് അളവ്.[13] വടക്കും തെക്കും ചുവരുകളിൽ വലിയ കവാടങ്ങൾ നിലവിലുണ്ടെങ്കിലും കുടീരത്തിന്റെ പ്രധാന കവാടം തെക്കൻ ഭാഗമാണ്.[14] ബ്രിട്ടീഷുകാരുടെ കാലത്ത്[15] താമസസ്ഥലമാക്കി മാറ്റിയിരുന്ന ഒരു ചെറിയ പള്ളി കിഴക്കൻ ചുവരിൽ കാണാൻ സാധിക്കുന്നു. പടിഞ്ഞാറൻ മതിലിൽനിന്ന് അക്ബറി സാറായ് വഴി ജഹാംഗീറിന്റെ ശവകുടീരത്തിലേക്ക് പ്രവേശനം സാദ്ധ്യമാണ്. അഷ്ടഭുജ കുടീരങ്ങൾ ഒരിക്കലും ചക്രവർത്തിമാരെ അടക്കം ചെയ്യാൻ ഉപയോഗിച്ചിരുന്നില്ല. എങ്കിലും ആസിഫ് ഖാനെപ്പോലെയുള്ള ഉന്നതരായ ഉദ്യോഗസ്ഥരെ അടക്കം ചെയ്യുവാനാണ് സാധാരണയായി ഉപയോഗിച്ചിരുന്നത്. കുടീരം നിലനിൽക്കുന്ന ഉയർത്തിക്കെട്ടിയ തറ "സാങ്-ഇ-അബ്രി" അഥവാ ചുവന്ന ചുണ്ണാമ്പു കല്ലുകൾകൊണ്ടും പുറംഭിത്തി ചുവന്ന മണൽക്കല്ലും ഉപയോഗിച്ചാണ് നിർമ്മിച്ചിട്ടുള്ളത്.
വാസ്തുവിദ്യ
സംരക്ഷണം
- Some decorative elements on the southern gate still survive
- The tomb is noted for its unusually shaped bulbous dome
- Muqarnas over the entrance to the tomb.
- Cenotaph for Asif Khan
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads