ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം

From Wikipedia, the free encyclopedia

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം
Remove ads

ഇന്ത്യയുടെ തലസ്ഥാനനഗരിയായ ഡെൽഹിയിലെ പ്രധാന വിമാനത്താവളമാണ് ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം (ഹിന്ദി: इंदिरा गांधी अंतरराष्ट्रीय हवाई अड्डा) (IATA: DEL, ICAO: VIDP) മുൻ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ശ്രീമതി. ഇന്ദിരാഗാന്ധിയുടെ പേരിട്ടിരിക്കുന്ന ഈ വിമാനത്താവളം, ഒരു ദിവസത്തിലെ വിമാനങ്ങളുടെ എണ്ണത്തിൽ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയതും, യാത്രക്കാരുടെ ഏണ്ണത്തിൽ ഇന്ത്യയിലെ രണ്ടാമത്തെ തിരക്കേറിയ വിമാനത്താവളവും ആണ്. [1][2] ഈ വിമാനത്താവളം ഡെൽഹിയുടെയും പരിസര പ്രദേശങ്ങളായ നോയ്ഡ, ഫരീദാബാദ്, ഗുഡ്‌ഗാവ് എന്നീ നഗരങ്ങൾ അടങ്ങിയതുമായ നാഷണൽ കാപിറ്റൽ റീജിയണിലെ പ്രധാന വിമാനത്താവളമാണ്. ഇതിന്റെ പ്രവരത്തനം എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കൈമാറുന്നതു വരെ ഈ വിമാനത്താവളം പ്രവർത്തിപ്പിച്ചിരുന്നത് ഇന്ത്യൻ എയർ ഫോഴ്സ് ആയിരുന്നു. ഇതിന്റെ മുമ്പത്തെ പേര് പാലം എയർപോർട്ട് എന്നായിരുന്നു. [3] 2008 മേയ് മാസം ഇതിന്റെ നടത്തിപ്പ് ഒരു ജോയിന്റ് വെൻചുർ ആയ ഡയൽ (DIAL) ഡെൽഹി ഇന്റർനാഷണൽ എയർ പോർട്ട് ലിമിറ്റഡ് (Delhi International Airport Limited) എന്ന കമ്പനിക്ക് കൈമാറി. ഹൈദരബാദ് ആസ്ഥാനമാക്കിയ ജി.എം.ആർ ഗ്രൂപ്പ് എന്ന കമ്പനിയും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ എന്ന കമ്പനിയും ചേർന്നതാണ് ഡയൽ. [4]

വസ്തുതകൾ ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, Summary ...


Remove ads

ചരിത്രം

പ്രമാണം:DelhiLoungeAirport.jpg
ടെർമിനൽ-2 ലെ ഡിപാർച്ചർ മേഖല

ആദ്യം പാലം എയർപോർട്ട് എന്നറിയപ്പെട്ടിരുന്ന ഈ വിമാനത്താവളം രണ്ടാം ലോകമഹായുദ്ധകാലത്ത് പണിതതാണെന്ന് കണക്കാക്കപ്പെടുന്നു. ഇതിന്റെ മേൽനോട്ടം നടത്തിയിരുന്നത് ഇന്ത്യൻ എയർ ഫോഴ്സ് ആയിരുന്നു. ആദ്യം ഇത് ഒരു സൈനിക വിമാനത്താവളമായിരുന്നു. പിന്നീട് ഇത് 1962 ൽ യാത്രക്കാരുടെ എണ്ണക്കൂടുതൽ കൊണ്ട് ഡെൽഹിയിലെ അന്നത്തെ യാത്ര വിമാനത്താവളമായിരുന്ന സഫ്ദർജംഗ് എയർപോർട്ടിൽ നിന്നും ഒരു യാത്ര വിമാനത്താവളമാക്കുകയായിരുന്നു. [5].

Remove ads

ചിത്രശാല

ഇത് കൂടി കാണുക

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads