ഇരുമ്പൂന്നിക്കര

കോട്ടയം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia

Remove ads

ഇരുമ്പൂന്നിക്കര, കോട്ടയം ജില്ലയിൽ എരുമേലി പഞ്ചായത്തിനു കീഴിലുള്ള ഒരു വാർഡും ചെറു ഗ്രാമവുമാണ്.[1][2] സമുദ്രനിരപ്പിൽനിന്ന് ഏകദേശം 15 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ ഗ്രാമം ജില്ലാ ആസ്ഥാനമായ കോട്ടയത്തുനിന്ന് 44 കിലോമീറ്റർ ദൂരെയാണു സ്ഥിതിചെയ്യുന്നത്. ഏറ്റവും അടുത്തുള്ള പട്ടണങ്ങൾ എരുമേലി, റാന്നി, വെച്ചൂച്ചിറ, കാഞ്ഞിരപ്പള്ളി എന്നിവയാണ്. എരുമേലിയിൽനിന്നു ശബരിമലയ്ക്കുള്ള പരമ്പാരാഗത കാനന പാതയിലാണ് ഈ ഗ്രാമം നിലനിൽക്കുന്നത്. ഇവിടെയുള്ള ഇരുമ്പൂന്നക്കര ശ്രീ മഹാദേവ ദേവ ക്ഷേത്രം പ്രസിദ്ധമാണ്.

വസ്തുതകൾ ഇരുമ്പൂന്നിക്കര, Country ...

രണ്ട് പതിറ്റാണ്ട് മുമ്പ് വരെ കാനനപാതയിലൂടെ ശബരിമലയിലേയ്ക്ക് പോയിരുന്ന തീർത്ഥാടകർ എരുമേലി കഴിഞ്ഞാലുടൻ തന്നെ വനപഥത്തിലേയ്ക്ക് കാലെടുത്തു വെച്ചിരുന്നെങ്കിൽ ഇപ്പോൾ പൊതുവഴികളിലൂടെ ഏകദേശം നാല് കിലോമീറ്റർ ദൂരം നടന്ന് വേണം കാടുകളിലേയ്ക്ക് പ്രവേശിക്കാൻ. സഞ്ചരിക്കുന്ന വഴിയിൽ പേരൂർത്തോട് എന്ന വിശാലമായ അരുവിയും ഇതേ പേരിലുള്ള ഗ്രാമവും സ്ഥിതിചെയ്യുന്നു. ഒരിക്കൽ ജനവാസ ഭൂമിയെ വനമേഖലയിൽ നിന്ന് വേർതിരിക്കുന്ന അതിർത്തിയായി ഈ അരുവി കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ ഗ്രാമങ്ങൾ ഇവിടെ നിന്ന് ഏകദേശം 3 കിലോമീറ്റർ കിഴക്കോട്ട് ഇരുമ്പൂന്നിക്കര വരെ വ്യാപിക്കുന്നു. ഇരുമ്പൂന്നിക്കര ഗ്രാമത്തിൽ ശിവൻ, ശ്രീ സുബ്രഹ്മണ്യൻ, ദേവി ബലഭദ്ര ദേവി എന്നിവർക്കായി സമർപ്പിച്ചിരിക്കുന്ന മൂന്ന് ക്ഷേത്രങ്ങളുണ്ട്. ഇരുമ്പൂന്നിക്കര ഗ്രാമം കഴിഞ്ഞാലുടനെ തീർഥാടകർ ഉഷ്ണമേഖലാ വനപ്രദേശമായ ശബരിമല പൂങ്കാവനത്തിലേയ്ക്ക് പ്രവേശിക്കുന്നു.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads