ഇൻഡസ്ട്രി
From Wikipedia, the free encyclopedia
Remove ads
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് ലോസ് ആഞ്ചലസ് കൗണ്ടിയിലെ സാൻ ഗബ്രിയേൽ താഴ്‍വര പ്രദേശത്ത് ലോസ് ആഞ്ചലസിന്റെ വ്യാവസായിക നഗരപ്രാന്തത്തിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് ഇൻഡസ്ട്രി നഗരം. 2010 ലെ സെൻസസ് അനുസരിച്ച്, 2,500 ൽ അധികം വ്യവസായങ്ങളും 80,000[7] തൊഴിലവസരങ്ങളുമുള്ള ഈ പട്ടത്തിൽ 2010 ലെ യു.എസ്. സെൻസ് പ്രകാരം 219 അന്തേവാസികൾ മാത്രമാണുള്ളത്. 2000 ൽ ഇവിടുത്തെ നിവാസികളുടെ എണ്ണം 777 ആയിരുന്നു. ഇത് ഏതാണ്ട് പൂർണ്ണമായും വ്യവസായിക പട്ടണമാണ്. നികുതിവരുമാനം നേടുന്നതിനായി ചുറ്റുപാടുമുള്ള മറ്റു പട്ടണങ്ങൾ ഇവിടുത്തെ വ്യാവസായിക ഭൂമി ഏറ്റെടുക്കുന്നതു തടയുന്നതിനായി 1957 ജൂൺ 18 ന് ഇതു സംയോജിപ്പിച്ച് ഒരു കോർപ്പറേഷനാക്കുകയുണ്ടായി.[8]
Remove ads
ഭൂമിശാസ്ത്രം
ഇൻഡസ്ട്രി പട്ടണം സ്ഥിതി ചെയ്യുന്ന അക്ഷാംശരേഖാംശങ്ങൾ 34°1′N 117°57′W (34.016, -117.951) ആണ്.[9] അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ പട്ടണത്തിന്റെ മൊത്തം വിസ്തീർണ്ണം 12.1 ചതുരശ്ര മൈൽ (31 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതിൽ 11.8 ചതുരശ്ര മൈൽ (31 ചതുരശ്ര കിലോമീറ്റർ) കരഭൂമിയും ബാക്കി 0.3 ചതുരശ്ര മൈൽ (0.78 ചതുരശ്ര കിലോമീറ്റർ) പ്രദേശം (2.31 ശതമാനം) ജലമാണ്. ലോസ്‍ ആഞ്ചലസിന്റെ നഗരപ്രാന്തമായ ഈ പട്ടണം നഗരകേന്ദ്രത്തിൽനിന്ന് ഏകദേശം 22 മൈൽ (35 കിലോമീറ്റർ) അകലെയാണ് സ്ഥിതിചെയ്യുന്നത്.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads