ഇർവിൻ, കാലിഫോർണിയ

From Wikipedia, the free encyclopedia

ഇർവിൻ, കാലിഫോർണിയmap
Remove ads

ഇർവിൻ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് ഓറഞ്ച് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു ആസൂത്രിത നഗരമാണ്. ഇർവിൻ കമ്പനി 1960-കളിൽ ഈ പ്രദേശം വികസിപ്പിക്കാൻ തുടങ്ങുകയും 1971 ഡിസംബർ 28-ന് ഔദ്യോഗികമായി ഇതൊരു സംയോജിത നഗരമായി മാറുകയും ചെയ്തു. 2010-ലെ സെൻസസ് അനുസരിച്ച് 66 ചതുരശ്ര മൈൽ (170 ചതുരശ്ര കിലോമീറ്റർy[12] ഭൂവിസ്തീർണ്ണമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 212,375 ആയിരുന്നു. 2016 ൽ ഇത് 258,386 ആയി മാറിയിരുന്നു.[7] അനേകം കോർപ്പറേഷനുകൾ, പ്രത്യേകിച്ച് സാങ്കേതിക വിദ്യാ സംബന്ധമായും അർദ്ധചാലക മേഖലയിലും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ദേശീയ അല്ലെങ്കിൽ അന്താരാഷ്ട്ര മുഖ്യ കാര്യാലയങ്ങൾ ഇർവിൻ നഗരത്തിലാണു സ്ഥിതിചെയ്യുന്നത്.

വസ്തുതകൾ ഇർവിൻ, കാലിഫോർണിയ, Country ...

കാലിഫോർണിയ സർവകലാശാല - ഇർവിൻ (UCI), കോൺകോർഡിയ യൂണിവേഴ്സിറ്റി, ഇർവിൻ വാലി കോളേജ്, യൂണിവേഴ്സിറ്റി ഓഫ് സതേൺ കാലിഫോർണിയയുടെ (USC) ഓറഞ്ച് കൗണ്ടി സെന്റർ, കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി - ഫുലർട്ടൺ (CSUF), ലാ വെർണ സർവകലാശാല, പെപ്പർഡൈൻ സർവ്വകലാശാല എന്നിവയുടെ കാമ്പസുകളടക്കം പല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും ആസ്ഥാനം ഇവിടെ പ്രവർത്തിക്കുന്നു.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads