ഈസ്റ്റ് പാലോ ആൾട്ടോ

From Wikipedia, the free encyclopedia

ഈസ്റ്റ് പാലോ ആൾട്ടോmap
Remove ads

ഈസ്റ്റ് പാലോ ആൾട്ടോ (E.P.A. എന്നു ചുരുക്കപ്പേര്) അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത്  സാൻ മാറ്റെയോ കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ കനേഷുമാരി പ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 28,155 ആയിരുന്നു. സാൻഫ്രാൻസിസ്കോ അർദ്ധ ദ്വീപിൽ ഏകദേശം  ഇതു സ്ഥിതി ചെയ്യുന്നത്. സാൻ ഫ്രാൻസിസ്കോയ്ക്കും സാൻ ജോസിനും ഇടയ്ക്ക്  വെറും പകുതിയോളം ദൂരത്തിൽ ഇതു സ്ഥിതിചെയ്യുന്നു.  ഈ നഗരത്തിന്റെ വടക്കും കിഴക്കും ദിക്കുകളിൽ സാൻ ഫ്രാൻസിസ്കോ ഉൾക്കടലും, പടിഞ്ഞാറ് മെൻലോ പാർക്ക് നഗരവും, തെക്ക് ഭാഗമായ പാലോ ആൾട്ടോ നഗരവുമാണ് അതിർത്തികൾ.

വസ്തുതകൾ ഈസ്റ്റ് പാലോ ആൾട്ടോ, Country ...

 "ഈസ്റ്റ്" പാലോ ആൾട്ടോ എന്ന് വിളിക്കപ്പെടുന്നെങ്കിലും, ഇത് ഒരു തെറ്റായ പരാമർശനമാണെന്നുള്ളതാണു സത്യം. യഥാർത്ഥത്തിൽ പാലോ ആൾട്ടോ നഗരത്തിന്റെ വടക്ക് ഭാഗത്താണ് നഗരം സ്ഥിതിചെയ്യുന്നത്. പാലോ ആൾട്ടോ നഗരത്തിന്റെ ഭാഗമായി പലപ്പോഴും തെറ്റായി കണക്കാക്കപ്പെടാറുണ്ടെങ്കിലും, ഈസ്റ്റ് പാളോ ആൾട്ടോ ഒരു സംയോജിപ്പിക്കപ്പെടാത്ത സമൂഹമായി സ്ഥാപിതമായതുമുതൽ എല്ലായ്പ്പോഴും നഗരം അതിന്റെ അസ്‌തിത്വം പ്രത്യേകമായി നിലനിറുത്തുന്നു. രണ്ടു നഗരങ്ങളും രണ്ടു കൌണ്ടികളിലായി സ്ഥിതിചെയ്യുന്നു. ഈസ്റ്റ് പാലോ ആൾട്ടോ സാൻ മാറ്റിയോ കൗണ്ടിയിലും, പാലോ ആൾട്ടോ സാന്താ ക്ലാര കൌണ്ടിയിലുമായാണ് നിലനിൽക്കുന്നത്. ഈ രണ്ട് നഗരങ്ങളും സാൻ ഫ്രാൻസിസ്ക്വിറ്റോ ക്രീക്കിനാൽ മാത്രം വേർതിരിക്കപ്പെട്ടിരിക്കുന്നു, നഗരങ്ങൾ തമ്മിൽ കൂടുതലായും ബെയ്ഷോർ ഫ്രീവേ പാതയാലുള്ളവിഭജനമാണ് മുന്നിട്ടുനിൽക്കുന്നത്. (ഈസ്റ്റ് പാലോ ആൾട്ടോയുടെ ഭൂരിഭാഗവും ഫ്രീവേ പാതയുടെ വടക്കുകിഴക്കായും എന്നാൽ പാലോ ആൾട്ടോയിലെ  താമസകേന്ദ്രങ്ങൾ നിലനിൽക്കുന്ന ഭാഗങ്ങൾ ഫ്രീവേയുടെ തെക്ക്പടിഞ്ഞാറായുമാണ്  സ്ഥിതിചെയ്യുന്നത്). 2000 ലെ പുനരുജ്ജീവന പദ്ധതികളും ഉയർന്ന വരുമാനക്കാരായ ഗൂഗിൾ, ഫേസ്ബുക്ക് ഉൾപ്പെടെയുള്ള കമ്പനികളിലെ  ഉന്നത സാങ്കേതിക വിദഗ്ദ്ധരുടെ പുതിയതായി വകസിപ്പിച്ച പ്രദേശങ്ങളിലേയ്ക്കുളള കടന്നുവരവും കാരണമായി  രണ്ട് നഗരങ്ങളും തമ്മിലുള്ള സാംസ്കാരിക സാമ്പത്തിക വ്യത്യാസങ്ങളുടെ അതിർവരമ്പുകൾ ഇല്ലാതായി. ഈസ്റ്റ് പാലോ ആൾട്ടോയും പാലോ ആൾട്ടോയും തമ്മിൽ ടെലഫോൺ ഏരിയ കോഡുകളും പോസ്റ്റൽ സിപ്പ് കോഡുകളും പങ്കിടുന്നു.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads