ഉണ്ണികുളം ഗ്രാമപഞ്ചായത്ത്‌

കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia

Remove ads

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്താണ് ഉണ്ണികുളം.[1] ഉണ്ണികുളം, ശിവപുരം എന്നിങ്ങനെ രണ്ട് റവന്യൂ വില്ലേജുകളായി ഇതിനെ തിരിച്ചിരിക്കുന്നു. ഈ പഞ്ചായത്തിലെ പ്രധാന ചെറുപട്ടണങ്ങൾ തലസ്ഥാന നഗരമായ എകരൂലും പൂനൂരുമാണ്. സംസ്ഥാന പാത 34 (കേരളം) ഈ രണ്ട് പട്ടണങ്ങളെയും ബന്ധിപ്പിക്കുന്ന പഞ്ചായത്തിലൂടെ കടന്നുപോകുന്നു.

വസ്തുതകൾ Unnikulam, Country ...
Remove ads

ഡെമോഗ്രാഫിക്സ്

2001 ലെ സെൻസസ് പ്രകാരം ഉണ്ണികുളത്ത് 20254 പുരുഷന്മാരും 19975 സ്ത്രീകളും ഉള്ള 40229 ജനസംഖ്യയുണ്ട്.[1]

അതിരുകൾ

  • തെക്ക്‌ - കിഴക്കോത്ത്, നരിക്കുനി, കാക്കൂർ പഞ്ചായത്തുകൾ
  • വടക്ക് -പനങ്ങാട് പഞ്ചായത്ത്
  • കിഴക്ക് - താമരശ്ശേരി, കട്ടിപ്പാറ, കിഴക്കോത്ത് പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - നന്മണ്ട, പനങ്ങാട്, കാക്കൂർ പഞ്ചായത്തുകൾ

ചരിത്രം പഴയ മലബാർ ജില്ലയിൽ കുറുമ്പ്രനാട് താലൂക്കിലെ അവസാനത്തെ അംശമായ (104) ഉണ്ണികുളം 1937 ലാണ് പഞ്ചായത്തായി രൂപീകൃതമായത്. 1937 മുതൽ 1940 വരെ തച്ചോത്ത് കുഞ്ഞികൃഷ്ണൻ നായർ പ്രസിഡന്റ് ആയിരുന്നു. 1940 മുതൽ 1962 വരെ ചെറിയ പറമ്പത്ത് രാമൻ കുട്ടി കിടാവായിരുന്നു. 1962 ലെ കേരള പഞ്ചായത്ത് ആക്റ്റ് പ്രാബല്യത്തിൽ വന്നതോടെ ബാലറ്റ് സമ്പ്രദായം നിലവിൽ വന്നു അതുപ്രകാരം അന്നുവരെ പഞ്ചായത്തിൽ ഉൾപ്പെടാതിരുന്ന ശിവപുരം വില്ലേജ് കൂടി ഉണ്ണികുളത്തോട് കൂട്ടിച്ചേർത്തു നടന്ന തെരഞ്ഞെടുപ്പിൽ എൻ കെ കൃഷ്ണൻ നമ്പ്യാർ പ്രസിഡൻറ് ആയ പഞ്ചായത്ത് ബോർഡ് നിലവിൽ വരികയും ചെയ്തു . ഒരുകാലത്ത് കളരിക്കളങ്ങളും കളരി ഗുരുക്കന്മാരും ഒരുപാട് ഉണ്ടായിരുന്ന നാടായിരുന്നു ഉണ്ണികുളം. കാളപൂട്ട്‌ മത്സരത്തിന് പേര് കേട്ട സ്ഥലം കൂടിയായിരുന്നു ഉണ്ണികുളം.കാന്തപുരത് വര്ഷംതോറും നടന്നു വന്നിരുന്ന ഈ വിനോദം ഗ്രാമ വാസികൾക്ക് ഹരം പകർന്നിരുന്നു. വളരെ പുരാതനമായ ക്ഷേത്രങ്ങളും മുസ്ലീം പള്ളികളും ഈ പഞ്ചായത്തിലുണ്ട്. ആയിരം വർഷത്തെ പഴക്കം അവകാശപ്പെടുന്ന കരുമല വിഷ്ണു ക്ഷേത്രവും, ഭഗവതി ക്ഷേത്രവും, കാന്തപുരം കോട്ടമല ക്ഷേത്രവും, ശിവപുരം, കാന്തപുരം പ്രദേശങ്ങളിലെ മുസ്ലീം പള്ളികളും ഇവയിൽ പെട്ട ചിലതാണ്.കരിയാത്താൻകാവിലെ പ്രാചീനമായ ലക്ഷ്മീ നാരായണ ക്ഷേത്രവും പരിസരവും ഒരുകാലത്ത് നമ്പൂതിരിമാരുടെ കേന്ദ്രമായിരുന്നു. പഞ്ചായത്തിന്റെ ആസ്ഥാനമായ എകരൂലിൽ ഉണ്ണികുളങ്ങര ഭഗവതി ക്ഷേത്രം എന്ന പേരിൽ ഒരു ക്ഷേത്രം ഉണ്ടായിരുന്നു “.ഉണ്ണികുളം” എന്ന പേരിൽ വിശാലമായ ഒരു പൊതുകുളവും ഉണ്ടായിരുന്നു.ഇതുകൊണ്ടായിരിക്കാം ഈ പ്രദേശത്തിനു ഉണ്ണികുളം എന്ന നാമം വന്നത് എന്ന് കരുതപ്പെടുന്നു. ഹൈന്ദവ നവോത്ഥാന പ്രസ്ഥാനമായിരുന്ന ആത്മ വിദ്യാ സംഘത്തിന്റെ ഉപജ്ഞാതാവ് വാഗ്ഭാടാനന്ദ സ്വാമികൾ ഈ പ്രദേശം സന്ദർശിച്ചിരുന്നു. വിനോബാ ഭാവേ, കെ കേളപ്പൻ, ജയപ്രകാശ് നാരായണൻ മുതലായ നേതാക്കന്മാർ ഉണ്ണികുളത്ത് സന്ദർശനം നടത്തിയിട്ടുണ്ട്. 1920-30 കാലങ്ങളിൽ യൂറോപ്യൻ കമ്പനിയായ പിയേർലസ്ഇ പഞ്ചായത്തിന്റെ ഭാഗമായ പൂനൂർ, സമീപ പ്രദേശമായ കിനാലൂർ എന്നിവിടങ്ങളിൽ വിപുലമായ രീതിയിൽ റബ്ബർ കൃഷി തുടങ്ങി. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി പൂനൂരിലും, എകരൂലിലും കള്ളുഷാപ്പ് പിക്കറ്റ് ചെയ്യുകയും ഉണ്ണികുളത്തെ അമശക്കച്ചേരി കത്തിച്ചു കളയുകയും ചെയ്തിരുന്നു. ചാതുർവർണ്യസമ്പ്രദായത്തിനെതിരെ വളർന്നുവന്ന ആത്മ വിദ്യാസംഘത്തിന്റെ ആദ്യകാല പ്രവർത്തകൻ നെയ്യങ്കണ്ടി രാരിച്ചകുട്ടി, ഭൂദാന പ്രസ്ഥാനത്തിലും ഖാദി പ്രസ്ഥാനത്തിലും സജീവമായി പങ്കുവഹിച്ച കേളോത്ത് കൃഷ്ണൻ, ആകാശവാണിയിൽ ബാലലോകം അവതരിപ്പിച്ചിരുന്ന ബാലേട്ടൻ എന്ന് വിളിച്ചിരുന്ന കരുമല ബാലകൃഷ്ണൻ എന്നിവർ ഉണ്ണികുളത്തിന്റെ പ്രശസ്തി വാനോളം ഉയർത്തി.

വാർഡുകൾ

1.തേനാക്കുഴി 2.പനയംകണ്ടി 3.ഏകരൂൽ 4.മുപ്പറ്റക്കര 5.എം എം പറമ്പ് 6.മഠത്തും പൊയിൽ 7. കരിങ്കാളി 8.എസ്റ്റേറ്റ് മുക്ക് 9.പൂനൂർ 10.ചോയിമഠം 11.കാന്തപുരം 12.ഇരുമ്പോട്ടുപൊയിൽ 13.ഉണ്ണികുളം 14.കരുമല 15.വള്ളിയോത്ത് 16. നെരോത്ത് 17.മങ്ങാട് 18.ഇയ്യാട് 19.വീര്യമ്പ്രം 20.ഒറ്റക്കണ്ടം 21.കരിയാത്തൻകാവ് 22.ശിവപുരം 23.കപ്പുറം.

Remove ads

സ്ഥിതിവിവരക്കണക്കുകൾ

ജില്ല കോഴിക്കോട്
ബ്ലോക്ക് ബാലുശ്ശേരി
വിസ്തീര്ണ്ണം 38.26 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 40,229
പുരുഷന്മാർ 20,254
സ്ത്രീകൾ 19,975
ജനസാന്ദ്രത 1051
സ്ത്രീ : പുരുഷ അനുപാതം 986
സാക്ഷരത 92.04%

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads