നിയമസഭ

From Wikipedia, the free encyclopedia

നിയമസഭ
Remove ads

ഇന്ത്യയിൽ സംസ്ഥാനതലത്തിലെ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട നിയമ നിർമ്മാണ സഭയാണ് നിയമസഭ (ആംഗലേയം: Legislative Assembly)എന്നറിയപ്പെടുന്നത്. വിധാൻ സഭ (ഹിന്ദി: विधान सभा) എന്നും ഇത് ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ അറിയപ്പെടുന്നു. സംസ്ഥാനത്തിലെ ജനങ്ങൾ നേരിട്ട് വോട്ട് ചെയ്താണ് ഇതിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. പ്രായ പൂർത്തിയായ (18 വയസ്സ് തികഞ്ഞ) മുഴുവൻ പൗരൻമാർക്കും വോട്ടവകാശമുണ്ട്. ഇത്തരത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങൾക്കു പുറമേ, ആംഗ്ലോ ഇന്ത്യക്കാരുടെ പ്രതിനിധിയായി ഒരംഗത്തെ ഗവർണ്ണർക്കു നിർദ്ദേശിക്കാം. സഭയിൽ ആംഗ്ലോ ഇന്ത്യക്കാർക്ക് ആവശ്യത്തിന് പ്രാതിനിധ്യമില്ലെങ്കിലാണ് ഇങ്ങനെ നാമനിർദ്ദേശം ചെയ്യുക. അഞ്ച് വർഷമാണ് ഒരു നിയമസഭയുടെ കാലാവധി. നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നവർ മെംബർ ഓഫ് ലെജിസ്ലേറ്റീവ് അസംബ്ലി (എം.എൽ.എ.) അല്ലെങ്കിൽ നിയമസഭാംഗം എന്നാണറിയപ്പെടുന്നത്.

Thumb

ഭാരതം:രാഷ്ട്രതന്ത്രവും സർക്കാരും
എന്ന പരമ്പരയുടെ ഭാഗം


Thumb
ഇന്ത്യാ കവാടം ·  രാഷ്ട്രീയം കവാടം

ഉപരിസഭയുള്ള ആറ് സംസ്ഥാന‌ങ്ങളിൽ അവ വിധാൻ പരിഷത്ത് (ലെജിസ്ലേറ്റീവ് കൗൺസിൽ) എന്നാണറിയപ്പെടുന്നത്.

Remove ads

അടിസ്ഥാനമായ നിയമങ്ങൾ

ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനത്തിൽ ഒരു നിയമസഭയിൽ ഉള്ള അംഗങ്ങളുടെ എണ്ണം പരമാവധി 500 ഉം ചുരുങ്ങിയത് 60 ഉം ആയി നിജപ്പെടുത്തിയിരിക്കുന്നു. എങ്കിലും ഗോവ, സിക്കിം, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങൾക്കുവേണ്ടി ഇത് 60 ലും താഴെ ആകാമെന്ന വ്യവസ്ഥ പാർലമെന്റ് അംഗീകരിച്ചിട്ടുണ്ട്.

നിയമസഭകളുടെ കാലാവധി അഞ്ചുവർഷമാണ്. അടിയന്തരാവസ്ഥക്കാലത്ത് ഈ കാലാവധി ആറുമാസം വീതം നീട്ടുകയോ അസംബ്ലി പിരിച്ചുവിടുകയോ ചെയ്യാവുന്നതാണ്. മുഖ്യമന്ത്രിയുടെ ഉപദേശമനുസരിച്ച് നിയമസഭ കാലാവധി പൂർത്തിയാക്കുന്നതിനു മുൻപുതന്നെ പിരിച്ചുവിടാവുന്നതാണ്. ഗവണ്മെന്റ് രൂപീകരിച്ചിട്ടുള്ള ഭൂരിപക്ഷ കക്ഷിയ്ക്കോ മുന്നണിക്കോ എതിരായ അവിശ്വാസപ്രമേയം പാസാക്കുന്നതും നിയമസഭ പിരിച്ചുവിടുന്നതിലേയ്ക്ക് നയിച്ചേയ്ക്കാം.

Remove ads

ഇന്ത്യയിലെ നിയമസ‌ഭകളുടെ (വിധാൻ സഭകളുടെ) പട്ടിക

കൂടുതൽ വിവരങ്ങൾ നിയമസഭ (ലെജിസ്ലേറ്റീവ് അസംബ്ലി), മണ്ഡലങ്ങളുടെ പട്ടിക ...
Remove ads

സംസ്ഥാനനിയമസഭകൾ (ഭരിക്കുന്ന കക്ഷി തിരിച്ച്)

Thumb
*നീല: ഇന്ത്യാ സഖ്യം (I.N.D.I.A) *കാവി: ദേശീയ ജനാധിപത്യ സഖ്യം (NDA) *ചാരനിറം: മറ്റുള്ളവ
കൂടുതൽ വിവരങ്ങൾ ഭരണ പക്ഷം, സംസ്ഥാനങ്ങൾ/കേന്ദ്ര പ്രദേശങ്ങൾ ...

ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള നാഷണൽ ഡെമോക്രാറ്റിക് അലയൻസ് ആണ് 16 നിയമസഭകളിൽ അധികാരത്തിലുള്ളത്; 11 നിയമസഭകളെ ഭരിക്കുന്ന ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് ; 3 നിയമസഭകൾ മറ്റ് പാർട്ടികൾ/സഖ്യങ്ങൾ ഭരിക്കുന്നു; കൂടാതെ 5 കേന്ദ്രഭരണ പ്രദേശങ്ങളിൽ നിയമസഭയില്ല. പുതുതായി രൂപീകരിച്ച കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിൽ സർക്കാർ രൂപീകരിക്കാൻ തിരഞ്ഞെടുപ്പ് നടന്നിട്ടില്ലാത്തതിനാൽ അവിടെ രാഷ്ട്രപതി ഭരണം ആണ് നിലവിൽ.

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads