എലിയാസ് കനേറ്റി
From Wikipedia, the free encyclopedia
Remove ads
എലിയാസ് കനേറ്റി നോബൽ സമ്മാനം നേടിയ ഒരു ജർമൻ സാഹിത്യകാരൻ ആയിരുന്നു. 1905 ജൂലൈ ഇരുപത്തിയഞ്ചിന് ബൾഗേറിയയിൽ ആണ് കനേറ്റി ജനിച്ചത്. [1][2]ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ താമസമാക്കിയിരുന്ന അദ്ദേഹത്തിന്റെ കുടുംബം 1912-ൽ അദ്ദേഹത്തിന്റെ പിതാവിന്റെ മരണത്തിന് ശേഷം, അമ്മക്കും രണ്ടു സഹോദരങ്ങൾക്കും ഒപ്പം വിയന്നയിൽ സ്ഥിരതാമസമാക്കി. തുടർന്ന് നാസി പീഡനത്തിൽ നിന്ന് രക്ഷനേടാൻ 1938-ൽ അദ്ദേഹം ഇംഗ്ലണ്ടിലേക്ക് മാറുകയും 1952-ൽ ബ്രിട്ടീഷ് പൗരനാവുകയും ചെയ്തു
നോവലിസ്റ്റ്, നാടകകൃത്ത്, എഴുത്തുകാരൻ എന്നീ നിലകളിൽ അദ്ദേഹം അറിയപ്പെടുന്നു. [3] "വിശാലമായ കാഴ്ചപ്പാടും ആശയങ്ങളുടെ സമ്പത്തും കലാപരമായ ശക്തിയും അടയാളപ്പെടുത്തിയ രചനകൾക്ക്" 1981- ൽ അദ്ദേഹത്തിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം നൽകി ആദരിച്ചു. [4]
1970-കളോടെ കനേറ്റി പതിവായി സൂറിച് സന്ദർശിക്കുകയും തുടർന്ന് തന്റെ ജീവിതത്തിലെ അവസാന 20 വർഷം അവിടെ ചെലവിടുകയും ചെയ്തു.1994-ൽ സൂറിച്ചിൽ വച്ച് അദ്ദേഹം അന്തരിച്ചു.
Remove ads
റഫറൻസുകൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads