ഒറിൻഡ, കാലിഫോർണിയ
From Wikipedia, the free encyclopedia
Remove ads
ഒറിൻഡ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് കോണ്ട്ര കോസ്റ്റ കൗണ്ടിയിലുള്ള ഒരു നഗരമാണ്. 2010 ലെ സെൻസസ് പ്രകാരം ജനസംഖ്യ 17,643 ആയിരുന്നു. 2012 ലെ ഒരു കണക്കെടുപ്പിൽ ഇത് 18,342 ആയി വർദ്ധിച്ചിരുന്നു. 2012 ൽ ഫോർബ്സ് മാസിക ഈ നഗരത്തെ അമേരിക്കയിൽ ഏറ്റവും സൗഹൃദമുള്ള രണ്ടാമത്തെ നഗരമായി തെരഞ്ഞെടുത്തിരുന്നു.[8] ബെർക്ക്ലി നഗരത്തിന്റെ കിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ നഗരം ഓക്ക്ലാൻഡ്, സാൻ ഫ്രാൻസിസ്കോ, വാൽനട്ട് ക്രീക്ക് എന്നിവിടങ്ങളിലേക്ക് ദിനേന സഞ്ചരിക്കുന്ന നിരവധി ധനാഢ്യരായ നഗരപ്രാന്തവാസികളുടെ ഇഷ്ടവാസകേന്ദ്രമാണ്. ഇവിടെയുണ്ട്. ഇതിന്റെ സ്ഥാനം കൂടുതൽ മെച്ചമായ നാടൻ ഭൂപ്രകൃതി നൽകുന്നുണ്ട്. ഒറിൻഡയുടെ പല ഉദ്യാനങ്ങളും നടത്താരകളും ഉൾക്കടൽ മേഖലയിൽനിന്നുള്ള ഹൈക്കർമാരുടേയും പ്രകൃതിസ്നേഹികളുടേയും ലക്ഷ്യസ്ഥാനമാണ്.
Remove ads
ചരിത്രം
ഇന്നത്തെ ഒറിൻഡ് സ്ഥിതിചെയ്യുന്നത് റാഞ്ചോ ലഗൂണ ഡി ലോസ് പലോസ് കൊളറാഡോസ്, റാഞ്ചോ അക്കലാനെസ്, റാഞ്ചോ എൽ സൊബ്രാന്റെ, റാഞ്ചോ ബൊക്ക ലാ കാനഡ് ഡെൽ പിനോളെ എന്നിങ്ങനെ നാലു മെക്സിക്കൻ ഭൂഗ്രാൻറുകൾക്കിടയിലാണ്. ഇത് യഥാർത്ഥത്തിൽ ഗ്രാമീണപ്രദേശമായിരുന്നു, പ്രത്യേകിച്ച മേച്ചിലിനായും, വേനൽക്കാല കാബിനുകൾക്കായും ഉപയോഗിച്ചിരുന്നു.
1880-കളിൽ കാലിഫോർണിയയിലെ യു.എസ്. സർവ്വെയർ ജനറലായിരുന്ന തിയോഡോർ വാഗ്നർ ഒരു എസ്റ്റേറ്റ് സ്ഥാപിക്കുകയും ഒറിൻഡ പാർക്ക് എന്നു പേരിടുകയും ചെയതു. 1888 ൽ ഒറിൻഡ പാർക്ക് തപാലോഫീസ് തുറന്നു. 1895 ൽ തപാലോഫീസിന്റെ പേര് ഒരിൻഡ എന്നു മാറ്റി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പരാജയപ്പെട്ട, കാലിഫോർണിയ ആൻഡ് നെവാഡ റെയിൽറോഡിന്റെ ഒരു സ്റ്റോപ്പായിരുന്ന ബ്രയാന്റ് സ്റ്റേഷൻ നിലനിന്നിരുന്ന സ്ഥലവുംകൂടിയായിരുന്നു ഒരിൻഡ. പിൽക്കാലങ്ങളിൽ ബ്രയന്റ് സ്റ്റേഷൻ പരിധിയിലുള്ള പ്രദേശം ഒരിൻഡ ക്രോസ്സ്റോഡ്സ് എന്നറിയപ്പെട്ടു.
Remove ads
ഭൂമിശാസ്ത്രം
അമേരിക്കൻ ഐക്യനാടുകളുടെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച്, ഈ നഗരത്തിന്റെ ആകെ വിസ്തീർണ്ണം 12.7 ചതുരശ്ര മൈൽ (33 ചതുരശ്ര കിലോമീറ്റർ) ആണ്.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads