കച്ചൂരം
From Wikipedia, the free encyclopedia
Remove ads
മഞ്ഞൾ വർഗത്തിൽപെട്ടതും ഇംഗ്ലീഷിൽ വെളുത്ത മഞ്ഞൾ (White turmeric) എന്നറിയപ്പെടുന്നതുമായ ഒരു ചെടിയാണ് കച്ചൂരം. കേരളത്തിന്റെ വിവിധഭാഗങ്ങളിൽ ചണ്ണ, എന്നെല്ലാം അറിയപ്പെടുന്നു. ഇതിന്റെ ജന്മദേശങ്ങൾ ഇന്ത്യയും ഇന്തൊനേഷ്യയുമാണ്. അറബികളാണ് ആറാം നൂറ്റാണ്ടോടുകൂടി ഇതിനെ യൂറോപ്പിലെത്തിയ്ക്കുന്നത്. ഇപ്പോൾ പടിഞ്ഞാറൻ രാജ്യങ്ങളിൽ ഒരു സുഗന്ധവ്യഞ്ജനമെന്ന നിലയിൽ ഇതിന്റെ സ്ഥാനം കയ്യടക്കിയിരിയ്ക്കുന്നത് ഇഞ്ചി ആയതിനാൽ ഇതിന്റെ ഉപയോഗം അവിടെ വളരെ അപൂർവമാണ്.
Remove ads
സവിശേഷതകൾ
ഉഷ്ണമേഖലാപ്രദേശങ്ങളിൽ വളരുന്ന ഭൂകാണ്ഡമായ കച്ചൂരം ഒന്നിലേറെ വർഷങ്ങൾ ആയുസ്സുള്ള ചെടിയാണ്. മഞ്ഞളിനോട് സാമ്യമുള്ള ഇലകളും തണ്ടും ഇഞ്ചി പോലുള്ള കിഴങ്ങുമാണുള്ളത്. കിഴങ്ങിന് മാങ്ങയുടേയും ഇഞ്ചിയുടെയും ചേർന്ന മണമാണ്. ഒരു മീറ്ററോളം ഉയരം വെയ്ക്കാം. ഇന്തൊനേഷ്യയിൽ ഇതിന്റെ കിഴങ്ങ് പൊടിച്ച് കറിക്കൂട്ടുകളിൽ ചേർക്കാറുണ്ട്. ഇന്ത്യയിൽ അതേപടി കറികളിൽ ചേർത്തോ അച്ചാറിട്ടോ ഉപയോഗിക്കാറുണ്ട്. തായ് വിഭവങ്ങളോടൊപ്പം സാലഡായി ഇതിന്റെ കിഴങ്ങ് വേവിയ്ക്കാതെ നേർത്ത കഷണങ്ങളായി അരിഞ്ഞിട്ടത് ഉപയോഗിക്കാറുണ്ട്. ഉണക്കിയ കിഴങ്ങിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണ സുഗന്ധവസ്തുക്കളുടേയും സോപ്പിന്റേയും നിർമ്മാണത്തിൽ ഉപയോഗിക്കാറുണ്ട്.
Remove ads
വിവിധഭാഷകളിലെ പേരുകൾ
തമിഴിൽ കർപ്പൂരക്കിച്ചിളിക്കിളങ്ങു എന്നും ബംഗാളിയിൽ ആം ആദാ (മാങ്ങാ ഇഞ്ചി) എന്നും ഉറുദു ഭാഷയിൽ കച്ചൂർ എന്നും അറിയപ്പെടുന്നു.
രസാദി ഗുണങ്ങൾ
രസം :കടു, തിക്തം
ഗുണം :ലഘു
വീര്യം :ഉഷ്ണം
വിപാകം :കടു [1]
ഔഷധയോഗ്യ ഭാഗം
പ്രകന്ദം [1]
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
