കട്ടിപ്പാറ ഗ്രാമപഞ്ചായത്ത്

കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia

കട്ടിപ്പാറ ഗ്രാമപഞ്ചായത്ത്map
Remove ads

11°21′40″N 76°0′35″E കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ കൊടുവള്ളി ബ്ളോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ്‌ കട്ടിപ്പാറ. [1]വിസ്തീർണം 23.07 ചതുരശ്ര കിലോമീറ്റർ.

വസ്തുതകൾ
Remove ads

അതിരുകൾ

കിഴക്ക് താമരശ്ശേരി, ഓമശ്ശേരി, കോടഞ്ചേരി പഞ്ചായത്തുകളും, പടിഞ്ഞാറ് ഉണ്ണികുളം, കിഴക്കോത്ത് പഞ്ചായത്തുകളും, തെക്ക് കൊടുവള്ളി, ഓമശ്ശേരി പഞ്ചായത്തുകളും, വടക്ക് താമരശ്ശേരി പഞ്ചായത്തുമാണ്.14 വാർഡുകളുള്ള പഞ്ചായത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് സാലി ഇമ്മാനുവൽ ആണ്.

സാമ്പത്തികം

ഈ ഗ്രാമത്തിലെ ജനങ്ങളുടെ പ്രധാന സാമ്പത്തിക വരുമാന മാർഗ്ഗം കൃഷിയാണ്‌. ഇവിടുത്ത ജനങ്ങളുടെ പ്രധാന കൃഷി റബ്ബർ, തെങ്ങ്, അടക്ക, ഇഞ്ചി, കുരുമുളക് എന്നിവയാണ്‌.

വിനോദസഞ്ചാരം

കുവാല മല, അമരടു മല എന്നീ രണ്ട് പ്രധാന മലമ്പ്രദേശങ്ങൾ ഈ ഗ്രാമത്തിലാണ്‌. ട്രെക്കിംഗിനു അനുയോജ്യമായ സ്ഥലമായത് കൊണ്ട് ഇവിടെ ധാരാളം സഞ്ചാരികൾ വരാറുണ്ട്. പലതരം വന്യമൃഗങ്ങളുടേയും ആവാസകേന്ദ്രകൂടിയാണ്‌ ഈ സ്ഥലം.

കാലാവസ്ഥ

ഇവിടുത്ത കാലാവസ്ഥ പൊതുവെ ഈർപ്പമുള്ളതും ചൂടു നിറഞ്ഞതുമാണ്‌. മാർച്ച് മാസം മുതൽ മേയ് വരെയാണ്‌ ഈ സമയം. ശരാശരി മഴ ഇവിടെ 3500 mm ആണ്‌.

വിദ്യഭ്യാസസ്ഥാപനങ്ങൾ

ഇവിടെയുള്ള ആകെയുള്ള ഒരു ഹൈസ്കൂൾ ഹോളീ ഫാമിലി ഹൈസ്കൂൾ ആണ്‌. സമീപ പ്രദേശങ്ങളിലെ കുട്ടികളും ഈ സ്കൂളിനെ ആശ്രയിക്കുന്നു. ക

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads