കല്ലറ (കോട്ടയം)

കോട്ടയം‍ ജില്ലയിലെ ഗ്രാമം From Wikipedia, the free encyclopedia

കല്ലറ (കോട്ടയം)
Remove ads

കേരളത്തിൽ കോട്ടയം ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് കല്ലറ. കോട്ടയം നഗരം ഇവിടെനിന്ന് 10 ​​കിലോമീറ്റർ (6.2 മൈൽ) മീറ്റർ തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്നു.

വസ്തുതകൾ കോട്ടയം കല്ലറ, കോട്ടയം, Country ...
Thumb
കല്ലറയിലെ കായലുകളിൽ കാണപ്പെടുന്ന ടൂർ ബോട്ടുകൾ.
Remove ads

ചരിത്രം

കല്ലറ എന്ന പേര് വന്നത് "കല്ലുകളുടെ അറ" എന്ന വാക്കിൽ നിന്നാണെന്ന കരുതപ്പെടുന്നു. കല്ലറയുടെ ആദ്യകാല ചരിത്രം ആരംഭിക്കുന്നത് പാണ്ഡവർ കുളങ്ങര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, കല്ലറ കാവ് എന്നീ ക്ഷേത്രങ്ങൾ അല്ലെങ്കിൽ ദേവസ്ഥാനങ്ങളിൽ നിന്നാണ്. ഈ ക്ഷേത്രം പഞ്ചപാണ്ഡവർ പ്രധാന ദേവനായ കൃഷ്ണനുവേണ്ടി പ്രതിഷ്ഠിച്ചതാണെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. ശ്രീ ശാരദാ ക്ഷേത്രമാണ് ഇവിടെയുള്ള മറ്റൊരു പ്രധാന ക്ഷേത്രം. വിദ്യയുടെ ദേവതയായ സരസ്വതി ദേവിയാണ് ഇവിടെ വാഴുന്ന ദേവത.

ഗ്രാമവാസികളുടെ സഹായത്തോടെ ഫാ. തോമസ് വിരുത്തിയിൽ നെൽവയലിലൂടെ നിർമ്മിച്ച അച്ചൻ റോഡ് എന്ന് വിളിയ്ക്കപ്പെടുന്ന ഒരു പാത ഏറ്റുമാനൂരിൽ നിന്നും പാലായിൽ നിന്നും ഇവിടേയ്ക്ക് പ്രവേശനം നൽകുന്നു.

Remove ads

ലാൻഡ്‌മാർക്കുകളും സൗകര്യങ്ങളും

കല്ലറ ചന്തയാണ് ഈ പട്ടണത്തിന്റെ പ്രധാന അടയാളം. കല്ലറ പട്ടണത്തിൽ വിവിധ മതവിഭാഗങ്ങളുടെ നിരവധി ആരാധനാലയങ്ങൾ ഉണ്ട്.

കല്ലറയിലെ പ്രധാന വിദ്യാലയങ്ങൾ ഇവയാണ്:

  • എസ്.എം.വി. എൻ.എസ്.എസ് ഹൈസ്കൂൾ,
  • എസ്.എം.വി. ഗവ.എൽ.പി.സ്കൂൾ,
  • എസ്.എസ്.വി.യു.പി. സ്കൂൾ,
  • സെൻ്റ് തോമസ് ഹൈസ്കൂൾ,
  • ഗവ. എസ്.കെ.വി.യു.പി.എസ്. പെരുംതുരുത്ത്,
  • ഗവ.എൽ.പി.സ്കൂൾ കല്ലറ സൗത്ത്,
  • ഗവ. എച്ച്.ഡബ്ല്യു.എൽ.പി.സ്കൂൾ, കല്ലറ.
  • സെന്റ് സേവിയേഴ്സ് എൽ.പി.എസ്., പരവൻതുരുത്ത്
  • സെന്റ് സാവിയോ പബ്ലിക് സ്കൂൾ[1]
Remove ads

കാലാവസ്ഥയും ഭൂമിശാസ്ത്രവും

കേരളത്തിലെ മറ്റ് സംസ്ഥാനങ്ങളിലെ പോലെ ഉഷ്ണമേഖലാ കാലാവസ്ഥയാണ് കല്ലറയിലും അനുഭവപ്പെടാറുള്ളത്. ഏറ്റവും ചൂടേറിയ മാസങ്ങളിൽ ഇവിടുത്തെ ശരാശരി താപനില ഏകദേശം 33 °C ഉം തണുത്ത മാസങ്ങളിൽ 22 °C ഉം ആയിരിക്കും. ഈർപ്പം വളരെ കൂടുതലും മഴക്കാലത്ത് ഇത് 90% വരെ ഉയരുകയും ചെയ്യുന്നു. ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ശീതകാല താപനില ഏകദേശം 15 °C ആയി കുറയുന്നു. മാർച്ച്, ഏപ്രിൽ, മെയ് എന്നീ വേനൽക്കാല മാസങ്ങളിൽ താപനില ഏകദേശം 36 °C വരെ ഉയരുന്നു.

വാർഷിക മഴയുടെ അളവ് 2500 മില്ലീമീറ്റർ മുതൽ 1500 മില്ലീമീറ്ററിൽ വരെയയായി വ്യത്യാസപ്പെടുന്നു. തെക്കുപടിഞ്ഞാറൻ മൺസൂണിന്റെയും വടക്കുകിഴക്കൻ മൺസൂണിന്റെയും അറബിക്കടലിന്റെ ശാഖകളാണ് കല്ലറയെ ബാധിക്കുന്നത്. തെക്കുപടിഞ്ഞാറൻ മൺസൂൺ ജൂൺ മുതൽ ഓഗസ്റ്റ് വരെയും വടക്കുകിഴക്കൻ മൺസൂൺ ഒക്ടോബർ മുതൽ നവംബർ വരെയും നീണ്ടുനിൽക്കും. മിന്നൽ പ്രളയം പ്രത്യേകിച്ച് തെക്കുപടിഞ്ഞാറൻ മൺസൂൺ സമയത്ത്, ഇടയ്ക്കിടെ ഇവിടെ ഉണ്ടാകാറുണ്ട്. നിരവധി അരുവികളും തടാകങ്ങളും കൊണ്ട് സമൃദ്ധമായ ഈ പട്ടണം ജൈവവൈവിധ്യത്താൽ സമ്പന്നമായതും പച്ചപ്പ് നിറഞ്ഞതുമാണ്. കല്ലറയെ പ്രധാനമായും മേഖലാടിസ്ഥാനത്തിൽ പെരുംതുരുത്ത്, പരവൻതുരുത്ത്, കല്ലറ എന്നിങ്ങനെ തിരിച്ചിരിക്കുന്നു.

സാമ്പത്തികം

കല്ലറയിലെ പ്രധാനമായും ഒരു കാർഷിക മേഖലയാണ്. കല്ലറയിലുടനീളം ഏക്കർകണക്കിന് നെൽപ്പാടങ്ങളാണുള്ളത്. ഗ്രാമത്തിലെ പ്രമുഖ വ്യവസായങ്ങളിലൊന്നാണ് റബ്ബർ ലാറ്റക്സ് വ്യവസായം. റബ്ബർ ലാറ്റക്‌സിന് പുറമേ, സ്വർണ്ണക്കടകൾ, തുണിത്തരങ്ങൾ ചില്ലറ വിൽപ്പന, സമുദ്രവിഭവങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, ആരോഗ്യ സേവനങ്ങൾ, ബാങ്കിംഗ്, മത്സ്യബന്ധന വ്യവസായം എന്നിവയുൾപ്പെടെ മറ്റ് വ്യവസായങ്ങളും ഇപ്പോൾ ഇവിടെ അതിവേഗം വളരുകയാണ്. നഗരത്തിൻ്റെ സമ്പദ്‌വ്യവസ്ഥ സേവന മേഖലയ്ക്ക് ഊന്നൽ നൽകുന്നു. വിവരസാങ്കേതികവിദ്യയും വളർന്നുകൊണ്ടിരിക്കുന്നു.

ടൂറിസം വ്യവസായവും ഇവിടെ അതിവേഗം വളരുന്നു. കേരളത്തിലെ വിശാലമായ കായലുകളും കേരളത്തിലെ നദികളുടെ ശൃംഖലയുമായി ബന്ധപ്പെട്ടിരിക്കുന്ന ഇവിടെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന പ്രദേശങ്ങളിലൊന്നാണ്. കെട്ടുവള്ളം എന്ന് വിളിക്കപ്പെടുന്ന പരമ്പരാഗത ചരക്ക് ബോട്ടുകൾ ക്രൂയിസ് ബോട്ടുകളാക്കി മാറുകയും അതുപോലെ ഹൗസ് ബോട്ടുകൾ പലപ്പോഴും കായലിൽ ഇവിടുത്തെ വിശാലമായ കായലിലൂടെ കറങ്ങുകയും വിനോദസഞ്ചാരികൾക്ക് കല്ലറയുടെ പ്രകൃതിദൃശ്യങ്ങൾ കാണുവാൻ അവസരമൊരുക്കുകയും ചെയ്യുന്നു.

Remove ads

സസ്യജന്തുജാലങ്ങൾ

കല്ലറയിൽ വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങൾ ഉണ്ട്. കല്ലറയിൽ പ്രദേശത്തുടനീളം ധാരാളം ഔഷധ സസ്യങ്ങൾ കാണാവുന്നതാണ്. ഉഷ്ണമേഖലാ ആർദ്ര നിത്യഹരിത സസ്യവനങ്ങളും അർദ്ധ നിത്യഹരിത സസ്യവനങ്ങളുമാണ് കല്ലറയിൽ അധികമായി കാണപ്പെടുന്നത്. ഈ പ്രദേശത്തുടനീളം ആഞ്ഞിലി, റോസ്‌വുഡ്, കാസിയ തുടങ്ങി നിരവധി മരങ്ങൾ വളരുന്നു.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads