കാലിസ്റ്റോ

From Wikipedia, the free encyclopedia

കാലിസ്റ്റോ
Remove ads

വ്യാഴത്തിന്റെ രണ്ടാമത്തെ വലിയ ഉപഗ്രഹവും സൗരയൂഥത്തിലെ മൂന്നാമത്തെ വലിയ ഉപഗ്രഹവുമാണ് കാലിസ്റ്റോ. കാലിസ്റ്റോയുടെ വ്യാസം ബുധഗ്രഹത്തിനേക്കാൾ ഏതാനും കിലോമീറ്ററുകൾ മാത്രം കുറവാണ് . സൗരയൂഥത്തിൽ വ്യാസത്തിന്റെ തന്നെ ഗാനിമേടും ശനിയുടെ ടൈറ്റാനും മാത്രമാണ് കാലിസ്റ്റോയെക്കാൾ വലിപ്പമുള്ള ഉപഗ്രഹങ്ങൾ . വ്യാഴത്തിൽ നിന്നും ഏറ്റവും അകലെയുള്ള ഗലീലിയൻ ഉപഗ്രഹം ആയതിനാൽ തന്നെ ഭൗമശാസ്ത്രപരമായി അത്ര സജീവ അവസ്ഥയിൽ അല്ല കാലിസ്റ്റോ . സിലിക്ക പാറകളും ജല ഐസുമാണ് കാലിസ്റ്റോയുടെ പ്രധാന ഘടകങ്ങൾ . സൗരയൂഥത്തിലെ ഏറ്റവും ഗർത്തങ്ങൾ നിറഞ്ഞ പ്രതലമാണ് കാലിസ്റ്റോയുടേത് . കാലിസ്റ്റോക്ക് ചുറ്റും കാർബൺ ഡൈ ഓക്സിഡിന്റെ നേർത്ത ഒരന്തരീക്ഷം ഉണ്ട് . യൂറോപ്പയെയും ,ഗാനമേടിനെയും പോലെ കാലിസ്റ്റോക്കും പ്രതലത്തിനുള്ളിൽ ഒരു വലിയ ദ്രവലവണ സമുദ്രം ഉണ്ട് എന്നത് പര്യവേക്ഷണ പേടകങ്ങളുടെ പഠനത്തിൽ നിന്നും വ്യക്തമായിട്ടുണ്ട്

വസ്തുതകൾ കണ്ടെത്തൽ, കണ്ടെത്തിയത് ...
Remove ads

കുറിപ്പുകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads