കാൾ പോപ്പർ

From Wikipedia, the free encyclopedia

കാൾ പോപ്പർ
Remove ads

ഇരുപതാം നൂറ്റാണ്ടിലെ ഒരു ബ്രിട്ടീഷ് ദാർശനികനാണ് കാൾ പോപ്പർ. ശാസ്ത്രയുക്തിയുടെ വഴികളെക്കുറിച്ച് നടത്തിയ അന്വേഷണങ്ങളുടെ പേരിലും, അതീന്ദ്രിയജ്ഞാനത്തേയും ചരിത്രപരമായ അനിവാര്യതകളേയും ആശ്രയിച്ച് പ്ലേറ്റോ മുതൽ ഹേഗലും മാർക്സും വരെയുള്ളവർ മുന്നോട്ടുവച്ച സാമൂഹ്യ-രാഷ്ട്രീയദർശനങ്ങളുടെ വിമർശനത്തിന്റെ പേരിലും അദ്ദേഹം അറിയപ്പെടുന്നു. ഓസ്ട്രിയയിലെ വിയന്ന നഗരത്തിൽ ജനിച്ച പോപ്പർ യുവപ്രായത്തിൽ ന്യൂസിലാൻഡിലും പിന്നീട് ബ്രിട്ടണിലും കുടിയേറുകയും ഒടുവിൽ ബ്രിട്ടീഷ് പൗരത്വം സ്വീകരിക്കുകയും ചെയ്തു. യൂറോപ്പിലും അമേരിക്കയിലും വിവിധകലാശാലകളിൽ ദീർഘകാലം അദ്ധ്യാപകൻ ആയിരുന്നു അദ്ദേഹം.

വസ്തുതകൾ ജനനം, മരണം ...

രാഷ്ട്രീയ-സാമ്പത്തിക മേഖലകളിൽ, അപ്രാപ്യമായ 'അന്തിമപരിഹാരങ്ങളിൽ' (final solutions) ആശവയ്ക്കുന്നതിനു പകരം സാമൂഹ്യയന്ത്രശാസ്ത്രത്തിന്റെ (social engineering) ക്രമാനുഗതമായ മാർഗ്ഗം പിന്തുടരുകയാണ് മനുഷ്യസമൂഹങ്ങൾ ചെയ്യേണ്ടതെന്ന് പോപ്പർ വാദിച്ചു. സംഘർഷരഹിതമായ ആദർശസമൂഹത്തെ സംബന്ധിച്ച അമൂർത്തസങ്കല്പങ്ങളേയും അവയുടെ പേരിൽ മനുഷ്യവ്യക്തികളെ നിയന്ത്രിക്കാൻ ശ്രമിച്ച ഇടം-വലം പക്ഷങ്ങളിലെ സമഗ്രാധിപത്യങ്ങളുടെ അസഹിഷ്ണുതയേയും അദ്ദേഹം വിമർശിച്ചു.

ശാസ്ത്രാന്വേഷണത്തിന്റെ യുക്തി (The Logic of Scientific Discovery) തുറന്ന സമൂഹവും അതിന്റെ വൈരികളും (The Open Society and Its Enemies‌) എന്നിവയാണ് പോപ്പറുടെ മുഖ്യരചനകൾ. "ചരിത്രപരമായ അനിവാര്യതാവാദങ്ങളുടെ പേരിൽ ബലികഴിക്കപ്പെട്ട ദശലക്ഷക്കണക്കിനു മനുഷ്യജീവികൾക്കാണ്" തുറന്ന സമൂഹവും അതിന്റെ വൈരികളും എന്ന പുസ്തകം സമർപ്പിച്ചിരിക്കുന്നത്.[1]

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads