കുഡാഹി

From Wikipedia, the free encyclopedia

കുഡാഹിmap
Remove ads

കുഡാഹി (/ˈkʌdəh/ KUD-ə-hay), അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയിയിൽ തെക്കുകിഴക്കൻ ലോസ് ആഞ്ചെലസ് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. പ്രാദേശിക വലിപ്പമനുസരിച്ച് ഹവായിയൻ ഗാർഡൻസ് കഴിഞ്ഞാൽ, കുഡാഹി ലോസ് ആഞ്ചെലസ് കൗണ്ടിയിലെ രണ്ടാമത്തെ ചെറിയ നഗരമാണ് ഇതെങ്കിലും അമേരിക്കൻ ഐക്യനാടുകളിലെ മറ്റേതെങ്കിലും സംയോജിപ്പിക്കപ്പെട്ട മുനിസിപ്പാലിറ്റികളിലേതിനേക്കാൾ ഏറ്റവും ഉയർന്ന ജനസാന്ദ്രതയാണ് ഇവിടെയുള്ളത്. “ഗേറ്റ്‍വേ സിറ്റീസ്” മേഖലയുടെ ഭാഗമാണ്  ഈ നഗരം. കുഡാഹി നഗരത്തിലെ ജനസംഖ്യയിൽ മുഖ്യഭാഗം ലാറ്റിൻ അമേരിക്കയുമായി സാംസ്കാരികബന്ധമുള്ളവരാണ്.[7]  2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 23,805 ആയിരുന്നു.[8]

വസ്തുതകൾ കുഡാഹി, കാലിഫോർണിയ, Country ...
Remove ads

ചരിത്രം

കുഡാഹി അതിന്റെ സ്ഥാപകനും മാംസം പാക്കു ചെയ്യുന്ന കമ്പനിയുടെ ഉടമയുമായിരുന്ന ബാരൺ മൈക്കിൾ കുഡാഹിയുടെ[9] പേരിൽ അറിയപ്പെടുന്നു. 1908 ൽ “റാഞ്ചോ സാൻ അന്റോണിയോ” യിലെ 2,777 ഏക്കർ (11.2 ചതുരശ്ര കിലോമീറ്റർ) യഥാർത്ഥ ഭൂപ്രദേശം വാങ്ങിയ ഇദ്ദേഹം, പുനർവിൽപ്പന നടത്തുവാനായി 1 ഏക്കർ വീതമുള്ള (4,000 മീറ്ററുകൾ) പല ഖണ്ഡങ്ങളായി ഈ ഭൂമി വിഭജിക്കുകയും ചെയ്തു.  "കഡായി ലോട്ട്സ്" എന്നറിയപ്പെട്ട ഈ ഖണ്ഡങ്ങളാക്കിയ ഭൂമികൾ അവയുടെ അളവുകൾക്കു ശ്രദ്ധേയമായിരുന്നു-മിക്ക കേസുകളിലും, 50 മുതൽ 100 അടി വരെ (15 മുതൽ 30 മീറ്റർ വരെ) വീതിയും 600 മുതൽ 800 അടി വരെ (183 മുതൽ 244 മീറ്റർ വരെ) നീളവുമുണ്ടായിരുന്ന ഇവ, മിക്ക അമേരിക്കൻ പട്ടണങ്ങളിലേയും സാധാരണ ഒരു നഗര ബ്ലോക്കിനോ അതിലധികമോയുള്ള പ്രദേശങ്ങളുടെയോ നീളത്തിനു തത്തുല്യമായിരുന്നു. ഇങ്ങനെയുള്ള തുണ്ടുഭൂമികൾ പലപ്പോഴും "റെയിൽറോഡ് ലോട്സ്" എന്നറിയപ്പെട്ടിരുന്നു. പ്രദേശത്തെ പുതിയ താമസക്കാർക്ക് വലിയ പച്ചക്കറിത്തോട്ടം, ഫലവൃക്ഷത്തോപ്പുകൾ (സാധാരണ ഓറഞ്ചുമരങ്ങൾ), കോഴികളുടെ മുട്ടയിൽ കേന്ദ്രം, കുതിര ലായങ്ങൾ എന്നിവയുടെ ഉപയോഗത്തിനായി അനുവദിച്ചിരുന്നു. ലോവർ ലോസ് ആഞ്ചലസ്, സാൻ ഗബ്രിയേൽ തുടങ്ങിയ നദീ തീരങ്ങളിലെ നഗരങ്ങളിൽ‌ ജനകീയമായ ഈ ക്രമീകരണം അക്കാലത്ത് സർവ്വസാധാരണമായിരുന്നു.  

Remove ads

ഭൂമിശാസ്ത്രം

ഈ നഗരം നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 33°57′51″N 118°10′57″W ആണ്.[10] അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കകൾ പ്രകാരം ഈ നഗരത്തിന്റെ ആകെ വിസ്തീർണം 3.175 ചതുരശ്ര കിലോമീറ്ററാണ് (1.226 ചതുരശ്ര മൈൽ), ഇതിൽ 95 ശതമാനവും കരഭൂമിയാണ്.[11] വടക്കു വശത്ത് ബെൽ, കിഴക്ക് ബെൽ ഗാർഡൻസ്, തെക്കും തെക്കുപടിഞ്ഞാറും സൌത്ത് ഗേറ്റ്, പടിഞ്ഞാറ് ഹണ്ടിംഗ്ടൺ പാർക്ക് എന്നിവയാണ് ഈ നഗരത്തിൻറെ അതിർത്തികൾ.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads