കുന്നന്താനം
പത്തനംതിട്ട ജില്ലയിലെ ഗ്രാമം From Wikipedia, the free encyclopedia
Remove ads
കുന്നന്താനം പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമമാണ്.[2] പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽപ്പെട്ടതാണ്.[3] മല്ലപ്പള്ളിക്കും തിരുവല്ലയ്ക്കും ഇടയിലുള്ള ടി. ജംഗ്ഷൻ ആണ് പ്രധാന ജംഗ്ഷൻ. ചങ്ങനാശ്ശേരിയും കറുകച്ചാലും ഈ ഗ്രാമത്തിന് അടുത്തായി സ്ഥിതിചെയ്യുന്നു.
Remove ads
ജനസംഖ്യാവിവരം
2001ലെ കണക്കുപ്രകാരം കുന്നന്താനത്ത് 20157 പേരുണ്ട്. അതിൽ 9466 പുരുഷന്മാരും 10691 സ്ത്രീകളും ആകുന്നു.[2]
വിദ്യാഭ്യാസം
- എൻ എസ് എസ് എച്ച് എസ് കുന്നന്താനം
ഗവ.മോഡൽ.ന്യൂ എൽ .പി. എസ്. ആഞ്ഞിലിത്താനം
ആഘോഷങ്ങൾ
പടയണി
കുന്നന്താനത്ത് രണ്ട് പ്രശസ്തമായ അമ്പലങ്ങളുണ്ട്. മടത്തിൽക്കാവിൽ ഭഗവതി ക്ഷേത്രം, പുലപ്പുകാവ് ശിവക്ഷേത്രം എന്നിവയാണവ. ഇതിൽ രണ്ടാമത്തെ ക്ഷേത്രത്തിൽ പ്രാചീന അനുഷ്ഠാനകലാരൂപമായ പടയണി നടന്നുവരുന്നു.[4]
വിനോദസഞ്ചാരം
കുന്നന്താനം-മാന്താനം റോഡിനടുത്തുള്ള മടത്തിൽക്കാവിൽ ഭഗവതി ക്ഷേത്രം, സെന്റ് ജോസഫ് ചർച്ച് എന്നിവ വളരെ പ്രശസ്തമാണ്. കുന്നന്താനം ഗ്രാമ പഞ്ചായത്തിലാണ് കിൻഫ്രയുടെ വ്യവസായ വികസന പ്രദേശം സ്ഥിതിചെയ്യുന്നത്.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads