കുളവാഴ

ചെടിയുടെ ഇനം From Wikipedia, the free encyclopedia

കുളവാഴ
Remove ads

ജലപ്പരപ്പിൽ വളരുന്ന പുഷ്പിക്കുന്ന സസ്യമാണ്‌ കുളവാഴ. ഇംഗ്ലീഷ്: Water Hyacinth. ശാസ്ത്രീയനാമം:എയ്ക്കോർണിയ ക്രാസ്സിപെസ് (Eichhornia crassipes). കാക്കപ്പോള, കരിംകൂള, പായൽ‌പ്പൂ എന്നിങ്ങനേയും പേരുകളുണ്ട്. എയ്ക്കോർണിയ എന്ന ജനുസ്സിൽ പെട്ട സസ്യങ്ങളിൽ പെടുന്നു. തെക്കേ അമേരിക്കയിലെ ഭൂമദ്ധ്യരേഖക്കടുത്ത് ആമസോൺ പ്രദേശമാണ് കുളവാഴയുടെ സ്വദേശം. കേരളത്തിലെ അധിനിവേശസസ്യ ഇനങ്ങളിൽ ഒന്നായി കുളവാഴയെ പരിഗണിക്കുന്നു.

വസ്തുതകൾ Common Water Hyacinth, Scientific classification ...
Remove ads

ദൂഷ്യങ്ങൾ

കേരളത്തിലെ കായലുകളിലും തോടുകളിലും കുളവാഴകളുടെ വ്യാപനം മൂലം സാരമായ പാരിസ്ഥിതിക-ജൈവവ്യവസ്ഥാപ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. കൃഷിക്കാർ ഇതിനെ കളയുടെ ഗണത്തിൽ പെടുത്തിക്കാണുന്നു. വളരെ വേഗം വളർന്ന് വ്യാപിക്കുന്ന ഈ കള, മനോഹരമായി പുഷ്പിക്കുന്ന സസ്യമാണ്. 12 ദിനംകൊണ്ട് ഇരട്ടി പ്രദേശത്ത് വ്യാപിക്കാൻ ശേഷിയുണ്ട് കുളവാഴക്ക്. സ്വാഭാവിക ജലാശയത്തിന്റെ നീരൊഴുക്ക് തടഞ്ഞ് ബോട്ട് സർവീസ്, മത്സ്യബന്ധനം തുടങ്ങിയവ തടസ്സപ്പെടുന്നു. ഈ സസ്യം വളരുന്നിടത്തെ വെള്ളത്തിലേക്ക് സൂര്യപ്രകാശം കടത്തിവിടാത്തതിനാൽ, വെള്ളത്തിനടിയിലുള്ള ജീവജാലങ്ങൾക്ക് കുളവാഴ ഭീഷണിയാകുന്നു. അഞ്ച് ഭൂഖണ്ഡങ്ങളിലായി 50 രാജ്യങ്ങളിൽ ഈ കള ഇന്ന് പ്രശ്‌നം സൃഷ്ടിക്കുന്നു.[1] ബംഗാളിൽ ഇപ്രകാരം വ്യാപകമായ മത്സ്യകൃഷിനാശം സംഭവിച്ചതിനാൽ ഇത് ബംഗാളിന്റെ ഭീഷണി (Terror of Bengal) എന്നറിയപ്പെടുന്നു.

Remove ads

ഹബിറ്ററ്റ് ആൻഡ് ഇക്കോളജി

ഉഷ്ണമേഖലാ മരുഭൂമി അല്ലെങ്കിൽ ശീതമരുഭുമി മുതൽ മഴക്കാടുമേഖലകളിലും വരെ അതിന്റെ വാസസ്ഥലമാണ്.

ഗുണങ്ങൾ

നിയന്ത്രിതമായി കുളവാഴ വളർത്തുന്നതിൽ വളരെയധികം പ്രയോജനങ്ങൾ ഉണ്ട്.

  1. മത്സ്യകൃഷി- മത്സ്യകൃഷി നടത്തുന്ന കുളത്തിന്റെ കാൽഭാഗം മാത്രം കുളവാഴ വളർത്തുന്നത് മത്സ്യങ്ങൾക്ക് ഒളിവിടം നൽകുന്നു. മുട്ടയിടുന്നതിനും ഇതിന്റെ വേരുപടലം വളരെ ഉപകാരപ്രദമാണ്.

അനാവശ്യമായ ജലലവണങ്ങളെ കുളവാഴ വലിച്ചെടുക്കുന്നു.[2]

  1. കാലിത്തീറ്റ.-ഉണക്കിയ കുളവാഴ കാലിത്തീറ്റയിൽ വിറ്റമിനുകളും പോഷകങ്ങളും ലഭ്യമാക്കുന്നതിനായി ഉപയോഗിക്കാവുന്നതാണ്. അഴുകിയ കുലവാഴയെ മത്സ്യത്തിനു തീറ്റയായും നൽകാവുന്നതാണ്.

ചിത്രശാല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads