കുവൈറ്റ്
പേർഷ്യൻ ഉൾക്കടലിന്റെ തീരത്തുള്ള രാജ്യം From Wikipedia, the free encyclopedia
Remove ads
പേർഷ്യൻ ഉൾക്കടലിന്റെ തീരത്തുള്ള ഒരു ചെറിയ രാജ ഭരണ രാജ്യമാണ് കുവൈത്ത് (ഔദ്യോഗിക നാമം: സ്റ്റേറ്റ് ഓഫ് കുവൈറ്റ്, (അറബി: دولة الكويت Dawlat al-Kuwayt ). പെട്രോളിയം നിക്ഷേപത്താൽ സമ്പന്നമാണ് ഈ രാജ്യം. വടക്ക് ഇറാഖ് തെക്ക് സൗദി അറേബ്യ മാണ് അയൽരാജ്യങ്ങൾ.
Remove ads
പേരിനു പിന്നിൽ
കടൽ തീരത്തെ കോട്ട എന്നർഥം വരുന്ന അൽ കൂത്ത് എന്ന അറബി വാക്കിൽ നിന്നാണ് കുവൈത്ത് എന്ന പേരു ലഭിച്ചത്[6] , [7]
രാഷ്ട്രീയം
ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെടുന്ന സർക്കാർ ഉള്ള ഒരു ഭരണഘടനാപരമായ രാജഭരണമാണ് കുവൈത്തിലേത്. പേർഷ്യൻ ഗൾഫ് അറബ് രാജ്യങ്ങളിൽ ഏറ്റവും പഴക്കമുള്ള ജനാധിപത്യരാഷ്ട്രം കുവൈത്ത് ആണെന്നു പറയാം. കുവൈത്ത് രാജ്യത്തിന്റെ തലവൻ അമീർ (എമിർ) ആണ്. പരമ്പരാഗതമായ സ്ഥാനപ്പേരാണ് എമിർ. ഷെയ്ഖ് എന്നും അറിയപ്പെടുന്ന എമിർ പ്രധാനമന്ത്രിയെ നിയമിക്കുന്നു. അടുത്തകാലം വരെ കിരീടാവകാശിയായ രാജകുമാരനായിരുന്നു പ്രധാനമന്ത്രി. സർക്കാർ നടത്തിപ്പിൽ മന്ത്രിമാരുടെ ഒരു സഭ പ്രധാനമന്ത്രിയെ സഹായിക്കുന്നു. നിയമസഭയിൽ ഒരു തെരഞ്ഞെടുക്കപ്പെട്ട അംഗം എങ്കിലും വേണം എന്ന് വ്യവസ്ഥയുണ്ട്. മന്ത്രിമാരുടെ എണ്ണം നിയമസഭയിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണത്തിന്റെ മൂന്നിലൊന്നിൽ കൂടുതലായിരിക്കരുത് എന്നും വ്യവസ്ഥ ഉണ്ട്.
ഭരണഘടനാപരമായി പ്രധാനമന്ത്രിയെയോ മന്ത്രിസഭയിലെ ഏതെങ്കിലും ഒരു അംഗത്തിനെയോ പുറത്താക്കാൻ നിയമസഭയ്ക്ക് അധികാരം ഉണ്ട്. ഭരണഘടന അനുസരിച്ച് രാജകുടുംബം ഒരു പുതിയ എമിറിനെയോ കിരീടാവകാശിയെയോ നിയമിക്കുന്നതിനു ദേശീയ അസംബ്ലിയുടെ അംഗീകാരം തേടണം. ദേശീയ അസംബ്ലിയിൽ ഈ നിയമനത്തിന് ഭൂരിപക്ഷം ലഭിക്കുന്നില്ലെങ്കിൽ എമിർ (അല്ലെങ്കിൽ രാജകുടുംബാംഗങ്ങൾ) മൂന്ന് സ്ഥാനാർത്ഥികളുടെ പേര് നിയമസഭയ്ക്ക് സമർപ്പിക്കണം. ഇതിൽ ഒരാളെ നിയമസഭ കിരീടാവകാശിയായി തെരഞ്ഞെടുക്കും. മജ്ലിസ് അൽ-ഉമ്മ എന്ന് അറിയപ്പെടുന്ന നിയമസഭയിൽ അൻപത് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് ഉള്ളത്. നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നാലുവർഷത്തിൽ ഒരിക്കൽ നടക്കുന്നു. ഭരണഘടന അനുസരിച്ച് സർക്കാർ മന്ത്രിമാർക്ക് നിയമസഭയിൽ തനിയേ അംഗത്വം ലഭിക്കുന്നു. 15 മന്ത്രിമാർ വരെ മന്ത്രിസഭയിൽ ആവാം.
Remove ads
ജനസംഖ്യ
കുവൈത്തിലെ സിവിൽ ഇൻഫർമേഷൻ (പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇന്ഫർമേഷൻ) വിഭാഗത്തിന്റെ കണക്കുപ്രകാരം ആകെ 4367356 പേർ കുവൈത്തിൽ സ്ഥിര താമസക്കാരാണ്. ഇതിൽ 12,24,401 സ്വദേശികളും, 26,54,863 വിദേശികളുമാണ് ഉള്ളത്.[അവലംബം ആവശ്യമാണ്]
ഗതാഗതം
നിലവിൽ കുവൈത്തിൽ പൊതു ഗാതഗത വകുപ്പിന്റെ ബസ്സുകളും രണ്ട് സ്വകാര്യ കമ്പനിയുടെ ബസ്സുകളും പ്രവർത്തിക്കുന്നു , ഇതിൽ പ്രധാനപ്പെട്ട ഒരു കമ്പനി ആണ് KGL (mowasalath) ഈ കമ്പനിക്ക് എല്ലാ പ്രധാന പട്ടണങ്ങളിലേക്കും ബസ്സുകൾ ഉണ്ട് .
കുവൈത്ത് ടവറുകൾ
കുവൈത്ത് നഗരത്തിലെ കോൺക്രീറ്റ് കൊണ്ട് നിർമ്മിച്ച മൂന്ന് ഗോപുരങ്ങളെയാണ് കുവൈത്ത് ടവറുകൾ എന്ന് വിളിക്കുന്നത്. 187 മീറ്റർ ഉയരമുള്ള പ്രധാന ഗോപുരത്തിൽ രണ്ട് ലോക നിലവാരമുള്ള ഭക്ഷണശാലകൾ ഉണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വ്യത്യസ്തമായ ഭക്ഷണങ്ങൾ അവിടെ ലഭ്യമാണ്.82 മീറ്റർ ഉയരത്തിലാണ് ഭക്ഷണശാല സ്ഥിതിചെയ്യുന്നത്. കൂടാതെ 120 മീറ്റർ ഉയരത്തിൽ കറങ്ങുന്ന കോഫി ഷോപ്പ് ഉണ്ട്. 3 കുവൈത്ത് ദിനാർ ആണ് പ്രവേശന തുക. കൂടാതെ ഭക്ഷണം കഴിക്കുന്നതിന് വേറെയും തുക നൽകണം.
ടവറിനു മുകളിൽ നിന്നുള്ള ദൃശ്യങ്ങൾ ആസ്വദിക്കാൻ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് വിനോദ സഞ്ചാരികൾ എത്തുന്നു.TEC എന്ന കമ്പിനിയാണ് ടവർ നിയന്ദ്രിക്കുന്നത്. ജലനിരപ്പിൽ നിന്നും 120 മീറ്റർ ഉയരത്തിലുള്ള നിരീക്ഷണത്തിനായി ഒരു തയ്യാറാക്കിയ ഗോളമണ്ഡലവും ഇതിനുണ്ട്. രണ്ടാമത്തെ ഗോപുരം 145.8 മീറ്റർ ഉയരമുള്ള ഒരു ജലസംഭരണിയാണ്. മൂന്നാമത്തെ ഗോപുരം, മറ്റ് രണ്ട് വലിയ ഗോപുരങ്ങൾക്കാവശ്യമായ വൈദ്യുത സംവിധാനങ്ങളുടെ സജ്ജീകരണങ്ങൾക്കുള്ള സ്ഥലമായി ഉപയോഗിക്കുന്നു.
Remove ads
കാലാവസ്ഥ
ചൂട് കാലത്ത് ഉയർന്ന താപനിലയും തണുപ്പ് കാലത്ത് കൊടും തണുപ്പും അനുഭവപ്പെടുന്ന രാജ്യം ആണ് കുവൈത്ത് . 2011-ൽ ലോകത്തിലെ തന്നെ ഏറ്റവും കൂടിയ താപനിലകളിൽ ഒന്ന് ഇവിടെ രേഖപെടുത്തി 53.5 °C (128.3 °F).[8]
Remove ads
കുവൈത്തിലെ ഇന്ത്യൻ എംബസി
കുവൈത്തിലെ ഇന്ത്യൻ എംബസി കുവൈത്തിനു 1961 ൽ സ്വാതന്ത്ര്യം കിട്ടിയതിനുശേഷം ഇന്ത്യ ഗവണ്മെന്റ് ഒരു പ്രതിനിധിയെ അയക്കുകയുണ്ടായി, അന്ന് അവർ അറിയപെട്ടിരുന്നത് ട്രേഡ് കമ്മിഷണർ കോൺസുലർ ജനറൽ എന്നോകെ ആയിരുന്നു.പിന്നിട്1962ൽ അതിനെ എംബസി യുടെ നിലവാരത്തിലേക്ക് ഉയർത്തുകയും ചെയ്തു. ഇപ്പോൾ നിലവിൽ ഉള്ള എംബസ്സി കെട്ടിടം 1974 ൽ ഇന്ത്യ ഗവണ്മെന്റ് സ്വന്തമായി സ്ഥലം ഏറ്റടുക്കുകയും 1992 ൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ശ്രീ പി .എൽ. സിനായ് ആണ് ആദ്യത്തെ ട്രേഡ് കമ്മിഷണർ . ഇത് വരെ 15ൽ അധികം അംബാസിഡർമാർ ഇവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കുവൈത്ത് സിറ്റിക്കടുത്ത് ഗൾഫ് സ്ട്രീറ്റിൽ ആണ് ഇന്ത്യൻ എംബസി നില നിൽക്കുന്നത്. എംബസി ജോലി സമയം രാവിലെ 8.30 മുതൽ വൈകിട്ട് 5 മണി വരെയാണു. വിവിധ സേവനങ്ങളുടെ ടോക്കൺ ഇഷ്യൂ സമയം - രാവിലെ 7.30മുതൽ 12 മണി വരെ, വൈകിട്ട് 2മണി മുതൽ 3.30വരെ. എംബസി അഡ്രസ്സ് താഴെ കൊടുക്കുന്നു. Diplomatic Enclave, Arabian Gulf Street P.O. Box 1450, Safat-13015, Kuwait Phone:22530600 , 22530612 - 14 Fax +965 2525811
Remove ads
കുവൈത്തിലെ പ്രവാസി മലയാളികൾ
കുവൈത്തിൽ അറുപതിലധികം വർഷം മുമ്പാണു മലയാളികൾ ചേക്കേറാൻ തുടങ്ങിയത്. മലയാളികളുടെ പ്രവാസി ആകാനുള്ള ത്വര തന്നെയാണു കുവൈത്തിലേക്കും മലയാളികളെ എത്തിച്ചത്. എന്നാൽ അതിനു മുമ്പ് തന്നെ മലയാളികളുമായി കുവൈത്തിനു വ്യാപാര ബന്ധമുണ്ടെന്ന് മനസ്സിലാക്കപ്പെടുന്നു. ഇന്ന് കുവൈത്തിലെ പ്രവാസി ഇന്ത്യക്കാരിൽ പകുതി പേരെങ്കിലും മലയാളികളാണ് . വിവിധ സംഘടനകളിലൂടെ മലയാളികൾ തങ്ങളുടെ സാമൂഹികമായ ആവിഷ്കാരങ്ങളും നടത്തുന്നു. കുവൈത്തിലെ പ്രവാസി സംഘടനകൾ നിരവധിയാണ് . വിവിധ മത രാഷ്ട്രീയ സംഘടനകൾക്ക് പുറമേ ജില്ലാ അസോസിയേഷനുകളും ഇതിൽ സജീവമാണ് .കുവൈറ്റ്കെഎംസിസി യാണ് ഏറ്റവും വലിയ സങ്കടന കുവൈത്തിൽ ഒരു ജോലിക്കും മിനിമം വേതനം ഇല്ല . പ്രൈവറ്റ് സെക്ടറിൽ വർക്ക് ചെയുന്ന ടോപ് മേനജെര്സ് ശരാശരി ശമ്പള൦ 2 5 0 0 -3 5 0 0 ദിനാർ ആണ് . സെമി സ്കിൽഡ് വർക്ക് ചെയുന്നവർക്ക് ശരാശരി ശമ്പളം 3 0 0 -4 0 0 ദിനാർ ആണ് . ഖാദിം വിസയിൽ ജോലി ചെയുന്നവർക്കു ശരാശരി ശമ്പളം 40 ദിനാർ ആണ് . ഫാമിലി വിസയിൽ ഇവിടെ താമസിക്കാൻ മിനിമം ശമ്പളം 500 ദിനാർ ഉണ്ടായിരിക്കണം . സിംഗിൾ ആയി ജീവിക്കുന്നവർക്കു മിനിമം 1 2 0 ദിനാർ ചെലവ് മാസം ഉണ്ടായിരിക്കും .
Remove ads
താമസാനുമതിയുമായി ബന്ധപ്പെട്ട പൊതു നിയമങ്ങൾ
ഇവിടെ ജോലി ചെയുന്ന എല്ലാ വിദേശികളും നിർബന്ധമായും മിനിസ്ട്രി ഓഫ് സോഷ്യൽ അഫയേർസ് & ലെബാറിൽ നിന്നും താമസാനുമതി ഒരു നിശ്ചിത അവധി വെച്ച് പുതുക്കികൊണ്ടിരിക്കണം. ഇവിടെ ഇഷ്യൂ ചെയുന്ന വിസ 4 തരത്തിൽ ഉണ്ട്. ഒന്ന് - എമ്പ്ലോയ്മെന്റ് വിസ (Article No.18)Private Sector (ഷൂൺ വിസ എന്ന് അറിയപ്പെടുന്നു. സ്വകാര്യ മേഖലയിൽ വിദേശികൾക്ക് ജോലി ചെയ്യുന്നതിനു ഈ വിസയാണു അനുവദിക്കുന്നത് ) ; രണ്ട് - ഹൌസ് വിസ (ഖാദിം )(Article No. 20) ( ഖാദിം വിസ എന്ന് അറിയപ്പെടുന്നു. വീട്ടുജോലിക്കാർക്ക് ആണു ഈ വിസ അനുവദിക്കുന്നത്.); മൂന്ന് - ഫാമിലി വിസ (Article No.22) ( ഭർത്താവിന്റെ സ്പോൺസർ ഷിപ്പിൽ ഭാര്യക്കും മക്കൾക്കുമാണു ഈ വിസ അനുവദിക്കുന്നത്. മാതാപിതാക്കൾക്കും ഈ വിസ അനുവദിക്കുന്നു ) ; നാലു - ഗവണ്മെന്റ് സെക്ടറിൽ ജോലി ചെയുന്നവർ (Article No.17).
വിസ സ്റ്റാമ്പ് ചെയ്യേണ്ട നടപടികൾ 60 ദിവസത്തിനുള്ളിൽ പൂർത്തികരിക്കേണ്ടതാണ്. ഇവിടെ ജനിക്കുന്ന കുട്ടിയുടെ പാസ്പോർട്ട് വിസ നടപടി 60 ദിവസത്തിനുള്ളിൽ പൂർത്തികരിക്കേണ്ടതാണ് കുവൈറ്റ് ദിനാർ 450 ശമ്പളം ഉള്ളവർക്ക് ഫാമിലി വിസ ലഭിക്കുന്നതാണ്. ഡ്രൈവിംഗ് ലൈസെൻസ് ലഭിക്കാൻ മിനിമം ശമ്പളം 600 ദിനാറും ജോലി പ്രൊഫഷണൽ ആയിരിക്കുകയും വേണം . ഡ്രൈവിംഗ് ലൈസെൻസ് നിയമം ഇപ്പോൾ വളരെ കർശനം ആക്കിയിട്ടുണ്ട്. ഇന്ത്യയുടെ കുടിയേറ്റ നിയമവ്യവസ്ഥ പ്രകാരം ഇന്ത്യയിൽ നിന്നും ജോലിക്ക് വേണ്ടി നിയമിക്കുന്ന മാനവവിഭവശേഷി ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക അനുമതി ഉണ്ടായിരിക്കേണ്ടതാണ്. എമ്പ്ലോയ്മെന്റ് വിസ ലഭിച്ചതിനുശേഷം കുവൈറ്റ് ചേംബർ ഓഫ് കോമേർസ് ,മിനിസ്ട്രി ഓഫ് ഫോറിൻ അഫയേർസ് ,ഇന്ത്യൻ എംബസി എന്നിവയുടെ ഔദ്യോഗിക അനുമതി സാക്ഷ്യപ്പെടുതെണ്ടതാണ്.
ചിത്രശാല
- കുവെത്ത് നാഷനൽ അസംബ്ലി
- കുവൈറ്റ് നാഷനൽ പെട്രോളിയം കമ്പനി കേന്ദ്രം
- ജലസംഭരണികൾജലസംഭരണികൾ
- കുബ്ബുസ്(ഒരു ഭക്ഷണം)
- കുവെത്തിലെ കടൽ പാലം
- കുവെറ്റ് തീരം
- സയന്റിഫിക് സെന്റർ അക്വരിയം കുവൈറ്റ്, കാള സ്രാവ്
- കുവൈറ്റ് ചേംബർ ഓഫ് കൊമേഴ്സ്
- കുവൈറ്റ് എയർവേസ് വിമാനം
- കുവൈറ്റിലെ പഴക്കട
- വഫ്ര മാർക്കറ്റ്
- ഗതാഗത അടയാളം
- അധിനിവേശത്തിന്റെ അടയാളങ്ങൾ
- ഫയിലക്കദ്വീപിലേക്ക് ആളുകളും വാഹനങ്ങളുമായെത്തുന്ന ജങ്കാർ
- കുവൈറ്റിലെ ഒട്ടകം-ദേശീയമൃഗം
- പ്രാവിൻകൂട്ടം
- കൃഷിയിടം
- കുവൈറ്റിലെ പരമ്പരാഗത അടുക്കള ഉപകരണങ്ങൾ
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads