കൃഷ്ണഗിരി സ്റ്റേഡിയം

From Wikipedia, the free encyclopedia

കൃഷ്ണഗിരി സ്റ്റേഡിയംmap
Remove ads


കേരളത്തിലെ വയനാട് ജില്ലയിലെ കൃഷ്ണഗിരിയിൽ സ്ഥിതിചെയ്യുന്ന ക്രിക്കറ്റ് സ്റ്റേഡിയമാണ് കൃഷ്ണഗിരി സ്റ്റേഡിയം (ഇംഗ്ലീഷ് : Krishnagiri Stadium).[2] ഇന്ത്യയിലെ രണ്ടാമത്തേതും ദക്ഷിണേന്ത്യയിലെ ആദ്യത്തേതുമായ ഹൈ ആൾട്ടിറ്റ്യൂഡ് (ഉയരത്തിലുള്ള) സ്റ്റേഡിയമാണിത്.[3] സമുദ്ര നിരപ്പിൽ നിന്നും 2,100 അടി (640 മീ) ഉയരത്തിലുള്ള സ്റ്റേഡിയം 4.4 ഹെക്ടർ (44,000 m2) വിസ്തൃതിയിൽ സ്ഥിതിചെയ്യുന്നു.[4] [5]

വസ്തുതകൾ Location, Coordinates ...

കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ (കെ.സി.എ.) ഉടമസ്ഥതയിലുള്ള ആദ്യത്തെ സ്റ്റേഡിയമാണിത്.[6] 2013 ഡിസംബർ 17-ന് കേരളാ ഗവർണറായിരുന്ന നിഖിൽ കുമാറാണ് ഉദ്ഘാടനം നടത്തി രാജ്യത്തിനു സമർപ്പിച്ചത്.[6] ഇവിടെ ആദ്യത്തെ രാജ്യാന്തര ടെസ്റ്റ് മത്സരം നടന്നത് 2015 ഓഗസ്റ്റ് 18-നായിരുന്നു.[7]

Remove ads

ചരിത്രം

2006-ൽ കൃഷ്ണഗിരിയിൽ 65 ലക്ഷം രൂപ ചെലവാക്കി വാങ്ങിയ 10 ഏക്കർ സ്ഥലത്തായിരുന്നു സ്റ്റേഡിയത്തിൻറെ നിർമ്മാണത്തിനു തുടക്കം കുറിച്ചത്. റോഡ് സൗകര്യത്തിനായി പിന്നീട് അരയേക്കർ സ്ഥലം കൂടി വാങ്ങി.[8] 2009 ജനുവരിയിൽ മുൻ ക്രിക്കറ്റ് താരങ്ങളായ റോബിൻ സിങ്, സുനിൽ ജോഷി എന്നിവർ ചേർന്നാണ് സ്റ്റേഡിയ നിർമ്മാണത്തിനു തറക്കല്ലിട്ടത്.[5] തുടർന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ മേൽനോട്ടത്തിൽ നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയും നാല് വർഷം കൊണ്ട് പണി പൂർത്തിയാവുകയും ചെയ്തു .[9] ഏകദേശം ഏഴു കോടി രൂപയായിരുന്നു നിർമ്മാണച്ചെലവ്. [8] 2013 ഡിസംബർ 17-ന് കേരളാ ഗവർണറായിരുന്ന നിഖിൽ കുമാറാണ് ഉദ്ഘാടനം നടത്തി രാജ്യത്തിനു സമർപ്പിച്ചത്.[6]

Remove ads

ആദ്യ ടെസ്റ്റ് മത്സരം

2014 ഡിസംബറിൽ നടന്ന രഞ്ജി ട്രോഫി മത്സരങ്ങളായിരുന്നു ആദ്യത്തെ ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ് മത്സരങ്ങൾ. കേരളവും ഗോവയും തമ്മിലായിരുന്നു ആദ്യ മത്സരം.[10] പിന്നീട് കേരളം നേരിട്ടത് ഹൈദരാബാദിനെയായിരുന്നു. രണ്ടു മത്സരങ്ങളും സമനിലയിലായിരുന്നു അവസാനിച്ചത്. [3]

ആദ്യത്തെ രാജ്യാന്തര ടെസ്റ്റ് മത്സരം

സ്റ്റേഡിയത്തിൻറെ ഉദ്ഘാടനം കഴിഞ്ഞു രണ്ടുവർഷങ്ങൾക്കുള്ളിൽ തന്നെ ആദ്യത്തെ രാജ്യാന്തര ടെസ്റ്റ് മത്സരവും നടന്നു. [7] അമ്പാട്ടി റായുഡു നയിച്ച ഇന്ത്യ-എ ടീമും ഡെയിൻ വിലസിന്റെ നേതൃത്വത്തിലുള്ള ദക്ഷിണാഫ്രിക്ക-എ ടീമും തമ്മിൽ 2015 ഓഗസ്റ്റ് 18-നു നടന്ന ചതുർദിന ടെസ്റ്റ് മത്സരമായിരുന്നു അത്. [7] ഇന്ത്യ-എ ടീമിന്റെ പരിശീലകൻ രാഹുൽ ദ്രാവിഡ് ആയിരുന്നു. [2] മത്സരം സമനിലയിലാണ് അവസാനിച്ചത്. [3]

ആദ്യ രാജ്യാന്തര മത്സരത്തിലെ ആദ്യ ദിവസം തന്നെ ദക്ഷിണാഫ്രിക്ക-എ ടീമിന്റെ ഓംഫിലെ റമേല നേടിയ സെഞ്ചുറിയാണ് സ്റ്റേഡിയത്തിലെ ആദ്യത്തെ രാജ്യാന്തര സെഞ്ചുറി. 197 പന്തിൽ നിന്നും 112 റൺസായിരുന്നു അദ്ദേഹത്തിൻറെ സമ്പാദ്യം.[11] ഇതേ മത്സരത്തിൽ തന്നെ ഇന്ത്യ-എ ടീമിനു വേണ്ടി മലയാളി താരം കരുൺ നായർ നേടിയ സെഞ്ചുറിയാണ് സ്റ്റേഡിയത്തിൽ ഒരു ഇന്ത്യാക്കാരൻ നേടുന്ന ആദ്യ രാജ്യാന്തര സെഞ്ചുറി. 192 പന്തുകളിൽ നിന്നും അദ്ദേഹം നേടിയത് 114 റൺസായിരുന്നു. [3]

സ്റ്റേഡിയത്തിൻറെ പ്രത്യേകതകൾ

  • വയനാട്ടിലെ പ്രകൃതിരമണീയമായ സ്ഥലമാണ് കൃഷ്ണഗിരി. സ്റ്റേഡിയത്തിനു പുറത്തായി ഒരു മലയും സ്ഥിതിചെയ്യുന്നുണ്ട്.[13]
  • ഏകദേശം 5000 കാണികൾക്ക് ഒരു പാർക്കിലേതുപോലെ കസേരകളിലും പുൽത്തകിടിയിലുമിരുന്ന് കളി കാണുവാനുള്ള സൗകര്യങ്ങളുണ്ട്.[12]
  • മനോഹരമായ പുൽമൈതാനിയിൽ ടെസ്റ്റ് മത്സരങ്ങൾക്കായി അന്താരാഷ്ട്ര നിലവാരമുള്ള പിച്ചുകളാണ് ഇവിടുത്തേത്. [5]
  • മഴ അധികനേരം നീണ്ടുനിൽക്കുന്നില്ലെങ്കിൽ അരമണിക്കൂറിനുള്ളിൽ പിച്ച് ഉണക്കിയെടുക്കാവുന്ന സൗകര്യങ്ങളുണ്ട്. [7]
Remove ads

സമീപസ്ഥലങ്ങൾ

  • സ്റ്റേഡിയത്തിനു തൊട്ടടുത്തായി കോഴിക്കോട്-കൊല്ലഗൽ ദേശീയപാത-766 കടന്നുപോകുന്നുണ്ട്. ഈ ദേശീയ പാതയിൽ തന്നെയാണ് കൃഷ്ണഗിരി സ്റ്റേഡിയം ബസ് സ്റ്റോപ്പ്. [5] [2]
  • അടുത്തുള്ള വിമാനത്താവളം - മൈസൂരു വിമാനത്താവളം (97 കിലോമീറ്റർ), കോഴിക്കോട് വിമാനത്താവളം (102 കിലോമീറ്റർ), കണ്ണൂർ വിമാനത്താവളം (122 കിലോമീറ്റർ)

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads