കൃഷ്ണമചാരി ശ്രീകാന്ത്

ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരൻ From Wikipedia, the free encyclopedia

കൃഷ്ണമചാരി ശ്രീകാന്ത്
Remove ads

കൃഷ്ണമാചാരി (ക്രിസ്) ശ്രീകാന്ത് pronunciation മുൻ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനും ദേശീയ ടീം ക്യാപ്റ്റനുമായിരുന്നു. ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ മുഖ്യ സെലക്ടറാണ്.[1]

വസ്തുതകൾ വ്യക്തിഗത വിവരങ്ങൾ, മുഴുവൻ പേര് ...

1959 ഡിസംബർ 21-നു തമിഴ്‌നാട്ടിലെ മദ്രാസിൽ (ഇപ്പോൾ ചെന്നൈ) ജനിച്ചു. ആക്രമണകാരിയായ ഓപ്പണിങ്ങ് ബാറ്റ്സ്മാനായിരുന്ന ശ്രീകാന്ത് 1981 മുതൽ 1993 വരെ ഇന്ത്യക്കു വേണ്ടി കളിച്ചു. 1981-ൽ ഇംഗ്ലണ്ടിനെതിരെ അഹമ്മദാബാദിൽ വെച്ചു നടന്ന ഏകദിനമൽസരത്തിൽ തന്റെ 21-ആം വയസ്സിലായിരുന്നു ശ്രീകാന്തിന്റെ അരങ്ങേറ്റം. രണ്ടു ദിവസത്തിനു ശേഷം മുംബൈയിൽ വെച്ചു നടന്ന ടെസ്റ്റ് മൽസരത്തിൽ ആദ്യമായി അന്താരാഷ്ട്ര ടെസ്റ്റ് മൽസരം കളിച്ചു. അരങ്ങേറ്റത്തിൽ തന്നെ സുനിൽ ഗാവസ്കറുടെ ഒപ്പം ഓപ്പൺ ചെയ്യാൻ നിയോഗിക്കപ്പെട്ട ശ്രീകാന്ത്, പിന്നീട് തന്റെ ആക്രമണോൽസുക ശൈലിയിലൂടെ ഓപ്പണിങ്ങ് ബാറ്റിങ്ങിന്റെ നിർവ്വചനം തിരുത്തിക്കുറിച്ചു. സ്ഥിരതയില്ലായ്മ ശ്രീകാന്തിന്റെ ഒരു പോരായ്മയായി കണക്കാക്കപ്പെടുന്നു.

Thumb
Kris Srikkanth's career performance graph.
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads