കേതവസ്

From Wikipedia, the free encyclopedia

കേതവസ്
Remove ads

ഖഗോളമധ്യരേഖ കടന്നുപോകുന്ന ഒരു നക്ഷത്രരാശിയാണ്‌ കേതവസ് (Cetus). ഗ്രീക്ക് ഇതിഹാസങ്ങളിലെ ജലരാക്ഷസനായ സിറ്റസിന്റെ പേരാണ് ഇതിന് പാശ്ചാത്യർ നൽകിയത്. whale(തിമിംഗലം) എന്ന പേരും ചിലയിടങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. ജലവുമായി ബന്ധപ്പെട്ട പേരുകളുള്ള കുംഭം, മീനം, യമുന എന്നീ നക്ഷത്രരാശികളുടെ സമീപത്തു തന്നെയാണ് കേതവസ്സും സ്ഥിതി ചെയ്യുന്നത്. നക്ഷത്രരാശികളിൽ വലിപ്പത്തിന്റെ കാര്യത്തിൽ നാലാം സ്ഥാനമുള്ള നക്ഷത്രരാശിയാണ്‌ ഇത്. ക്രാന്തിവൃത്തം ഇതിന്റെ അതിർത്തിയിലൂടെ കടന്നുപോകുന്നു.

വസ്തുതകൾ
Remove ads

രാശിചക്രം

കേതവസ് രാശിചക്രരാശികളിൽ ഉൾപ്പെടുന്നില്ല. ക്രാന്തിവൃത്തം കടന്നു പോകുന്നത് ഇതിന്റെ ഒരു മൂലയിൽ നിന്ന് 0.25°യിൽ താഴെയുള്ള അകലത്തിൽ കൂടിയാണ്. ചന്ദ്രനും ഗ്രഹങ്ങളും അതിർത്തിക്കുള്ളിലൂടെ കടന്നു പോകാറുണ്ട്. സൂര്യൻ വർഷത്തിൽ ഒരു ദിവസം കേതവസിൽ കാണപ്പെടും. നിരവധി ഛിന്നഗ്രഹങ്ങളും പലപ്പോഴും ഇതിലൂടെ കടന്നു പോകാറുണ്ട്.

നക്ഷത്രങ്ങൾ

കേതവസ്സിലെ മൈറെ എന്നറിയപ്പെടുന്ന ഒമിക്രോൺ സെറ്റി ആണ് ആദ്യമായി കണ്ടെത്തിയ ചരനക്ഷത്രം. പരമാവധി കൂടിയ ദൃശ്യകാന്തിമാനം 3 ആണ്. ഈ സമയത്ത് ഇതിനെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയും. ഏറ്റവും കുറഞ്ഞ ദൃശ്യകാന്തിമാനം 10 ആണ്. അപ്പോൾ നമുക്ക് ഇതിനെ കാണാൻ കഴിയില്ല. ഈ ഒരു ചക്രം പൂർത്തിയാക്കുന്നതിന് എടുക്കുന്ന സമയം 332 ദിവസങ്ങളാണ്. ഭൂമിയിൽ നിന്നും 420 പ്രകാശവർഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. 1956ൽ ഡേവിഡ് ഫാബ്രിഷ്യസ് എന്ന ജ്യോതിശാസ്ത്രജ്ഞനാണ് ഇത് കണ്ടെത്തിയത്.[1]

മൂക്ക് എന്നർത്ഥമുള്ള മെൻകർ എന്ന പേരിലും അറിയപ്പെടുന്ന ആൽഫ സെറ്റി ഒരു ചുവപ്പു ഭീമൻ നക്ഷത്രമാണ്. ഭൂമിയിൽ നിന്നും 220 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ കാന്തിമാനം 2.5 ആണ്. ഇതൊരു ഇരട്ടനക്ഷത്രം ആണ്. രണ്ടാമത്തെ നക്ഷത്രത്തിന്റെ കാന്തിമാനം 5.6ഉം ഭൂമിയിൽ നിന്നുള്ള അകലം 440 പ്രകാശവർഷവും ആണ്. കേതവസിലെ ഏറ്റവും തിളക്കം കൂടിയ നക്ഷത്രം ബീറ്റ സെറ്റി ആണ്. ഡെനെബ് കൈറ്റോസ്, ഡിഫ്ഡാ എന്നീ പേരുകളിലും ഇതറിയപ്പെടുന്നുണ്ട്. ഭൂമിയിൽ നിന്നും 96 പ്രകാശവർഷം അകലെ കിടക്കുന്ന ഈ ഓറഞ്ച് നക്ഷത്രത്തിന്റെ കാന്തിമാനം 2 ആണ്. ഡെനെബ് കൈറ്റോസ് എന്ന പേരിന്റെ അർത്ഥം തിമിംഗലത്തിന്റെ വാൽ എന്നാണ്. ഗാമാ സെറ്റിയും ഒരു ഇരട്ട നക്ഷത്രമാണ്. തിമിംഗലത്തിന്റെ തല എന്ന അർത്ഥം വരുന്ന "കഫാൽജിധ്മാ" എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ഭൂമിയിൽ നിന്നും 82 പ്രകാശവർഷം അകലെ കിടക്കുന്ന പ്രാഥമിക നക്ഷത്രത്തിന്റെ കാന്തിമാനം 3.5ഉം രണ്ടാമത്തേതിന്റെ കാന്തിമാനം 6.6ഉം ആണ്.[1] സൂര്യസമാന നക്ഷത്രങ്ങളിൽ നമ്മുടെ അടുത്തു കിടക്കുന്ന നക്ഷത്രമാണ് ടൗ സെറ്റി. 11.9 പ്രകാശവർഷം അകലെ കിടക്കുന്ന ഇത് ഒരു മുഖ്യധാരാ നക്ഷത്രം ആണ്. കാന്തിമാനം 3.5 ആണ്,

എഎ സെറ്റി ഒരു ത്രിനക്ഷത്ര സംവിധാനമാണ്. തിളക്കം കൂടിയ നക്ഷത്രത്തിന്റെ കാന്തിമാനം 6.2 ആണ്. ഒന്നാമത്തേയും രണ്ടാമത്തേയും നക്ഷത്രങ്ങൾ തമ്മിലുള്ള അകലം 8.4 കോണീയ സെക്കന്റ് ആണ്. മൂന്നാമത്തേതിനെ ദൂരദർശിനിയിലൂടെ കാണാൻ കഴിയില്ല. എഎ സെറ്റി ഒരു ഗ്രഹണ ചരനക്ഷത്രമാണ്. മൂന്നാമത്തെ നക്ഷത്രം മറ്റു നക്ഷത്രങ്ങളുടെ മുന്നിലൂടെ കടന്നു പോകുമ്പോൾ അതിന്റെ കാന്തിമാനത്തിൽ 0.5ന്റെ കുറവ് വരും.[2] യുവി സെറ്റി ഒരു അസാധാരണ ദ്വന്ദ്വ ചരനക്ഷത്രമാണ്. ഭൂമിയിൽ നിന്നും 8.7 പ്രകാശവർഷം അകലെ കിടക്കുന്ന രണ്ട് ചുവപ്പുകുള്ളൻ നക്ഷത്രങ്ങൾ ചേർന്നതാണ്. കാന്തിമാനം 13 ആണ്. നക്ഷത്രങ്ങളിലൊന്ന് ജ്വാലാനക്ഷത്രമാണ്. ഇതിൽ പെട്ടെന്നുള്ളതും ക്രമരഹിതമായതുമായ പൊട്ടിത്തെറികൾ ഉണ്ടാവാറുണ്ട്. അത് ഏതാനും മിനിറ്റുകൾ നീണ്ടുനിൽക്കും. ഇതു കാരണം ഈ ജോഡിയുടെ കാന്തിമാനം 7 വരെ ഉയരാറുണ്ട്.[1]

Thumb
Remove ads

ജ്യോതിശാസ്ത്രവസ്തുക്കൾ

Thumb
കേതവസ് നക്ഷത്ര സമൂഹത്തിന്റെ ഛായാഗ്രഹണം

ആകാശഗംഗയുടെ തലത്തിൽ നിന്ന് മാറിയാണ് കേതവസ് സ്ഥിതിചെയ്യുന്നത്. അതിനാൽ ക്ഷീരപഥത്തിൽ നിന്നുള്ള പൊടിപടലങ്ങളുടെ തടസ്സമില്ലാതെ അനേകം വിദൂര താരാപഥങ്ങൾ കാണാൻ കഴിയും. ഇവയിൽ ഏറ്റവും തിളക്കമുള്ളത് ഡെൽറ്റ സെറ്റിക്കടുത്തുള്ള സർപ്പിള താരാപഥമായ മെസ്സിയർ 77 (എൻ‌ജി‌സി 1068) ആണ്. ഇതിന്റെ കാന്തിമാനം 9 ആണ്. ഭൂമിയിൽ നിന്ന് ഏകദേശം 5 കോടി പ്രകാശവർഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. കൂടാതെ എം 77 ഉയർന്ന തോതിൽ റേഡിയോ തരംഗങ്ങൾ പുറത്തു വിടുന്ന ഒരു സെയ്ഫർട്ട് ഗാലക്സി കൂടിയാണ്.[1] ഇതു വരെ കണ്ടെത്തിയതിൽ ഏറ്റവും അകലെ കിടക്കുന്ന ഗ്യാലക്സി ക്ലസ്റ്റർ ആണ് ജെ കെ സി എസ് 041.[3]

ഭീമൻ ദീർഘവൃത്താകാര താരാപഥമായ ഹോംബർഗ് 15എ കേതവസിലാണുള്ളത്. എൻജിസി 1042 എന്ന വർത്തുള താരാപഥവും തിളക്കം കുറഞ്ഞ താരാപഥങ്ങളിലൊന്നായ എൻജിസി 1052-ഡിഎഫ് 2 എന്ന താരാപഥവും ഇതിലാണുള്ളത്.

ഐസി 1613 (കാൾഡ്‌വെൽ 51) 26 സെറ്റി നക്ഷത്രത്തിനടുത്തു കാണപ്പെടുന്ന ഒരു കുള്ളൻ ഗാലക്സിയാണ്. ഇത് ലോക്കൽ ഗ്രൂപ്പിലെ അംഗമാണ്.

സിറ്റസ് റിംഗ് എന്നറിയപ്പെടുന്ന എൻജിസി 246 (കാൾഡ്‌വെൽ 56) ഒരു ഗ്രഹ നീഹാരികയാണ്. ഇത് ഭൂമിയിൽ നിന്ന് 1600 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഇതിന്റെ കാന്തിമാനം 8 ആണ്. ഇതിലെ നക്ഷത്രങ്ങളുടെ വിതരണത്തിലെ പ്രത്യേകതകൾ കാരണം പാക്-മാൻ നെബുല എന്നൊരു വിളിപ്പേരും ഇതിനുണ്ട്.[4]

ഐതിഹ്യവും ചരിത്രവും

Thumb
വർത്തുള ഗാലക്സി മെസ്സിയർ 77 - ഹബ്ബിൾ ബഹിരാകാശ ദൂരദർശിനി എടുത്ത ചിത്രം[5]

മെസോപൊട്ടേമിയൻ പുരാണങ്ങളിലെ തിമിംഗലങ്ങളുമായി ഇതിനു ബന്ധമുണ്ടാകാം. ഗ്രീക്ക് ഇതിഹാസങ്ങൾ അനുസരിച്ച് ആൻഡ്രോമീഡയെ പിടിക്കാൻ വന്ന കടൽരാക്ഷസനാണ് സിറ്റസ്. എറിഡാനസ് , പിസസ് , പിസിസ് ഓസ്ട്രിനസ് , കാപ്രിക്കോണസ് , അക്വേറിയസ്, സിറ്റസ് എന്നിങ്ങനെ വെള്ളവുമായി ബന്ധപ്പെട്ട പേരുകളുള്ള നക്ഷത്ര‌ഗണങ്ങളുള്ള ആകാശത്തിന്റെ ഈ ഭാഗത്തെ സമുദ്രം എന്നു വിളിക്കാറുണ്ട്.[6]

ചരിത്രത്തിൽ കേതവസ്സിനെ പല തരത്തിൽ ചിത്രീകരിച്ചു കാണാം. പതിനേഴാം നൂറ്റാണ്ടിൽ ജൊഹാൻ ബെയർ ഡ്രാഗൺ മത്സ്യമായാണ് ഇതിനെ ചിത്രീകരിച്ചത്. വില്യം ബ്ല്യൂവും ആൻഡ്രിയാസ് സെല്ലാരിയസും തിമിംഗലത്തെപ്പോലെയുള്ള ഒരു ജീവിയായി ചിത്രീകരിച്ചു. മത്സ്യത്തിന്റെ ശരീരത്തിൽ മൃഗത്തിന്റെ തല ഘടിപ്പിച്ചിരിക്കുന്ന രീതിയിലുള്ള ചിത്രീകരണങ്ങളാണ് ധാരാളമായി ഉണ്ടായിരുന്നത്.[6]

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads