കേരള സ്കൂൾ കലോത്സവം 2012
From Wikipedia, the free encyclopedia
Remove ads
കേരളത്തിന്റെ അമ്പത്തി രണ്ടാമത് സ്കൂൾ കലോത്സവം 2012 ജനുവരി 16 മുതൽ ജനുവരി 22 വരെ തൃശ്ശൂരിൽ വെച്ച് നടന്നു.[1]. ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമാണ് സംസ്ഥാന സ്ക്കൂൾ യുവജനോത്സവം[2].

അമ്പത്തി രണ്ടാമത് കേരള സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം 2012 ജനുവരി 16-നു് തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് ഡി.പി.ഐ. എ. ഷാജഹാൻ നിർവ്വഹിച്ചു. കലോത്സവത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനം 16-നു വൈകീട്ട് ചലച്ചിത്ര പിന്നണി ഗായകൻ കെ.ജെ. യേശുദാസ് നിർവ്വഹിച്ചു. എണ്ണായിരത്തോളം കുട്ടികളാണ് വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നത്[3] .
2012 ജനുവരി 22-നു് തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന സമാപന സമ്മേളനം കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവ്വഹിച്ചു. മന്ത്രിമാരായ പി.കെ. അബ്ദുറബ്ബ്, എം.കെ. മുനീർ, സി.എൻ. ബാലകൃഷ്ണൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കലോത്സവത്തിൽ വിജയികളായ കോഴിക്കോട് ജില്ലക്ക് മുഖ്യമന്ത്രി ചടങ്ങിൽ മുഖ്യമന്ത്രി 117.5 പവൻ സ്വർണ്ണക്കപ്പ് സമ്മാനിച്ചു.
2013-ലെ സംസ്ഥാന സ്കൂൾ കലോത്സവം മലപ്പുറം ജില്ലയിലാണ് നടക്കുക.
Remove ads
സ്വർണ്ണകപ്പ്
വിജയികളാകുന്ന ജില്ലയ്ക്ക് 117.5 പവൻ തൂക്കമുള്ള സ്വർണ്ണക്കപ്പാണ് സമ്മാനമായി ലഭിക്കുക. 1987 ൽ ആണ് വിജയികൾക്ക് സ്വർണ്ണക്കപ്പ് ഏർപ്പെടുത്തിയത്.
കഴിഞ്ഞ വർഷത്തെ ജേതാക്കളായത് കോഴിക്കോട് ജില്ലയാണ്. ഒമ്പതു തവണ വിജയികളായ കോഴിക്കോടിനാണ് ഈ സ്വർണ്ണക്കപ്പ് ഏറ്റവും അധികം തവണ കൈവശം വെക്കാനുള്ള ഭാഗ്യമുണ്ടായത്. തൃശ്ശൂർ മൂന്നു തവണ ജേതാക്കളായിട്ടുണ്ട്.
ഈ വർഷത്തെ മത്സരങ്ങളിൽ കോഴിക്കോട് ജില്ല തുടർച്ചയായ ആറാം തവണയും ജേതാക്കളായി സ്വർണ്ണക്കപ്പ് കരസ്ഥമാക്കി. 810 പോയന്റുകൾ നേടിയാണ് കോഴിക്കോട് ജേതാക്കളായത്. (ആതിഥേയരായ തൃശ്ശൂർ 779 പോയന്റോടെ രണ്ടാം സ്ഥാനവും, മലപ്പുറം 776 പോയന്റോടെ മൂന്നാം സ്ഥാനവും നേടി.)
Remove ads
പോയന്റ് നില

മത്സരങ്ങളിൽ കോഴിക്കോട് ജില്ല തുടർച്ചയായ ആറാം തവണയും ജേതാക്കളായി. 810 പോയന്റുകൾ നേടിയാണ് കോഴിക്കോട് ജേതാക്കളായത്. ആതിഥേയരായ തൃശ്ശൂർ 779 പോയന്റോടെ രണ്ടാം സ്ഥാനവും, മലപ്പുറം 776 പോയന്റോടെ മൂന്നാം സ്ഥാനവും നേടി. അറബിക് കലോത്സവത്തിൽ 95 പോയന്റുകളോടെ പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകൾ ഒന്നാം സ്ഥാനവും, 93 പോയന്റോടെ കാസർഗോഡും, കണ്ണൂരും രണ്ടാം സ്ഥാനവും നേടി. സംസ്കൃതോത്സവത്തിൽ 93 പോയന്റോടെ തൃശ്ശൂരും, മലപ്പുറവും ഒന്നാം സ്ഥാനവും, 91 പോയന്റോടെ പാലക്കാട്, കണ്ണൂർ, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകൾ രണ്ടാം സ്ഥാനവും നേടി[4].
ഹയർസെക്കന്ററി വിഭാഗത്തിൽ 137 പോയന്റുകൾ നേടി കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കന്ററി സ്കൂൾ ഏറ്റവുമധികം പോയന്റ് നേടുന്ന വിദ്യാലയമായി. 98 പോയന്റുകളോടെ കോഴിക്കോട് സിൽവർ ഹിൽസ് ഹയർസെക്കന്ററി സ്കൂൾ രണ്ടാം സ്ഥാനത്തെത്തി[5].
ഹൈസ്കൂൾ വിഭാഗത്തിൽ 81 പോയന്റുകൾ നേടി പാലക്കാട് ആലത്തൂർ ബി.എസ്.എസ്.ജി.എച്ച്.എസ്.എസ്. ഒന്നാം സ്ഥാനം നേടി. 75 പോയന്റുകൾ നേടി കണ്ണൂർ സെന്റ് തേരാസസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കന്ററി സ്കൂൾ രണ്ടാം സ്ഥാനം നേടി[6].
ഹൈസ്കൂൾ വിഭാഗം അറബിക് കലോത്സവത്തിൽ 39 പോയന്റുകൾ നേടി പത്തനം തിട്ട പി.എസ്.വി. പി.എം. എച്ച്.എസ്.എസ്. ഇരവൺ കോന്നി ഒന്നാം സ്ഥാനം നേടി. 30 പോയന്റുകൾ നേടി പാലക്കാട് എച്ച്.എസ്.എസ്. വല്ലപ്പുഴ രണ്ടാം സ്ഥാനം നേടി[7].
ഹൈസ്കൂൾ വിഭാഗം സംസ്കൃതോത്സവത്തിൽ 43 പോയന്റുകൾ നേടി കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കന്ററി സ്കൂൾ ഏറ്റവുമധികം പോയന്റ് നേടുന്ന വിദ്യാലയമായി. 39 പോയന്റുകൾ നേടി ഇടുക്കി എം.എം.എച്ച്.എസ്. നരിയാംപാറ രണ്ടാം സ്ഥാനം നേടി[8].
ഹൈസ്കൂൾ, ഹയർസെക്കന്ററി എന്നീ വിഭാഗങ്ങളിൽ ഓരോ ജില്ലയും നേടുന്ന ആകെ പോയന്റുകൾ ചേർത്താണ് സ്വർണ്ണ കപ്പു നേടുന്ന ജില്ലയെ നിർണ്ണയിക്കുന്നത്.
Remove ads
വേദികൾ
തൃശ്ശൂർ നഗരത്തിലെ 17 വേദികളിലായാണ് മത്സരങ്ങൾ നടന്നത്.
- കോർപ്പറേഷൻ സ്റ്റേഡിയം (10°31′56.76″N 76°12′57.44″E)
- കെ.ടി. മുഹമ്മദ് സ്മാരക തിയറ്റർ (റീജിയണൽ തിയറ്റർ) (10°31′57.44″N 76°13′3.66″E)
- പ്രൊ. ജോസഫ് മുണ്ടശ്ശേരി ഹാൾ (10°31′57.75″N 76°13′6.91″E)
- ജവഹർ ബാലഭവൻ (10°31′57.29″N 76°13′8.68″E)
- ഹോളി ഫാമിലി എച്ച്.എസ്.എസ്(10°53′26.87″N 76°22′10.79″E)
- ഹോളി ഫാമിലി ഹൈസ്കൂൾ (10°31′54.25″N 76°13′21.27″E)
- തൃശൂർ ടൗൺഹാൾ (10°31′48.86″N 76°13′7.68″E)
- സാഹിത്യ അക്കാദമി ഓപ്പൺ സ്റ്റേജ് (10°31′47.46″N 76°13′6.87″E)
- സാഹിത്യ അക്കാദമി ഹാൾ 10°31′45.44″N 76°13′6.83″E
- ഗവണ്മെന്റ് ഫൈൻ ആർട്സ് കോളേജ് (10°31′44.82″N 76°13′10.59″E)
- ഗവണ്മെന്റ് ട്രെയിനിംഗ് കോളേജ് (10°31′38.7″N 76°13′6.98″E)
- ഗവണ്മെന്റ് മോഡൽ ബോയ്സ് എച്ച്.എസ്.എസ് (10°31′39.9″N 76°13′8.72″E)
- സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ് (10°31′34.41″N 76°13′10.34″E)
- സി.എം.എസ്.എച്ച്.എസ്.എസ് (10°31′30.71″N 76°12′42.15″E)
- വിവേകോദയം എച്ച്.എസ്.എസ് (10°31′42.08″N 76°12′38.56″E)
- വിവേകോദയം എച്ച്.എസ്.എസ് (ക്ലാസ് റൂം) (10°31′42.08″N 76°12′38.56″E)
- പോലീസ് അക്കാദമി (10°33′36.15″N 76°14′5.92″E)
ചിത്രശാല
- കലാമണ്ഡലം ക്ഷേമാവതി ടീച്ചറുടെ നേതൃത്വത്തിൽ അവതരിപ്പിച്ച സ്വാഗത നൃത്തം
- കലോത്സവ സദസ്
- സംസ്ഥാന കലോത്സവത്തിന്റെ വരവറിയിച്ച് സ്വരാജ് റൗണ്ടിൽ നടന്ന ഘോഷയാത്രയിൽ നിന്ന്
- സ്വാഗതനൃത്തത്തിൽ നിന്ന്
- തേറമ്പിൽ രാമകൃഷ്ണൻ, യേശൂദാസിനെ പൊന്നാടയണിയിച്ച് ആദരിക്കുന്ന ചടങ്ങ്
- തിരുവാതിരക്കളി മത്സരത്തിൽ നിന്ന് (കോർപ്പറേഷൻ സ്റ്റേഡിയം വേദി)
- പ്രധാന വേദി, പകൽ ദൃശ്യം.
- കോർപ്പറേഷൻ ഗ്രൗണ്ടിലെ പ്രധാന പ്രശ്നമായ പൊടിക്കാറ്റ് നിയന്ത്രിക്കാൻ വെള്ളം തളിക്കുന്നു.
- പ്രധാന വേദി.
- നാടകമത്സരത്തിൽ നിന്ന്. കേരള സംഗീത നാടക അക്കാദമി വേദി.
- മെഡിക്കൽ വിദ്യാർഥികളുടെ നേതൃത്ത്വത്തിൽ നടന്ന പുകയില വിരുദ്ധ ജാഥ. കലോത്സവ വേദിയിൽ
- കേരളനടനം. ടൗൺ ഹാൾ സ്റ്റേജ്
- കലോത്സവത്തോടനുബന്ധിച്ച് കേരള സാഹിത്യ അക്കാദമിയിൽ നടന്ന സാംസ്കാരിക സായന്നം.
- പ്രധാന വേദി പണി പൂർത്തിയാകുന്നതിനു മുൻപ്
Remove ads
അവലംബം
പുറമെ നിന്നുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads