കേരളകലാമണ്ഡലം
ഇന്ത്യൻ പ്രത്യേകിച്ച് കേരളത്തിലെ കലകൾ അഭ്യസിപ്പിക്കുന്ന കലാലയം From Wikipedia, the free encyclopedia
Remove ads
ഭാരതീയ നൃത്ത കലകൾ അഭ്യസിപ്പിക്കുന്ന ഒരു കലാലയമാണ് കേരളകലാമണ്ഡലം(10°44′53.11″N 76°17′33.56″E). പ്രത്യേകിച്ചും, കേരളത്തിൽ രൂപം കൊണ്ട കലകളാണ് ഇവിടെ അഭ്യസിപ്പിക്കുന്നത്. കലാമണ്ഡലം തൃശ്ശൂർ ജില്ലയിലെ ചെറുതുരുത്തി എന്ന ഗ്രാമത്തിൽ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു. ഇപ്പോൾ ഇത് ഒരു സ്വയം കല്പ്പിത സർവ്വകലാശാലയാണ്.
വള്ളത്തോൾ നാരായണ മേനോനും മണക്കുളം മുകുന്ദ രാജയും ചേർന്നാണ് ഈ സ്ഥാപനത്തിന് രൂപം കൊടുത്തത്. 1927ൽ കലാമണ്ഡലം ഒരു ചെറിയ സൊസൈറ്റിയായിട്ടാണ് രൂപം കൊണ്ടത്.[1] 1930, നവംബർ 9 ന് കലാമണ്ഡലം കുന്നംകുളത്ത് പ്രവർത്തനം ആരംഭിച്ചു.വിദ്യാർത്ഥികൾക്ക് കഥകളി, മോഹിനിയാട്ടം, കൂടിയാട്ടം, തുള്ളൽ, പഞ്ചവാദ്യം ഭരതനാട്യം എന്നീ കലകളിൽ ശിക്ഷണം കൊടുക്കുന്നു. പ്രാചീനഭാരതത്തിൽ നിലവിലുണ്ടായിരുന്ന ഗുരുകുല സമ്പ്രദായത്തിലാണ് ഇവിടെ അദ്ധ്യയനം നടക്കുന്നത്. ഇതിനായി പ്രത്യേകം തയ്യാറാക്കിയ കളരികൾ ഉണ്ട്.
സ്വദേശികളും വിദേശികളുമടക്കം നിരവധി പേർ കലാമണ്ഡലത്തെയും കലകളേയും പറ്റി മനസ്സിലാക്കുന്നതിനും ഗവേഷണത്തിനുമായി ഇവിടെ എത്തുന്നുണ്ട്. വിവിധ കലകളെപറ്റി പൊതുജനങ്ങൾക്ക് മനസ്സിലാക്കുന്നതിനായി ഗുരുവിനൊപ്പം ഒരു ദിവസം എന്ന പരിപാടി തയ്യാറാക്കിയിട്ടുണ്ട്.
1957-ൽ കലാമണ്ഡലത്തിന്റെ ഭരണം സംസ്ഥാന സർക്കാർ ഏറ്റേടുത്ത് ഗ്രാൻഡ് ഇൻ ഗ്രേഡ് സ്ഥാപനമാക്കി. 1962 നവംബറിൽ കേരള ആർട്സ് അക്കാദമിയാക്കി ഉയർത്തി. പിന്നീട് വള്ളത്തോൾ ഭവനം മ്യൂസിയമാക്കി മാറ്റി. കലാമണ്ഡലത്തിലെ ഏറ്റവും ശ്രദ്ധേയമായ കലാദൃശ്യമാണ് നാട്യശാസ്ത്ര വിധിപ്രകാരം നിർമിച്ച കൂത്തമ്പലം. കലാ അദ്ധ്യയനത്തിനും അക്കാദമിക് പഠനത്തിനുമുള്ള സൗകര്യങ്ങൾ ഇവിടെ ഉണ്ട്. ചാരുദത്തം,നാടകാവിഷ്കാരം,നങ്ങ്യാർക്കൂത്ത് ഡോക്യുമെൻറേഷൻ,ഡിജിറ്റൽ ലൈബ്രറി,കൂത്തമ്പല നിർമ്മാണം എന്നിവയാണ് പുതിയ പ്രവർത്തനങ്ങൾ.
സംസ്കൃത പണ്ഡിതനായ ഡോ.കെ.ജി. പൗലോസാണ് കേരള കലാമണ്ഡലത്തിന്റെ ആദ്യവൈസ് ചാൻസിലർ.നിലവിൽ ബി അനന്തകൃഷ്ണനാണ്.
Remove ads
ഇതും കാണുക
- വള്ളത്തോൾ നാരായണ മേനോൻ
- മണക്കുളം മുകുന്ദ രാജ
- കഥകളി
- മോഹിനിയാട്ടം
- കൂടിയാട്ടം
- തുള്ളൽ
- പഞ്ചവാദ്യം
- കേരള ഫോക്ലോർ അക്കാദമി
- കേരള സംസ്ഥാന ഭരണകൂടത്തിന്റെ കീഴിലുള്ള സ്ഥാപനങ്ങൾ
- കെ.ജി പൗലോസ്
- തൃശ്ശൂർ
ചിത്രശാല
- The original Kalamandalam is now used as the P.G.campus
- കലാമണ്ഡലത്തിലെ കൂത്തമ്പലം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads