കൈകഴുകൽ

From Wikipedia, the free encyclopedia

കൈകഴുകൽ
Remove ads

കൈകഴുകൽ അഥവാ കരശുചിത്ത്വം ; കൈകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന  അഴുക്കുകൾ, സൂക്ഷമാണുക്കൾ, എണ്ണമയദ്രവ്യങ്ങൾ തുടങ്ങിയ ഹാനികരമായ പദാർഥങ്ങൾ സോപ്പും വെള്ളവും ഉപയോഗിച്ച് നീക്കം ചെയ്തു കരങ്ങൾ വൃത്തിയാക്കുന്ന പ്രക്രിയയാണ് കൈകഴുകൽ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. കഴുകലിനുശേഷം കരങ്ങൾ തുടച്ചോ അല്ലാതെയോ ഉണക്കുക എന്നതും ഈ പ്രക്രിയയുടെ പ്രധാന ഭാഗം തന്നെയാണ്. നനഞ്ഞ പ്രതലങ്ങളിൽ മാലിന്യങ്ങൾ കൂടുതൽ എളുപ്പം പുനസ്ഥാപിതമാകും എന്നതാണ് ഉണക്കലിന്റെ പ്രാധാന്യം.[1][2]

വസ്തുതകൾ കൈകഴുകൽ, Other names ...

സോപ്പും ജലവും ലഭ്യമല്ലാതെ വന്നാൽ  പകരമായി സാനിറ്റെസർ ഉപയോഗിക്കാവുന്നതാണ് . 60% എങ്കിലും കോൺസൻട്രേഷൻ ഉള്ള ആൾക്കഹോൾ ലായനികളാണ് ഉപയോഗിക്കേണ്ടത്. എതനോൾ, /ഐസൊപ്രൊപ്പനോൾ ആൾക്കഹോളുകളാണ് അഭികാമ്യം.

Remove ads

കഴുകൽ മാർഗ്ഗനിർദ്ദേശങ്ങൾ

ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശം താഴെപറയുന്ന പ്രവർത്തികളിൽ ഓരോന്നിനും മുമ്പ്/ശേഷം ചുരുങ്ങിയത് 20 സെക്ക്ൻഡ് നേരത്തേക്കെങ്കിലും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക എന്നാണ് [3][4]

  • Before and after caring for any sick person

1.  രോഗിയെ പരിചരിക്കുന്നതിനു മുമ്പും ശേഷവും

2.  ഭക്ഷണം പാകം ചെയ്യുന്നതിനു മുമ്പും, പാചകവേളയിലും, ശേഷവും

3.  ഭക്ഷ്ണത്തിനു മുമ്പ്

4.  മലമൂത്ര വിസർജ്ജനത്തിനു ശേഷം, ആർത്തവ ശൗച്യവേളകളിൽ  

5.  പരസഹായത്തോടെ ശൗച്യാലയം ഉപയോഗിച്ച ആളെ സഹായിച്ചിട്ടുണ്ടെങ്കിൽ അതിനു ശേഷം

6.  മൂക്ക് ചീറ്റുക, തുമ്മുക, ചുമയ്ക്കുക എന്നിവയ്ക്ക് ശേഷം

7.  മൃഗങ്ങളെ സ്പർശിക്കുകയോ, മൃഗങ്ങൾക്കുള്ള ഭക്ഷണം കൈകാര്യം ചെയ്യുകയോ അവയുടെ കാഷ്ടം സ്പർശിക്കുകയോ ചെയ്താൽ

8.  മാലിന്യം സ്പർശിച്ചാൽ

9.  ആശുപത്രികൾ സന്ദർശിച്ച് വരുമ്പോൾ

10. ജോലി/തൊഴിൽ കഴിഞ്ഞ ശേഷം

11. യാത്രകൾക്ക് ശേഷം

Remove ads

അമേരിക്കയിലെ രോഗപ്രതിരോധ നിയന്ത്രണ കാര്യാലയം[5]

(The United States Centers for Disease Control and Prevention ) താഴെപറയുന്ന ശുചിമുറയാണ് നിർദേശിക്കുന്നത്.

1.ഇളം ചൂട് അല്ലെങ്കിൽ തണുത്ത വെള്ളം ഉപയോഗിച്ച് കൈകൾ നനയ്ക്കുക. ടാപ്പിൽ നിന്നുമുള്ള ഒഴുകുന്ന വെള്ളെമെങ്കിൽ നന്ന്

2. ധാരാളം സോപ്പ് ഉപയോഗിച്ച് കൈകൾ ഉരച്ച് പതപ്പിക്കുക. കൈപത്തിക ളുടെ പിൻഭാഗം, വിരലുകളുടെ ഇടകൾ, നഖങ്ങൾക്കടിയിൽ എന്നിവയും ശ്രദ്ധിക്കേണ്ടതാണ്.

3.ചുരുങ്ങിയത് 20 സെക്ക്ൻഡുകളെങ്കിലും ഉരച്ച് കഴുകുക (scrubbing).ഘർഷണം മൂലംൢ തൊലിപ്പുറത്ത് നിന്നും അണുക്കളെ നീക്കം ചെയ്യാനാണിത്.

4.ഒഴുകുന്ന വെള്ളത്തിനു കീഴിൽ വീണ്ടും കഴുകുക

5. ഉണങ്ങിയ തുണികൊണ്ടോ, ചൂടുകാറ്റടിച്ചോ കൈകൾ ഉണക്കുക

  • തള്ളവിരലുകൾ, മണിക്കെട്ട് (wrist),വിരലിടകൾ, നഖയിടങ്ങൾ എന്നിവ പലപ്പോഴും വിട്ട് പോകുന്നതായി കണ്ടുവരുന്നു.
  • ഉണങ്ങിയ തൊലികൾക്ക് ആർദ്രത നൽകുന്ന മൊയ്സ്ചറയിസറുകൾ(moisturisers) ഉപയോഗിക്കാവുന്നതാണ്.

സോപ്പും സാനിറ്ററൈസറും ലഭ്യമല്ലാതെ വരികയണെങ്കിൽ വൃത്തിയുള്ള ചാരവും ജലവും വച്ച് വൃത്തിയാക്കാവുന്നതാണ്.[6][7]

Remove ads

മതാനുശാനകൾ

ലോകത്തിലെ പ്രധാന മതങ്ങളെല്ലാം തന്നെ അംഗശുദ്ധി അനുശാസിക്കുന്നതായി കാണാം.

  • യഹൂദ മത്ത്തിൽ - ദേഹശുദ്ധി വരുത്തുന്ന തെവിലാ(tevilah),കരശുദ്ധി വരുത്തുന്ന നെതിലാത് യദയിം (netilat yadayim)
  • ക്രിസ്തുമതത്തിൽ -പള്ളികളിൽ പ്രവേശിക്കുന്നതിനു മുമ്പായി അംഗശുദ്ധിവരുത്താൻ ഒഴുകുന്നജല സംഭരണികളാണ് കന്താറസും (Cantharus), ലവബോയും(lavabo).
  • ഇസ്ലാമിലെ വുളു

രോഗനിമ്മാർജ്ജനം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads