കൊച്ചുകടവന്ത്ര
എറണാകുളം ജില്ലയിലെ ഗ്രാമം From Wikipedia, the free encyclopedia
Remove ads
9°56′53″N 76°18′03″E കൊച്ചി നഗരത്തിന്റെ ഒരു ഭാഗമാണ് കൊച്ചുകടവന്ത്ര (ചെറിയകടവന്ത്ര). എറണാകുളം ജങ്ക്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് തെക്ക് കിഴക്കായി 2 കിലോമീറ്ററോളം ദൂരത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. കൊച്ചി എം.ജി റോഡിനു സമാന്തരമായി നിർമ്മിച്ച പനമ്പിള്ളി നഗർ അവന്യു റോഡിലൂടെ പനമ്പിള്ളി നഗർ ജങ്ഷനിൽ നിന്നും തെക്കോട്ട് പോയാൽ ചെന്നെത്തുന്നതു് കൊച്ചുകടവന്ത്രയിലാണ്. (കസ്തൂർബാ നഗർ , സൗത്ത് പനമ്പിള്ളി നഗർ എന്നീ ജനവാസ പ്രദേശങ്ങൾ കൊച്ചുകടവന്ത്രയിൽ ഉൾപ്പെടുന്ന). അവിടെ നിന്നു തേവര ജംഗ്ഷനെന്നറിയപ്പെടുന്ന, എം.ജി.റോഡിലെ, പെരുമാനൂർ ജംഗ്ഷനിലുമെത്താം. ചെറിയകടവന്ത്രയെന്നു വിളിച്ചിരുന്ന കൊച്ചുകടവന്ത്ര പേരണ്ടൂർ കനാലിൽ നിന്നും ജലവായൂവിഹാറിനു വടക്കുകൂടി തെക്കോട്ടൊഴുകുന്ന കോയിത്തറ തോടിനും, പേരണ്ടൂർ കനാലിനും, തേവര കനാലിനും ഇടയിൽ കനാലുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ചെറിയ ഭൂവിഭാഗമാണു്. നാലു പാലങ്ങളാൽ ചുറ്റുപാടുകളുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു.
This article വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ താളിലെ നിർദ്ദിഷ്ട പ്രശ്നം: വൃത്തിയാക്കേണ്ടവ. (ഓഗസ്റ്റ് 2020) |
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
