കൊല്ലമുള
പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
Remove ads
9°26′10″N 76°52′55″E പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിന്റെ വടക്കുകിഴക്കു ഭാഗത്തുള്ള ഒരു ഗ്രാമമാണ് കൊല്ലമുള.[1] കൊല്ലമുളയിലാണ് വില്ലേജിന്റെ ആസ്ഥാനം. ജില്ലയിലെ ഒരു വിനോദസഞ്ചാരകേന്ദ്രമായ പെരുന്തേനരുവി 2 കി.മീ. ദൂരെയാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെയുള്ള ലിറ്റിൽ ഫ്ലവർ പബ്ലിക് സ്കൂൾ ഈ മേഖലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനം ആണ്. റബ്ബർ, കൊക്കൊ, തെങ്ങ് തുടങ്ങിയ നാണ്യവിളകൾ ഇവിടെ ജനങ്ങളുടെ മുഖ്യ വരുമാന മാർഗ്ഗമാണ്.
Remove ads
ജനസംഖ്യാശാസ്‌ത്രം
2001-ലെ ഇന്ത്യൻ കനേഷുമാരി പ്രകാരം കൊല്ലമുളയിൽ 22,765 ജനസംഖ്യയുണ്ടായിരുന്നു. അതിൽ 11,171 പുരുഷന്മാരും 11,594 സ്ത്രീകളുമാണ്.[1] ഈ പ്രദേശത്തെ ഭൂരിഭാഗം ആളുകളും ക്രിസ്ത്യാനികളാണ്. ശബരിമലയ്ക്ക് എരുമേലി വഴിയിലെ ഏറ്റവും അടുത്തുള്ള പട്ടണമാണ് മുക്കൂട്ടുതറ.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads