കൊളോൺ

From Wikipedia, the free encyclopedia

കൊളോൺmap
Remove ads

ജർമനിയിലെ നോർഡ്‌റൈൻ വെസ്റ്റ്ഫാളൻ സംസ്ഥാനത്തിലെ ഒരു നഗരമാണ് കൊളോൺ (Cologne English: /kəˈln/; ജർമ്മൻ: Köln, pronounced [kœln]  ( listen), Kölsch: Kölle [ˈkœɫə] ) നോർഡ്‌റൈൻ വെസ്റ്റ്ഫാളൻ സംസ്ഥാനത്തിലെ ഏറ്റവും വലിയ നഗരമായ കൊളോൺ ജർമനിയിലെ ഏറ്റവുമധികം ജനസംഖ്യയുള്ള നാലാമത്തെ നഗരമാണ്. നോർഡ്‌റൈൻ വെസ്റ്റ്ഫാളൻ സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഡൂസൽഡോർഫ് നഗരത്തിന് 45 കി.മീ (148,000 അടി) തെക്ക്പടിഞ്ഞാറായും ബോൺ നഗരത്തിന് 25 കി.മീ (82,000 അടി) വടക്കുപടിഞ്ഞാറായും സ്ഥിതിചെയ്യുന്നു.

വസ്തുതകൾ കൊളോൺ Köln, Country ...

ജർമനിയുടെ ബെൽജിയം, നെതർലാൻഡ്സ് എന്നീ രാജ്യങ്ങളുടെ അതിർത്തിക്ക് സമീപമായി റൈൻ നദിയുടെ ഇരുകരകളിലുമായി സ്ഥിതിചെയ്യുന്നു. കൊളോൺ ഡോം എന്നും അറിയപ്പെടുന്ന കൊളോൺ കത്തീഡ്രൽ, യൂറോപ്പിലെ ഏറ്റവും പുരാതനവും വലിയതുമായ യൂണിവേഴ്സിറ്റികളിൽ ഒന്നായ കൊളോൺ സർവ്വകലാശാല (Universität zu Köln) .[2] എന്നിവ ഇവിടെ സ്ഥിതിചെയ്യുന്നു.[2]

എ.ഡി ഒന്നാം നൂറ്റാണ്ടിലാണ് യൂബി ടെറ്രിട്ടറിയിൽ റോമൻ കോളനിയായ കൊളോണിയ ക്ലാഡിയ അര അഗിപ്പിനേസിയം (Colonia Claudia Ara Agrippinensium) സ്ഥാപിക്കപ്പെട്ടത്, ഇതിലെ ആദ്യവാക്കാണ് കൊളോൺ എന്ന പേരിന്നടിസ്ഥാനം.[3] യൂബി എന്ന പേരിൽനിന്നും ഉണ്ടായ അഗസ്റ്റ യൂബിറ്റോറിയം( Augusta Ubiorum) എന്നതാണ് നഗരത്തിന്റെ മറ്റൊരു ലത്തീൻ നാമം.[4].

റൈൻലാൻഡിലെ ഒരു പ്രധാന സാംസ്കാരികകേന്ദ്രമാണ് കൊളോൺ, മുപ്പതിലധികം മ്യൂസിയങ്ങളും നൂറിലധികം ആർട്ട് ഗ്യാലറികളും ഇവിടെ സ്ഥിതിചെയ്യുന്നു. കൊളോൺ ട്രേഡ് ഫെയർ (Koelnmesse GmbH ) ഇവിടെ ആർട്ട് കൊലോൺ, ഐ എം എം(ഗൃഹോപകരണങ്ങളുടെ വ്യാപാരമേള), ഗെയിംസ്കോം (വീഡിയോ ഗെയിമുകളുടെ വ്യാപാരമേള), ഫോടോകിന ( ഫോട്ടോഗ്രാഫിക് ഉപകരണങ്ങൾക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ വ്യാപാരമേള) തുടങ്ങിയ വ്യാപാരമേളകൾ സംഘടിപ്പിക്കാറുണ്ട്.

Remove ads

ഭൂമിശാസ്ത്രം

50° 56' 33 അക്ഷാംശാം 6° 57' 32 രേഖാംശത്തിനു ചുറ്റുമായി വ്യാപിച്ചുകിടക്കുന്ന മെട്രോ പ്രദേശത്തിന്റെ വിസ്തീർണ്ണം 405 ച. �കിലോ�ീ. (4.359383719×109 square feet) ആണ്,

ഡിസ്റ്റ്രിക്റ്റുകൾ

9 ബറോകളായും (Stadtbezirke) 85 ഡിസ്റ്റ്രിക്റ്റുകളായും (Stadtteile) ഈ നഗരത്തിനെ വിഭജിച്ചിരിക്കുന്നു[5]

Innenstadt (Stadtbezirk 1)
Altstadt-Nord, Altstadt-Süd, Neustadt-Nord, Neustadt-Süd, Deutz
Rodenkirchen (Stadtbezirk 2)
Bayenthal, Godorf, Hahnwald, Immendorf, Marienburg, Meschenich, Raderberg, Raderthal, Rodenkirchen, Rondorf, Sürth, Weiß, Zollstock
Lindenthal (Stadtbezirk 3)
Braunsfeld, Junkersdorf, Klettenberg, Lindenthal, Lövenich, Müngersdorf, Sülz, Weiden, Widdersdorf
Ehrenfeld (Stadtbezirk 4)
Bickendorf, Bocklemünd/Mengenich, Ehrenfeld, Neuehrenfeld, Ossendorf, Vogelsang
Nippes (Stadtbezirk 5)
Bilderstöckchen, Longerich, Mauenheim, Niehl, Nippes, Riehl, Weidenpesch
Thumb
Chorweiler (Stadtbezirk 6)
Blumenberg, Chorweiler, Esch/Auweiler, Fühlingen, Heimersdorf, Lindweiler, Merkenich, Pesch, Roggendorf/Thenhoven, Seeberg, Volkhoven/Weiler, Worringen
Porz (Stadtbezirk 7)
Eil, Elsdorf, Ensen, Finkenberg, Gremberghoven, Grengel, Langel, Libur, Lind, Poll, Porz, Urbach, Wahn, Wahnheide, Westhoven, Zündorf
Kalk (Stadtbezirk 8)
Brück, Höhenberg, Humboldt/Gremberg, Kalk, Merheim, Neubrück, Ostheim, Rath/Heumar, Vingst
Mülheim (Stadtbezirk 9)
Buchforst, Buchheim, Dellbrück, Dünnwald, Flittard, Höhenhaus, Holweide, Mülheim, Stammheim

കാലാവസ്ഥ

ജർമനിയിലെ ഏറ്റവുമധികം ചൂടുള്ള നഗരമാണ് കൊളോൺ ,കൂടാതെ ഏറ്റവും മേഘാവൃതമായ അന്തരീക്ഷമുള്ള നഗരവുമായ ഇവിടെ ഒരു വർഷത്തിൽ ശരാശാരി 1568 മണിക്കൂർ മേഘാവൃതമല്ലാത്ത അന്തരീക്ഷം ഉണ്ടാവാറൂള്ളൂ.

കൂടുതൽ വിവരങ്ങൾ കൊളോൺ ബോൺ വിമാനത്താവളം 1981-2010, പ്രദേശത്തെ കാലാവസ്ഥ, മാസം ...

വെള്ളപ്പൊക്ക സുരക്ഷ

പ്രമാണം:Hochwasserschutz in Köln (27774115055).jpg
Flood protection in Cologne
Thumb
The 1930 flood in Cologne

റൈൻ നദിയിൽനിന്നുമുള്ള വെള്ളപ്പൊക്കം ഈ നഗരത്തെ ബാധിക്കുന്നു, യൂറോപ്പിലെതന്നെ ഏറ്റവുമധികം വെള്ളപ്പൊക്കബാധിത നഗരമാണിത്.[8]


Remove ads

ജനസംഖ്യ

കൂടുതൽ വിവരങ്ങൾ Year, Pop. ...
വസ്തുതകൾ Nationality, Population (2015) ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads