ഗാർഡെന, കാലിഫോർണിയ
From Wikipedia, the free encyclopedia
Remove ads
ഗാർഡെന, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത്, ലോസ് ഏഞ്ചൽസ് കൗണ്ടിയുടെ തെക്കൻ ഉൾക്കടൽ മേഖലയിൽ (തെക്കുപടിഞ്ഞാറൻ) സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2000 ലെ യു.എസ്. സെൻസസ് പ്രകാരം 57,746 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസിൽ 58,829 ആയി വർദ്ധിച്ചിരുന്നു. 2014 വരെ യു.എസ്. സെൻസസ്, ഗാർഡെന നഗരത്തെ കാലിഫോർണിയയിൽ ജപ്പാനീസ് അമേരിക്കക്കാരുടെ ഏറ്റവും ഉയർന്ന ശതമാനമുള്ള പ്രദേശമായി പരാമർശിക്കുകയുണ്ടായി.[11] ഗാർഡനയിലെ ജാപ്പനീസ് ഭൂരിപക്ഷ ജനസംഖ്യ, ലോസ് ആഞ്ചലസിലെ തെക്കൻ ഉൾക്കടൽ മേഖലയിൽ ഏറ്റവും കൂടുതൽ ജപ്പാനീസ് കമ്പനികൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതിനു കാരണമായിരിക്കുന്നു.[12]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads